Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വൈകി കിട്ടുന്ന നീതി അനീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2013, 05:09 pm IST
in Vicharam

വൈകി കിട്ടുന്ന നീതി നീതിയല്ലെന്നും അത്‌ അനീതിയാണെന്നും പരമോന്നത നീതിപീഠമായ സുപ്രീംകോടതി തന്നെ കുറച്ചുകാലങ്ങള്‍ക്കു മുമ്പു നിരീക്ഷിച്ചിരുന്നല്ലോ. ഈ സാഹചര്യം നമ്മുടെ രാജ്യത്തു യാതൊരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നുവെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമായി കെട്ടിക്കിടക്കുന്നത്‌ 43.22 ലക്ഷം കേസുകളാണത്രെ. അതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതു പ്രഖ്യാതമായ അലഹബാദ്‌ ഹൈക്കോടതിയിലാണ്‌. പത്തുലക്ഷം കേസുകള്‍. തൊട്ടുപുറകില്‍ മദ്രാസ്‌ ഹൈക്കോടതിയാണ്‌. അവിടെ 4.7 ലക്ഷം കേസുകള്‍ വിധിത്തീര്‍പ്പിനായുണ്ട്‌. ഇക്കണക്കിനുപോയാല്‍ 2040 ആകുമ്പോഴേക്കും രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 15 കോടിയിലെത്തുമത്രെ. അത്രയും കേസിന്‌ ആനുപാതികമായി 75000 ന്യായാധിപന്‍മാരെങ്കിലും ഉണ്ടായിരിക്കുകയും വേണം. നാഷണല്‍ കോര്‍ട്ട്‌ മാനേജ്മെന്റ്‌ സിസ്റ്റമാണ്‌ ഈ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്‌.

ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലുമായി മൂന്നേകാല്‍ കോടിയോളം കേസുകള്‍ കെട്ടിക്കിടപ്പുണ്ടെന്നു കേന്ദ്ര നിയമമന്ത്രാലയവും പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ലോകത്തെ ഏറ്റവും ബൃഹത്തായ നീതിന്യായസംവിധാനമാണ്‌ ഇന്ത്യയിലേത്‌. മൂന്നു കോടിയിലധികം കേസുകളാണ്‌ രാജ്യത്തെ കോടതികളിലെല്ലാം കൂടി തീര്‍പ്പുകാത്തുളളത്‌. ഇത്രയും കേസുകള്‍ പരിഗണിക്കുവാനായി അനുവദിക്കപ്പെട്ടിട്ടുള്ളതാകട്ടെ 18,871 ന്യായാധിപസ്ഥാനങ്ങളും.
ഇതില്‍തന്നെ നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകള്‍ ആയിരക്കണക്കിനു വരും. പരമോന്നത നീതിപീഠമായ സുപ്രീംകോടതി മുതല്‍ ഏറ്റവും താഴെയുള്ള കോടതികളില്‍ വരെ ന്യായാധിപരുടെ ഒഴിവുകള്‍ നിയമനം കാത്തുകിടക്കുന്നു. സുപ്രീംകോടതിയില്‍ നിലവില്‍ 27 ജഡ്ജിമാരാണുള്ളത്‌. ഇതില്‍തന്നെ മൂന്നുപേര്‍ ജനുവരി ആദ്യമാണു ചുമതലയേറ്റത്‌. അനുവദിക്കപ്പെട്ടിട്ടുള്ളതു 31 ജഡ്ജിമാരാണ്‌. അതായതു നാലു ജഡ്ജിമാരുടെ ഒഴിവുകള്‍ ഉണ്ട്‌.ഹൈക്കോടതികളില്‍ മാത്രം മുന്നൂറിലധികം ജഡ്ജിമാരുടെ ഒഴിവുകളാണു നികത്തപ്പെടു വാനുള്ളതെന്നു നിയമമന്ത്രാലയം വ്യക്തമാക്കുന്നു. വേണ്ടത്ര യോഗ്യതയുള്ളവരുടെ എണ്ണക്കുറവും ന്യായാധിപ നിയമന നടപടി ക്രമങ്ങളുടെ സങ്കീര്‍ണതകളുമെല്ലാം ഒഴിവുകള്‍ നികത്തപ്പെടുന്നതിനു കാലവിളംബം വരുത്തുന്നുണ്ടത്രെ.

കോടതികളിലെ മറ്റു ജീവനക്കാരുടെ കുറവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമെല്ലാം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും ചില്ലറയല്ല. സുപ്രീംകോടതി, ഹൈക്കോടതികള്‍ എന്നിവയൊഴിച്ചു രാജ്യത്തെ ബാക്കിയുള്ള കീഴ്‌ക്കോടതികളെല്ലാം മേല്‍സൂചിപ്പിച്ച രണ്ടു കാരണങ്ങളാല്‍ കൂടി വീര്‍പ്പു മുട്ടുകയാണ്‌. കേസുകള്‍ സംബന്ധിച്ച രേഖകളും ഫയലുകളും സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ പോലും ബഹുഭൂരിപക്ഷം കീഴ്‌ക്കോടതികളിലുമില്ല. മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്നവയും എപ്പോള്‍ വേണമെങ്കിലും നിലംപതിയ്‌ക്കാന്‍ സാധ്യതയുള്ളതുമായ കോടതിക്കെട്ടിടങ്ങളുടെ എണ്ണവും കുറവല്ല എന്നു പറയുമ്പോള്‍തന്നെ കാര്യങ്ങള്‍ വ്യക്തം.

ദല്‍ഹി ഹൈക്കോടതിയില്‍ മാത്രം 61,000 കേസുകളാണു കെട്ടിക്കിടക്കുന്നത്‌. ഇതില്‍ അയ്യായിരത്തോളം കേസുകള്‍ പത്തുവര്‍ഷത്തിലധികം പഴക്കമുള്ളവയാണ്‌. ഇവിടെ നിലവില്‍ 13 ജഡ്ജിമാരുടെ ഒഴിവുകളാണുള്ളത്‌. ആവശ്യമായ ആകെ ജഡ്ജിമാരുടെ എണ്ണമാകട്ടെ 48. ഉത്തര്‍പ്രദേശിലെ പ്രഖ്യാതമായ അലഹബാദ്‌ ഹൈക്കോടതിയില്‍ നികത്തപ്പെടുവാനുള്ളത്‌ 74 ന്യായാധിപര്‍മാരുടെ ഒഴിവുകളാണ്‌. രാജസ്ഥാനില്‍ 18ഉം ബോംബെയില്‍ 20 ഉം കല്‍ക്കത്തയില്‍ 17ഉം കര്‍ണാടകയില്‍ 13ഉം പഞ്ചാബ്‌ ആന്റ്‌ ഹരിയാനയില്‍ 26ഉം മദ്രാസില്‍ 10ഉം ഹൈക്കോടതി ജഡ്ജിമാരുടെ കുറവാണു നിലവിലുള്ളത്‌.

സുപ്രീംകോടതിയിലും ഹൈക്കോടതികളിലുമായി 262 ജഡ്ജിമാരുടെ ഒഴിവുകളാണു നികത്തപ്പെടുവാനുള്ളത്‌. രാജ്യത്തെ 21 ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കൂടി 895 ജഡ്ജിമാരാണു വേണ്ടത്‌. ഇതിലാണു മുന്നൂറിലധികം പേരുടെ കുറവ്‌ നില്‍നിലക്കുന്നത്‌. അതായതു നിയമനം കാത്തു കഴിയുന്നത്‌ 35 ശതമാനത്തോളം ന്യായാധിപക്കസേരകള്‍. ഈ സ്ഥിതിക്കു മാറ്റം വന്നേ മതിയാകൂ. നമ്മുടെ ന്യായാധിപന്മാരില്‍ 99 ശതമാനവും ആത്മാര്‍ത്ഥമായി അക്ഷീണം പ്രവര്‍ത്തിക്കുന്നവരാണ്‌. ഒരു പക്ഷേ, അതുകൊണ്ടാകാം രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 3.2 കോടിയില്‍ ഒതുങ്ങിയതും.

രാജ്യത്തെ സമാധാനത്തെയും സുസ്ഥിതിയെയും ജനാധിപത്യത്തെ തന്നെയും താങ്ങിനിര്‍ത്തുന്ന നെടുംതൂണാണു ജുഡീഷ്യറി. കേസുകള്‍ തീര്‍പ്പാക്കാതെ വര്‍ഷങ്ങളും ദശകങ്ങളും പിന്നിട്ടാല്‍ ജനങ്ങള്‍ക്കു കോടതികളിലുള്ള വിശ്വാസവും വിധേയത്വവും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകും. എന്തു തന്നെയാലും നമ്മുടെ രാജ്യത്തെ നീതിനിര്‍വഹണരംഗം ലോകത്തിലെതന്നെ മികച്ചതായി തുടരുന്നു. ഭരണകൂടങ്ങള്‍ കോടതികളോട്‌ അങ്ങേയറ്റം ബഹുമാനവും ആദരവും നിലനിര്‍ത്തിപ്പോരുന്നു. എന്നിരിക്കിലും യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ലല്ലോ.

സുപ്രീം കോടതി മുതല്‍ കീഴ്‌ക്കോടതികള്‍ വരെ അടിമുടി ആധുനികവത്കരിക്കുകയാണ്‌ ഈ പ്രതിസന്ധിക്കുള്ള ശാശ്വതപരിഹാരം. ജനസംഖ്യാനുപാതികമായോ ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിലോ ഹൈക്കോടതികള്‍ക്ക്‌ അഡീഷണല്‍ ബെഞ്ചുകള്‍ അനുവദിക്കുകയും കൂടുതല്‍ കീഴ്‌ക്കോടതികള്‍ സ്ഥാപിക്കുകയും ചെയ്യേണ്ടത്‌ അനിവാര്യമായിരിക്കുന്നു. ഇതിനു സാമ്പത്തിക പ്രതിസന്ധി വിഘാതമായിക്കൂടാ. കാരണം, രാജ്യത്തിന്റെ നിലനില്‍പിനു സുശക്തമായ സൈന്യം പോലെ തന്നെ ജുഡീഷ്യറിയും ഒഴിച്ചുകൂടാനാവാത്തതാണ്‌. ഭരണചക്രം തിരിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കരുത്‌.

പ്രിന്‍സ്‌രാജ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.