Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദര്‍ശത്തിന്‌ മേല്‍ കഴിവില്ലായ്‌മയുടെ നിഴല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2013, 10:52 pm IST
inIndia

ന്യൂദല്‍ഹി: പ്രതിരോധമന്ത്രി എ.കെ. ആന്റണി അഴിമതിക്കാരനാണെന്ന്‌ ആരും പറയുമെന്ന്‌ തോന്നുന്നില്ല. ആദര്‍ശവാനല്ല എന്ന്‌ പറയുന്നവരും ചുരുക്കം. അഴിമതിയുടെ കറ അദ്ദേഹത്തിന്റെ രാഷ്‌ട്രീയജീവിതത്തില്‍ ഉണ്ടായിട്ടില്ല. ആദര്‍ശത്തിന്റെ പേരില്‍ മന്ത്രിസ്ഥാനങ്ങള്‍ ഇട്ടെറിഞ്ഞിട്ടുമുണ്ട്‌. എന്നാല്‍ വ്യക്തിപരമായി അഴിമതി നടത്തിയില്ല എന്നതുകൊണ്ട്‌ ഒരു ഭരണാധികാരിയെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണിപ്പോള്‍ വീണ്ടും ഉയരുന്നത്‌. ഇല്ല എന്ന ഉത്തരമാണ്‌ പുതിയ ഇറ്റാലിയന്‍ ഹെലികോപ്ടര്‍ ഇടപാടിലെ അഴിമതി വ്യക്തമാക്കുന്നത്‌.

ഇറ്റാലിയന്‍ കമ്പനിയുമായുള്ള 4000 കോടിയുടെ ഇടപാടില്‍ 368 കോടി പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥര്‍ കോഴ വാങ്ങി എന്നാണ്‌ ഇറ്റലി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്‌. ഈ കരാറിലേക്ക്‌ എത്തിയ ചര്‍ച്ചകള്‍ ആന്റണിയുടെ മുന്‍ഗാമിയായിരുന്ന പ്രതിരോധമന്ത്രി പ്രണബ്‌ മുഖര്‍ജിയാണ്‌ തുടങ്ങിവെച്ചത്‌ എങ്കിലും തീരുമാനം എടുത്തതും കരാര്‍ഒപ്പിട്ടതും പണം നല്‍കിയതുമെല്ലാം ആന്റണി മന്ത്രിപദവിയിലായിരിക്കുമ്പോഴാണ്‌. ഏറെക്കാലം പ്രതിരോധമന്ത്രിപദവിയിലിരിക്കുന്ന ആള്‍ എന്ന പെരുമയുമായി ഏഴ്‌ വര്‍ഷമായി ഭരിക്കുന്ന ആന്റണിക്ക്‌ വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയില്ല എന്ന്‌ പറയാന്‍ ഇനി കഴിയില്ല. അല്ലാത്തപക്ഷം കഴിവുകേട്‌ സ്വയം സമ്മതിക്കേണ്ടിവരും.

ഇടപാടില്‍ കോഴ കൊടുക്കല്‍ ഉണ്ടായിട്ടുണ്ട്‌ എന്ന സംശയം 2009 ല്‍തന്നെ ഇറ്റലി സര്‍ക്കാര്‍ പ്രകടിപ്പിച്ചിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തില്‍ അഴിമതി തെളിയുകയും കമ്പനിയുടെ സിഇഒയെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു. അതിനുശേഷം മാത്രമാണ്‌ ആന്റണി സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. സത്യസന്ധനായിരുന്നെങ്കില്‍ 2009 ല്‍തന്നെ അന്വേഷണം നടത്തേണ്ടിയിരുന്നില്ലേ എന്ന ചോദ്യത്തിന്‌ പ്രസക്തിയുണ്ട്‌. സോണിയാ കുടുംബത്തോടുള്ള വിധേയത്വമായിരുന്നോ അതിന്‌ തടസം. ബോഫോഴ്സ്‌ കേസ്‌ പോലെ ഈ അഴിമതിയിലെ ഇറ്റാലിയന്‍ ബന്ധം ‘ഗാന്ധി’ കുടുംബത്തിന്‌ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്ന്‌ വിചാരിച്ചിട്ടാണോ.

പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ആന്റണിയുടെ നിലപാട്‌ ആദര്‍ശവാന്റേത്‌ ആയിരുന്നില്ല എന്നതാണ്‌ സത്യം.

സൈന്യത്തിന്‌ ട്രക്കുകള്‍ വാങ്ങിയതില്‍ കോഴ നടന്നിട്ടുണ്ടെന്ന്‌ സൈനികതലവനായിരുന്ന വി.കെ. സിംഗ്‌ എ.കെ. ആന്റണിയെ അറിയിച്ചിരുന്നു. തനിക്ക്‌ 14 കോടി വാഗ്ദാനം ചെയ്ത കാര്യം സിംഗ്‌ നേരിട്ട്‌ പറഞ്ഞിട്ടും ആന്റണി നടപടി ഒന്നും എടുത്തില്ല. മാസങ്ങള്‍ക്കുശേഷം സിംഗ്‌ ഇക്കാര്യം മാധ്യമങ്ങളോട്‌ പറയും വരെ ആന്റണി ഒന്നും ചെയ്തിരുന്നില്ല. ഇസ്രയേല്‍ കമ്പനിയുമായി 2009 ല്‍ ഉണ്ടാക്കിയ 10000 കോടി രൂപയുടെ പ്രതിരോധ ഇടപാടില്‍ 600 കോടി കോഴ നല്‍കിയതായി തെളിഞ്ഞിരുന്നു. ‘ബിസിനസ്‌ ചാര്‍ജ്‌’ എന്ന നിലയില്‍ 600 കോടി ചെലവഴിച്ചതിന്റെ കണക്ക്‌ കമ്പനി കാണിക്കുകയും പ്രതിരോധമന്ത്രാലയം അനുവദിക്കുകയും ചെയ്തു. 2009 ഫെബ്രുവരിയിലായിരുന്ന ഇൗ‍ കരാര്‍ സമയത്തിനും വളരെ പ്രാധാന്യമുണ്ട്‌. യുപിഎ സര്‍ക്കാര്‍ മേയില്‍ പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ ഏതാനും ദിവസം മുമ്പ്‌ സത്യസന്ധനായ മനുഷ്യനായിരുന്നെങ്കില്‍ ധൃതിപിടിച്ച്‌ കരാറില്‍ ഒപ്പിടുകയും കമ്മീഷന്‍ അനുവദിക്കുകയും ചെയ്യുമായിരുന്നോ? എവിടേക്കാണ്‌ ആ കമ്മീഷന്‍ പോയത്‌. 64 കോടിയുടെ കമ്മീഷന്റെ കാര്യത്തിലാണ്‌ ബോഫോഴ്സ്‌ കേസില്‍ രാജീവ്ഗാന്ധി കുടുങ്ങിയത്‌. അതിന്റെ നാണക്കേട്‌ ഇതേവരെ രാജീവില്‍നിന്ന്‌ ഒഴിഞ്ഞിട്ടില്ല. അേ‍പ്പോള്‍ ആന്റണിയുടെ വകുപ്പ്‌ അനുവദിച്ച 600 കോടിയുടെ കമ്മീഷനോ.

അഴിമതി നടത്തുന്നവര്‍ വിമര്‍ശനത്തെ ചെറുക്കാനുള്ള മറയായി ആന്റണിയെ ഉപയോഗിക്കുന്നതാകാം. എങ്കിലും അഴിമതി കണ്ടാല്‍ അഴിമതി എന്ന്‌ പറയാന്‍ കഴിയാത്തവന്‍ അഴിമതിക്കാരന്‍തന്നെ; കഴിവുകേടുകൊണ്ടായാലും വിധേയത്വം കൊണ്ടായാലും.

പി. ശ്രീകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

Entertainment

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

Entertainment

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

New Release

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

പുതിയ വാര്‍ത്തകള്‍

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.