Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആരണ്‍ സ്വാര്‍ട്സ്‌ തൂങ്ങിമരിച്ച നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2013, 10:06 pm IST
inWorld

ന്യൂയോര്‍ക്ക്‌: പ്രമുഖ സോഷ്യല്‍ ന്യൂസ്‌ എന്റര്‍ടൈന്‍മെന്റ്‌ വെബ്സൈറ്റായ റെഡിറ്റിന്റെ സഹസ്ഥാപകനും ഇന്റര്‍നെറ്റ്‌ ആക്ടിവിസ്റ്റുമായ ആരണ്‍ സ്വാര്‍ട്സിനെ (26)തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്ക്‌ ബ്രൂക്ക്‌ ലൈനിലെ അപ്പാര്‍ട്ട്മെന്റില്‍ വെള്ളിയാഴ്‌ച്ച വൈകിട്ടാണ്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. സ്വാര്‍ട്സിന്റെ കാമുകിയില്‍ നിന്നുള്ള വിവരം അനുസരിച്ചാണ്‌ പോലീസ്‌ അപ്പാര്‍ട്ട്മെന്റില്‍ എത്തിയത്‌. ഇന്റര്‍നെറ്റ്‌ ഹാക്കിങ്ങിന്‌ സ്വാര്‍ട്സിനെതിരെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരുന്നു. റിച്ച്‌ സൈറ്റ്‌ സമ്മറി എന്നറിയപ്പെടുന്ന ആര്‍എസ്‌ എസ്‌ സംവിധാനം ഉപയോഗിച്ച്‌ വിവിധ സൈറ്റുകളില്‍ നിന്ന്‌ അമേരിക്കന്‍ കോടതികളുടെ വിവരങ്ങള്‍ ചോര്‍ത്തി ആവശ്യക്കാര്‍ക്ക്‌ നല്‍കിയിരുന്നു. ഇതിനെതിരെ സ്വാര്‍ട്സിനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ അടുത്ത മാസം വിചാരണ നടക്കാനിരിക്കെയാണ്‌ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

മാസച്ച്യുസെറ്റ്‌ സര്‍വകലാശാലയില്‍ നിന്നും 19 ലക്ഷം പേജുകളുള്ള രേഖകള്‍ ചോര്‍ത്തിയതിനു സ്വാര്‍ട്സിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിവരങ്ങളാണ്‌ ഏറ്റവും ശക്തിയുള്ളത്‌. ഈ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക്‌ നല്‍കുക എന്നതാണ്‌ തന്റെ നയമെന്ന്‌ 2008ല്‍ സ്വാര്‍ട്സ്‌ എഴുതിയ കത്തില്‍ പറയുന്നു. സമൂഹത്തിന്റെ നന്മയ്‌ക്ക്‌ ഈ വിവരങ്ങള്‍ ശേഖരിച്ച്‌ നല്‍കണം എന്നാണ്‌ സ്വാര്‍ട്‌ പലപ്പോഴായി പറഞ്ഞിരുന്നത്‌. ഇന്റര്‍നെറ്റിലെ സെന്‍സര്‍ഷിപ്പിനെതിരായി പ്രവര്‍ത്തിച്ച സംഘത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചതും സ്വാര്‍ട്സ്‌ തന്നെയായിരുന്നു.

രേഖകള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട്‌ 2011 ജനുവരി ആറിന്‌ സ്വാര്‍ട്സിനെ അറസ്റ്റ്‌ ചെയ്തിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാല്‍ സ്വാര്‍ട്സിന്‌ കടുത്ത ശിക്ഷ ലഭിക്കുമായിരുന്നു. ഇതിനിടെയാണ്‌ സ്വാര്‍ട്സിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്‌. കുട്ടിക്കാലം മുതല്‍ക്കെ കംപ്യൂട്ടര്‍ പ്രോഗ്രാം ചെയ്യാന്‍ ആരംഭിച്ച സ്വാര്‍ട്സ്‌ പതിനാലാം വയസില്‍ ആര്‍എസ്‌എസിന്റെ ആദ്യ പതിപ്പ്‌ കണ്ടുപിടിക്കുന്നതില്‍ പങ്കുവഹിച്ചു. ഇന്റര്‍നെറ്റ്‌ സെന്‍സര്‍ഷിപ്പിനെതിരെ പോരാടുന്ന ഡിമാന്റ്‌ പ്രോഗ്രാം എന്ന സംഘടന സ്ഥാപിക്കുന്നതിലും സ്വാര്‍ട്സ്‌ പങ്കുവഹിച്ചു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള റെഡിറ്റ്‌ വഴി പൊതു സ്വഭാവമുള്ള വാര്‍ത്തകളും ലേഖനങ്ങളും,കോടതി സര്‍ക്കാര്‍ രേഖകളും ഇന്റര്‍നെറ്റ്‌ വഴി സൗജന്യമായി പ്രസിദ്ധീകരിച്ച്‌ പൊതുജനങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയ്‌ക്ക്‌ വിട്ടുകൊടുത്താണ്‌ സ്വാര്‍ട്സ്‌ പ്രശസ്തനായത്‌. കോടതി രേഖകള്‍ ചോര്‍ത്തിയതിനെതിരെ എഫ്ബിഐ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കുറ്റം ചുമത്തിയിരുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Samskriti

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

Samskriti

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു
Samskriti

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

Samskriti

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.