Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി പോലീസ്‌ വിശ്വാസ്യത നഷ്ടമാക്കിയെന്ന്‌ ഷീലാ ദീക്ഷിത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2013, 10:13 pm IST
inIndia

ന്യൂദല്‍ഹി: പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന്‌ പ്രതിഷേധ പ്രകടനം നടത്തിയവരെ മര്‍ദ്ദിച്ച പോലീസ്‌ നടപടി ജനങ്ങള്‍ക്ക്‌ അവരിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന്‌ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌ പറഞ്ഞു. ദല്‍ഹി സംഭവത്തിനുശേഷമുണ്ടായ സംഭവങ്ങളില്‍ നിന്നും നമ്മള്‍ പാഠം പഠിക്കണമെന്നും ഷീലാ ദീക്ഷിത്‌ പറഞ്ഞു. ദല്‍ഹി പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണ്‌ അന്നുണ്ടായ പ്രതിഷേധമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ആരും തയ്യാറാകാത്തത്‌ പോലീസിനെ പേടിച്ചിട്ടാണ്‌. സഹായിച്ചവരെ പോലീസ്‌ പീഡിപ്പിക്കുമെന്ന്‌ അവര്‍ ഭയപ്പെടുന്നു. അതിനാല്‍തന്നെ പോലീസിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും ഷീലാ ദീക്ഷിത്‌ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്‌.

ദല്‍ഹി പ്രതിഷേധത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്തത്‌ വൈകിപ്പോയെന്നും ഷീലാ ദീക്ഷിത്‌ പറഞ്ഞു. രാഷ്‌ട്രത്തെ നേരത്തെ അഭിസംബോധന ചെയ്തിരുന്നുവെങ്കില്‍ ഒരു പക്ഷെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ പ്രവര്‍ത്തന രീതി മാറേണ്ടതുണ്ട്‌. ജനങ്ങളോട്‌ മാന്യമായി പെരുമാറാന്‍ അവര്‍ക്ക്‌ കഴിയണം. നീതിന്യായ വ്യവസ്ഥയും ഉദ്യോഗസ്ഥരുമെല്ലാം അവരുടെ സമീപനത്തില്‍ മാറ്റം വരുത്തണം. എന്നാല്‍ ഇവയെല്ലാം തിടുക്കത്തില്‍ മാറ്റാന്‍ സാധിക്കില്ലെന്നും ഷീലാ ദീക്ഷിത്‌ കൂട്ടിച്ചേര്‍ത്തു. പോലീസ്‌ കമ്മീഷണറെ നിയമിക്കുന്നത്‌ എന്റെ ഉത്തരവാദിത്തമല്ല. അത്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്‌. ഭാവിയില്‍ ഇത്‌ നന്നായി ചെയ്യാന്‍ ഇവര്‍ ശ്രദ്ധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദല്‍ഹി സംഭവത്തില്‍ വീഴ്‌ച്ച പറ്റിയിട്ടുണ്ടോയെന്ന ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു ഷീലാ ദീക്ഷിത്‌.

ദല്‍ഹിയിലുണ്ടായ തരത്തിലുള്ള ബഹുജന പ്രതിഷേധം രാഷ്‌ട്രീയത്തിനും, ഭരണസംവിധാനത്തിനും, നിതിന്യായ വ്യവസ്ഥക്കും, പോലീസിനും രാജ്യത്തിനു മുഴുവനും കനത്ത വെല്ലുവിളിയായിരുന്നുവെന്നും ഷീലാ ദീക്ഷിത്‌ പറഞ്ഞു. അന്നുണ്ടായ രൂക്ഷമായ പ്രതിഷേധത്തിന്‌ രാജ്യത്തിന്റെ തന്നെ സഹതാപം ലഭിച്ചുവെന്നും ഷീലാ ദീക്ഷിത്‌ പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കുണ്ടായ ദുരനുഭവം തനിക്ക വലിയ ആഘാതമുണ്ടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.