Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രതിക്കൂട്ടില്‍ യുഡിഎഫും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2013, 10:42 pm IST
in Vicharam

സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യനെതിരെ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോള്‍ തന്നെ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന കോളിളക്കമുണ്ടാക്കിയ ഐസ്ക്രീം പെണ്‍വാണിഭ കേസിലും അട്ടിമറി നടന്നിട്ടുണ്ടെന്ന രേഖകള്‍ പ്രതിപക്ഷ നേതാവിന്‌ ലഭ്യമായിരിക്കുകയാണ്‌. മന്ത്രി കുഞ്ഞാലിക്കുട്ടി തങ്ങളെ പീഡിപ്പിച്ചുവെന്നും പുറത്തു പറയാതിരിക്കാന്‍ ഇരകളായ പെണ്‍കുട്ടികള്‍ക്ക്‌ പണം നല്‍കി സ്വാധീനിച്ചു എന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴി ഐസ്ക്രീം കേസ്‌ പുനരന്വേഷണ കേസ്‌ ഡയറിപ്പകര്‍പ്പിലാണുള്ളത്‌. അന്ന്‌ കേസ്‌ ഒതുക്കി തീര്‍ക്കാന്‍ തീവ്രപരിശ്രമം നടത്തി പെണ്‍കുട്ടിള്‍ക്ക്‌ പണം നല്‍കിയിരുന്നത്‌ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫ്‌ ആയിരുന്നു. പിന്നീട്‌ ഈ റൗഫ്‌ കുഞ്ഞാലിക്കുട്ടിയുടെ എതിരാളിയായി താന്‍ കേസ്‌ ഒതുക്കാന്‍ നടത്തിയ ഇടപെടലുകളെപ്പറ്റി ചാനലുകളില്‍ വാചാലനായി. ഇരകള്‍ക്കും സാക്ഷികള്‍ക്കും പണം നല്‍കിയും ജഡ്ജിയെ സ്വാധീനിച്ചും തെളിവുകള്‍ അട്ടിമറിച്ച്‌ റൗഫ്‌ കേസ്‌ ഒതുക്കി എന്നും പ്രതികളെ വെറുതെ വിടാന്‍ ഉള്ള സാഹചര്യം ഇതാണെന്നുമായിരുന്നു റൗഫിന്റെ 2011 ലെ വെളിപ്പെടുത്തല്‍. തുടര്‍ന്ന്‌ എഡിജിപി വിന്‍സെന്റ്‌ എം. പോളാണ്‌ പുനരന്വേഷണത്തിന്‌ നേതൃത്വം നല്‍കിയത്‌. അന്വേഷണം അട്ടിമറിച്ചതിന്‌ തെളിവുകള്‍ ഇല്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌. റോസ്ലിന്‍, ബിന്ദു, റെജിന എന്നിവരാണ്‌ പീഡന വിധേയരായത്‌. കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴിമാറ്റി പറയാന്‍ റൗഫ്‌ പഠിപ്പിച്ചുവെന്നും അതിന്‌ പണം ലഭിച്ചു എന്നും മൊഴിമാറ്റി പറഞ്ഞതിനാലാണ്‌ പ്രതികളെ വെറുതെ വിട്ടതെന്നും തെളിയുമ്പോള്‍ റൗഫ്‌ പറഞ്ഞത്‌ കളവാണെന്ന്‌ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിട്ടും പുനരന്വേഷണത്തിന്‌ തെളിവുകളില്ലെന്നായിരുന്നു വിന്‍സന്‍ എം.പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

കേസ്‌ തീര്‍പ്പാക്കുന്നതിന്‌ മുന്‍പ്‌ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ വി.എസ്‌.കോടതിയെ സമീപിച്ച സാഹചര്യത്തിലാണ്‌ ഇപ്പോള്‍ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമായിരിക്കുന്നത്‌. ഒളിക്യാമറ ഓപ്പറേഷനില്‍ കിട്ടിയ സിഡികള്‍, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ യാത്രാ ഡയറി, ബാങ്ക്‌ ഇടപാട്‌ രേഖകള്‍, ഇരകളുടെ മൊഴിമാറ്റിക്കാനും ജഡ്ജിയെ സ്വാധീനിക്കാനും നടത്തിയ ഇടപെടലുകള്‍ എന്നിവയുടെയൊക്കെ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഇത്‌ അവഗണിച്ചാണ്‌ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌. ഇത്‌ വിശ്വസനീയമല്ലെന്നായിരുന്നു സുപ്രീംകോടതി നിഗമനം.
ഇരകളെ ഗള്‍ഫിലേയ്‌ക്ക്‌ കടത്തിയ കാര്യവും അന്വേഷണ സംഘം വ്യക്തമായി പരിശോധിച്ചില്ല. ജസ്റ്റിസ്‌ തങ്കപ്പന്‌ കൈക്കൂലി കൊടുത്തെന്നും അഡ്വ.അനില്‍ തോമസാണ്‌ വിധി എഴുതിക്കൊടുത്തതെന്നും റൗഫ്‌ വെളിപ്പെടുത്തുകയുണ്ടായി. ഇതും അന്വേഷണ സംഘം പരിഗണിച്ചില്ല. യഥാര്‍ത്ഥത്തില്‍ അന്വേഷണസംഘം ഇരകളുടെ മൊഴിയുടെ സത്യമല്ല, മറിച്ച്‌ കുഞ്ഞാലിക്കുട്ടിയുടെ നിരപരാധിത്വം തെളിയിയ്‌ക്കാനാണ്‌ വ്യഗ്രത കാട്ടിയതെന്നും ഇന്ന്‌ വ്യക്തമാകുന്നു. മൊഴി മാറ്റിപ്പറയാന്‍ റൗഫ്‌ പണം തന്നിരുന്നു എന്ന്‌ ഇരകളായ റെജീനയും ബിന്ദുവും റോസ്ലിനും പറയുന്നുമുണ്ട്‌. ഇതിന്‌ ശേഷം റൗഫ്‌ കൂറുമാറി പറഞ്ഞത്‌ താനും മറ്റു ചിലരും ചേര്‍ന്ന്‌ കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം കേസില്‍നിന്നും രക്ഷിച്ചു എന്നും ഇരകളെ സ്വാധീനിക്കാന്‍ പണം നല്‍കി എന്നും വ്യാജരേഖ ചമക്കാനും വ്യാജ തെളിവുകള്‍ ഉണ്ടാക്കാനും ശ്രമിച്ചു എന്നുമാണ്‌. മൊഴി മാറ്റി പറയാന്‍ റൗഫ്‌ തങ്ങളെ നിര്‍ബന്ധിച്ചതായും കുഞ്ഞാലിക്കുട്ടി തന്നെ കേസില്‍ കുടുക്കി ജയിലില്‍ അടച്ചതിന്‌ പ്രതികാരമായി മൊഴി മാറ്റി തന്നെ സഹായിക്കണമെന്ന്‌ റൗഫ്‌ പിന്നീട്‌ ആവശ്യപ്പെട്ടതായും പെണ്‍കുട്ടികള്‍ പറയുന്നു.

സൂര്യനെല്ലി കേസും ഐസ്ക്രീം കേസും യുഡിഎഫ്‌ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. പ്രതിപക്ഷ നേതാവിന്‌ ഐസ്ക്രീം കേസ്‌ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചതും പുതിയ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്‌. വിഎസ്സിന്‌ കേസ്‌ ഡയറി കൈമാറുന്നതിനെ എതിര്‍ത്ത യുഡിഎഫ്‌ നിലപാട്‌ കോടതിയുടെ രൂക്ഷ വിമര്‍ശനവും ക്ഷണിച്ചു വരുത്തിയിരുന്നു. ഇതാണ്‌ സര്‍ക്കാര്‍ നിലപാട്‌ മാറ്റാന്‍ പ്രേരകമായത്‌. കേസില്‍ രണ്ട്‌ വര്‍ഷം മുന്‍പ്‌ ഉണ്ടായ പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ വിഎസ്‌ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ഇപ്പോള്‍ അച്യുതാനന്ദന്‌ ലഭിച്ച രേഖകള്‍ ഉപയുക്തമാകും. സൂര്യനെല്ലി കേസിലെ പുതിയ സംഭവവികാസങ്ങളെപ്പോലെ ഐസ്ക്രീം പീഡനക്കേസിലെ കേസ്ഡയറി പുറത്തുവന്നതും കേന്ദ്രത്തിലേയും കേരളത്തിലെയും സര്‍ക്കാരുകള്‍ക്ക്‌ കൂനിന്മേല്‍ കുരുവായിരിക്കുകയാണ്‌. സ്ത്രീപീഡനം തടയാന്‍ വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന വകുപ്പുപോലും ഉള്‍പ്പെടുത്തി തിടുക്കത്തില്‍ ഓര്‍ഡിനന്‍സ്‌ ഇറക്കിയ കേന്ദ്രസര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്‌മക്ക്‌ ഇനി വേറെ തെളിവ്‌ വേണ്ട. സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പാര്‍ട്ടി നേതാവ്‌ പി.ജെ. കുര്യനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിന്റെ തനിനിറം പുറത്തായിരിക്കുകയാണ്‌. കുര്യനെതിരെ നടപടിയാവശ്യപ്പെട്ട്‌ സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ എഴുതിയ കത്തിനോട്‌ സോണിയാഗാന്ധി സ്വീകരിക്കുന്ന അനങ്ങാപ്പാറ നയം കോണ്‍ഗ്രസിന്റെ നിലപാടാണ്‌ വ്യക്തമാക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പുതിയ വാര്‍ത്തകള്‍

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.