Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹെഡ്‌ലിക്ക് 35 വര്‍ഷം തടവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2013, 11:10 am IST
inWorld

വാഷിങ്ങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിലെ പ്രധാന ആസൂത്രകരില്‍ ഒരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് 35 വര്‍ഷം തടവ്. ചിക്കാഗോ ഫെഡറല്‍ കോടതിയുടേതാണ് ഉത്തരവ്. മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബയെ സഹായിച്ചത് ഉള്‍പ്പടെയുള്ള 12 കുറ്റങ്ങള്‍ക്കാണ് ശിക്ഷ.

ജനങ്ങളെ ഹെഡ്‌ലിയില്‍ നിന്ന് രക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്ന് വിധി പ്രസ്താവത്തില്‍ ജഡ്ജി ഹാരി ഡി. ലീനന്‍വെബര്‍ പറഞ്ഞു. മാറ്റം വന്ന മനുഷ്യനാണെന്ന് പാക്-അമേരിക്കന്‍ ഭീകരന്‍ പറയുന്നുണ്ടെങ്കിലും തനിക്കതില്‍ വിശ്വാസമില്ല. ഹെഡ്‌ലി തിരുത്താന്‍ സാധ്യതയില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.

ഇത്തരം ശിക്ഷകള്‍ കൊണ്ട് തീവ്രവാദികളെ പിന്തിരിപ്പിക്കാമെന്ന പ്രതീക്ഷയില്ല. ഭീകരര്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. ഹെഡ്‌ലിയില്‍നിന്നു ജനങ്ങളെ സംരക്ഷിക്കേണ്ടതും, ഇനി അയാള്‍ ഭീകര പ്രര്‍ത്തനം നടത്തില്ലെന്ന് ഉറപ്പാക്കേണ്ടതും കോടതിയുടെ ഉത്തരവാദിത്വമാണ്. 35 വര്‍ഷം തടവല്ല ഇയാള്‍ക്കുള്ള ശരിയായ ശിക്ഷ. എങ്കിലും സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കുകയാണെന്നും ജഡ്ജി വ്യക്തമാക്കി.

വധശിക്ഷ ഒഴിവാക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഹെഡ്‌ലി തീവ്രവാദ പദ്ധതികള്‍ സംബന്ധിച്ച നിരവധി വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ ശിക്ഷയായ 35 വര്‍ഷം തടവ് യു.എസ് സര്‍ക്കാരിന്റെ അഭിഭാഷകര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍, ജീവപര്യന്തം തടവെങ്കിലും ആവശ്യപ്പെടാത്തതില്‍ കോടതിക്കുള്ള അതൃപ്തി വിധിയില്‍ വ്യക്തമാണ്. ഹെ‌ഡ്‌ലി കൈമാറിയ വിവരങ്ങളുടെ ബാഹുല്യം കണക്കിലെടുത്ത് ശിക്ഷ വീണ്ടും കുറയ്‌ക്കണമെന്നായിരുന്നു ഇയാളുടെ അഭിഭാഷകരുടെ വാദം.

അമ്പത്തിരണ്ടുകാരനായ ഹെഡ്ലി 35 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായാലും തുടര്‍ന്നുള്ള കാലം നിരീക്ഷണത്തില്‍ തന്നെയായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിലും അന്വേഷണത്തിലും യുഎസ് ഏജന്‍സികളോട് സഹകരിക്കുന്നതിനാല്‍ ഹെഡ്‌ലിയെ കൈമാറാറാനാവില്ലെന്നാണ് യുഎസ് അറ്റോര്‍ണി ഗാരി. എസ്. ഷാപിറോ ഷിക്കാഗോ കോടതിയെ അറിയിച്ചത്.

ശിക്ഷ വിധിച്ചതോടുകൂടി ഈ സാധ്യത തികച്ചും ഇല്ലാതായി. അന്വേഷണത്തോട് സഹകരിച്ചതിനാല്‍ തന്നെയാണ് വധശിക്ഷ എന്ന ആവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിക്കാതിരുന്നത്. നേരത്തേ ഹെഡ്‌ലിയുടെ കൂട്ടാളിയായ തഹാവൂര്‍ ഹുസൈന്‍ റാണയ്‌ക്ക് 14 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇപ്പോള്‍ യുഎസ് കസ്റ്റഡിയിലുള്ള പാക്കിസ്ഥാന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ ഹെഡ്‌ലിയെ ഇന്ത്യക്ക് കൈമാറണമെന്ന് നാളുകളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഹെഡ്‌ലിക്കും മറ്റ് എട്ടു പേര്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ഫെബ്രുവരിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഹെഡ്‌ലിക്കു പുറമെ സഹായി തഹാവൂര്‍ റാണ, ലഷ്‌കറി തൊയിബ സ്ഥാപകന്‍ ഹാഫിസ് സയിദ്, പാകിസ്ഥാന്‍ സൈനിക ഓഫിസര്‍മാരായ ഇക്ബാല്‍, മേജര്‍ സമീര്‍ അലി, അല്‍ ഖ്വയിദ ഭീകരന്‍ ഇല്യാസ് കശ്മീരി, ഹെഡ്‌ലിയുടെ സഹായി സജിദ് മാലിക്, പാകിസ്ഥാന്‍ മുന്‍ സൈനിക ഓഫിസര്‍ അബ്ദുള്‍ റഹ്മാന്‍ ഹാഷ്മി, സാകിയുര്‍ റഹ്മാന്‍ ലഖ്‌വി എന്നിവരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.