Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കവിതയുടെ നേര്‍വഴിയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2013, 10:17 pm IST
inVicharam

കല്ലടയാറിന്റെ ഈണവും താളവും തീര്‍ത്ത മനസ്സുമായി ‘നഗരവിരാട സമൃദ്ധിയിന്‍ വഴികളില്‍’ ഒറ്റയ്‌ക്കുഴലുകയായിരുന്നു കവി വിനയചന്ദ്രന്‍. പേരറിയാത്ത മരങ്ങള്‍ക്കിടയിലൂടെ നാട്ടറിവിന്റെ നാടോടി ശീലുകള്‍ ആരും കേട്ടുകൊള്ളട്ടെ എന്ന മട്ടില്‍ ഉറക്കെപ്പാടി നടന്ന ഒരു മനുഷ്യന്‍. കല്ലടയിലെ ചിറ്റുമലക്കുന്നിന്റെ നെറുകയില്‍ നിന്ന്‌ താഴെ വിശാലമായ ക്ഷേത്രച്ചിറയില്‍ ഇളംതെന്നല്‍ തീര്‍ക്കുന്ന കുഞ്ഞോളങ്ങളെ കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഉഴിഞ്ഞ്‌, അറിഞ്ഞ്‌, പറഞ്ഞ്‌, പാടി സുഖദമായ ഒരു കാറ്റ്‌ പോലെ മലയാളത്തെ തഴുകി ഉണര്‍ത്തി അദ്ദേഹം പോയി.

കവിതയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനകത്ത്‌ ഒതുങ്ങാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. പറയേണ്ടതു പറയാന്‍ അലങ്കാരത്തിന്റെ തൊങ്ങലുകളും വൃത്തശാസ്ത്രത്തിന്റെ ഗണിതസൂത്രങ്ങളും വിനയചന്ദ്രന്‍ തേടിയില്ല. ചിലപ്പോള്‍ അത്‌ ഗദ്യകവിതയുടെ പരുക്കന്‍ മേലാപ്പെടുത്തണിഞ്ഞു. മറ്റു ചിലപ്പോള്‍ വന്യജീവിതത്തിന്റെ രൗദ്രതാളം പകര്‍ന്നാടി. കായികാധ്വാനത്തിന്റെ കരുത്ത്‌ കവിതയ്‌ക്കുമുണ്ടാകണമെന്ന്‌ ശഠിച്ചു വിനയചന്ദ്രന്‍. ഒപ്പം രുധിരകാളിയുടെ ചടുലനൃത്തത്തെ കവിതയുടെ ശീലുകളിലേക്ക്‌ ആവാഹിച്ചെടുക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു.

കവി പച്ചമണ്ണിന്റെ പാട്ടുകാരനാകണം എന്നതായിരുന്നു വിനയചന്ദ്രന്റെ മതം. മണലൂറ്റിയും കുന്നിടിച്ചും ചെളിയെടുത്തും സ്വന്തം നാട്‌ പാതാളക്കുഴിയായി മാറുന്നത്‌ കണ്ടുനില്‍ക്കേണ്ടി വന്ന ഒരുവന്റെ വ്യഥ അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിധ്വനിച്ചു. ഋഷിപരമ്പരയെക്കുറിച്ചും ഭാരതീയ സാഹിത്യത്തിന്റെ മേന്മയെക്കുറിച്ചും വാതോരാതെ സംസാരിച്ചു. കോട്ടയത്ത്‌ മാമന്‍ മാപ്പിള ഹാളില്‍ തപസ്യയുടെ 36-ാ‍മത്‌ വാര്‍ഷികോത്സവം ‘മാറുന്ന കാലവും മലയാളത്തനിമയും’ എന്ന വിഷയത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ വിനയചന്ദ്രന്‍ പ്രതികരിച്ചത്‌ ആവേശത്തോടെയാണ്‌. നമ്മുടെ മണ്ണ്‌ വരണ്ടുപോകുന്നതിനെക്കുറിച്ച്‌ ഗൗരവമേറിയ ചര്‍ച്ച വേണമെന്ന്‌ അദ്ദേഹം പറഞ്ഞു. കാര്‍ഷിക സംസ്കൃതിയുടെ കറ്റക്കിടാവാണ്‌ കേരളമെന്ന സന്ദേശം ആ സമ്മേളനം സമാജത്തിന്‌ പകരണം എന്നായിരുന്നു മറക്കാനാവാത്ത ആ മാര്‍ഗദര്‍ശനം.

പ്രകൃതിയുടെ എല്ലാ താളങ്ങളെയും വിനയചന്ദ്രന്‍ സ്വന്തമാക്കി. കടമ്മനിട്ട തുറന്നിട്ട ചൊല്‍ക്കാഴ്ചകള്‍ക്ക്‌ ഉഴുതുമറിച്ചിട്ട വയലുകളിലെ ചളിമണ്ണിന്റെ ഗന്ധം പകര്‍ന്നു അദ്ദേഹം. പുതിയ നാമ്പുകള്‍ക്ക്‌ കിളിര്‍ക്കാനും തളിര്‍ക്കാനും കുലകുലയായി കതിരുതിര്‍ക്കാനും പാകമാകുന്ന ചളിമണ്ണ്‌. അതിലദ്ദേഹം അഭിമാനിച്ചു. പാരമ്പര്യത്തിന്റെയും സംസ്കൃതിയുടെയും വിളഭൂമിയായ ഈ കറുത്ത മണ്ണിനെതിരായ എല്ലാ ചലനങ്ങളെയും ഹൃദയം തുറന്നെതിര്‍ത്തു. അതുകൊണ്ടാണ്‌ മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ചാവറയച്ചന്റെ ‘അനസ്താസ്യയുടെ രക്തസാക്ഷ്യം’ ആണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ഒരു മാധ്യമമുത്തശ്ശിയും അവരുടെ എഴുത്തുപടയും ചേര്‍ന്ന്‌ നടത്തിയ പരിശ്രമത്തെ എതിര്‍ക്കാന്‍ വിനയചന്ദ്രന്‍ ഒറ്റയ്‌ക്ക്‌ മുന്നോട്ടുവന്നത്‌.

മലയാള ഭാഷയെയും കവിതയെയും കൂട്ടത്തോടെ മതംമാറ്റാന്‍ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാണതെന്ന്‌ അദ്ദേഹം പലപ്പോഴും ഓര്‍മ്മിപ്പിച്ചു. കല്ലടയുടെ പ്രാക്തന സംസ്കൃതിയെപ്പറ്റി ഗവേഷണം നടത്തിയാല്‍ ചരിത്രാതീതമായ പല രേഖകളും കണ്ടെത്താനായേക്കുമെന്ന്‌ അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. പൗരാണികതയുടെ ശിലാബിംബങ്ങള്‍ പള്ളിമതക്കാരുടെ വെച്ചുകെട്ടുകള്‍ക്കകത്ത്‌ പുറംലോകം കാണാതെ ഒതുങ്ങിക്കിടക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. അത്‌ പുറത്ത്‌ കൊണ്ടുവരാന്‍ മലയാളം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കവി ആഗ്രഹിച്ചു.

മലയാളത്തെ വീണ്ടെടുക്കാനുള്ള സംരംഭങ്ങള്‍ക്ക്‌ ശക്തമായ കൂട്ടായ്‌മകള്‍ ഉണ്ടാകണമെന്ന ആ ആഗ്രഹം ശിഥിലമായ സ്വപ്നമായി അവശേഷിക്കുന്നു. എഴുത്തുകാര്‍ക്കിടയില്‍ സര്‍ഗാത്മകമായ ഒത്തുചേരലുകള്‍ അവസാനിക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. എങ്ങും കേള്‍ക്കുന്നത്‌ ‘ഭ്രാന്തസമാനമായ പൗരവിവാദങ്ങള്‍, വേട്ടകള്‍ വിലയങ്ങള്‍’ എന്ന്‌ വിലപിച്ചു. കണ്ണ്‌ ചൂഴ്‌ന്ന്‌ വിലപിക്കുന്ന മാതൃദുഃഖം നിറയുകയാണ്‌ നാടെങ്ങും എന്ന്‌ വിളിച്ചു പറഞ്ഞു. ഒടുവില്‍ ഒരു നിസ്വനെപ്പോലെ, ‘സമദുഃഖ സുഖ ക്ഷമി’ ആയി കവി മറയുന്നു.

എന്തെന്നറിയാതെന്റെ മനസ്സില്‍

സുഖവും ദുഃഖവും ഒരുപോലെ

എന്തെന്നലയാതെന്റെ നഭസ്സില്‍

സന്ധ്യകളില്ലാതൊരു ഭൂമി

** എം. സതീശന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.