Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തിരുത്തും താക്കീതും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2013, 10:59 pm IST
in Vicharam

സൂര്യനെല്ലി കേസില്‍ 36 പ്രതികളില്‍ 34 പേരെയും വെറുതെ വിട്ട കേരള ഹൈക്കോടതി വിധി റദ്ദാക്കി കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ കേരളഹൈക്കോടതിയ്‌ക്ക്‌ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്ന്‌ അഭിപ്രായപ്പെട്ട സുപ്രീംകോടതി മുഴുവന്‍ പ്രതികളും മൂന്നാഴ്ചയ്‌ക്കകം കീഴടങ്ങണമെന്നും ആറുമാസത്തിനകം കേസ്‌ തീര്‍പ്പാക്കണമെന്നും നിര്‍ദ്ദേശം നല്‍കി. 1996 ലാണ്‌ 42 പേര്‍ ചേര്‍ന്ന്‌ 16 വയസ്സുകാരിയെ പീഡിപ്പിച്ചത്‌. 2000 സപ്തംബര്‍ ആറിന്‌ വിചാരണ കോടതി 35 പ്രതികള്‍ക്ക്‌ തടവ്‌ ശിക്ഷ വിധിച്ചു. പ്രതികള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഒരാളെ ഒഴിച്ച്‌ ബാക്കി 34 പേരെയും ഹൈക്കോടതി വെറുതെ വിടുകയാണ്‌ ചെയ്തത്‌. കോടതിയുടെ ന്യായീകരണം പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗിക വേഴ്ചയായിരുന്നു അതെന്നും അവള്‍ക്ക്‌ വേണമെങ്കില്‍ രക്ഷപ്പെടാം എന്നുമായിരുന്നു. പെണ്‍കുട്ടിയെ ആദ്യം ബലാല്‍സംഗം ചെയ്ത ധര്‍മ്മരാജന്‌ നല്‍കിയ ജീവപര്യന്തം ശിക്ഷ അഞ്ചുവര്‍ഷമായി ചുരുക്കുകയും ചെയ്തു. 2005 നവംബര്‍ 15 ന്‌ സൂര്യനെല്ലി കേസ്‌ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചെങ്കിലും ഇതുവരെ പരിഗണിച്ചില്ല. ഇപ്പോള്‍ ദല്‍ഹി കൂട്ട ബലാല്‍സംഗം നടന്ന പശ്ചാത്തലത്തില്‍ സ്ത്രീപീഡന കേസുകള്‍ക്കും അതിവേഗ കോടതി സ്ഥാപിക്കണമെന്നും വിചാരണ മൂന്നുമാസത്തില്‍ തീര്‍പ്പാക്കി വിധി നല്‍കണമെന്നുമുള്ള നിര്‍ദ്ദേശം വന്ന സാഹചര്യത്തിലാണ്‌ കേസ്‌ പുനര്‍വിചാരണയ്‌ക്കെടുത്തത്‌. എട്ടുവര്‍ഷമായി സുപ്രീംകോടതിയില്‍ സൂര്യനെല്ലിക്കേസ്‌ കെട്ടിക്കിടക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ ചീഫ്‌ ജസ്റ്റിസ്‌ ആല്‍ത്തമാസ്‌ കബിര്‍ അതൃപ്തിയും അമര്‍ഷവും രേഖപ്പെടുത്തി. ഒന്‍പതാം ക്ലാസുകാരിയായ സൂര്യനെല്ലി പെണ്‍കുട്ടിയാണ്‌ ബസ്സിലെ കിളിയുമായി പ്രേമത്തിലായി ഒളിച്ചോടിയത്‌. 41 ദിവസങ്ങള്‍ക്ക്‌ ശേഷം തളര്‍ന്ന്‌ അവശയായ പെണ്‍കുട്ടി തിരിച്ചെത്തിയ ശേഷം രക്ഷിതാക്കള്‍ പോലീസില്‍ പരാതിനല്‍കി. 42 ദിവസങ്ങള്‍ക്കുള്ളില്‍ 40 പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

2000 സപ്തംബര്‍ ആറിന്‌ പ്രത്യേക കോടതി 35 പേരെ കഠിന തടവിന്‌ ശിക്ഷിക്കുകയും നാലുപേരെ വെറുതെ വിടുകയും ചെയ്തു. പക്ഷെ 2005 ല്‍ ഹൈക്കോടതി ധര്‍മ്മരാജനൊഴികെ എല്ലാവരേയും വെറുതെ വിട്ടു. ഈ വിധിയാണ്‌ ഇപ്പോള്‍ സുപ്രീംകോടതി റദ്ദാക്കിയത്‌. സൂര്യനെല്ലി പെണ്‍കുട്ടിയ്‌ക്ക്‌ സര്‍ക്കാര്‍ ഓഫീസില്‍ ഒരു പ്യൂണിന്റെ ജോലി നല്‍കി. പക്ഷെ ജോലി സ്ഥലത്തും പെണ്‍കുട്ടി കൂടുതല്‍ അപമാനത്തിനിരയാകുന്നു എന്ന വാര്‍ത്ത വന്നതിനിടയിലാണ്‌ ഇപ്പോള്‍ സുപ്രീംകോടതിയുടെ ഈ പ്രധാന വിധി വന്നിരിക്കുന്നത്‌. ഹൈക്കോടതി വിധിയില്‍ പെണ്‍കുട്ടിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നാണ്‌ സുപ്രീംകോടതി പറഞ്ഞത്‌. കേസ്‌ പരിഗണിക്കുന്നതില്‍ ഹൈക്കോടതിയ്‌ക്ക്‌ സാങ്കേതികമായ പിഴവ്‌ സംഭവിച്ചുവെന്നും വസ്തുതകള്‍ പരിഗണിച്ചു മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌.സൂര്യനെല്ലി പെണ്‍കുട്ടിയെ പല സ്ഥലത്തും കൊണ്ടുപോയാണ്‌ പീഡിപ്പിച്ചത്‌.
ഉറക്ക ഗുളികകള്‍ നല്‍കിയ ശേഷമായിരുന്നു യാത്ര ചെയ്തിരുന്നത്‌. യാത്രയ്‌ക്കിടയില്‍ രക്ഷപ്പെടാമായിരുന്നില്ലേ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇപ്പോള്‍ സ്ത്രീപീഡന കേസുകള്‍ക്ക്‌ പ്രത്യേക പരിഗണനയും പ്രത്യേക കോടതിയും വന്നിരിക്കുന്ന പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയ്‌ക്ക്‌ ഒടുവില്‍ നീതി ലഭിയ്‌ക്കും എന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും എന്നും പ്രത്യാശിക്കാം. ഹൈക്കോടതി വിധി സമൂഹത്തില്‍ പൊതുവെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു എന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യുവും പ്രസ്താവിക്കുകയുണ്ടായി. ഈ അരക്ഷിതാവസ്ഥക്ക്‌ ഒരു തിരുത്താണ്‌ ഇപ്പോഴത്തെ സുപ്രീംകോടതി വിധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.