Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതികളുടെ ലൈംഗികശേഷി രാസപ്രയോഗത്തിലൂടെ ഇല്ലാതാക്കുന്നത്‌ അപ്രായോഗികമെന്ന്‌ ഡോക്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2013, 08:21 pm IST
inIndia

ന്യൂദല്‍ഹി: പീഡനക്കേസ്‌ പ്രതികളുടെ ലൈംഗികശേഷി രാസ പ്രയോഗത്തിലൂടെ നഷ്ടപ്പെടുത്തുന്നത്‌ അപ്രായോഗികമാണെന്ന്‌ വിദഗ്ധ ഡോക്ടര്‍മാര്‍. ദല്‍ഹിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനുശേഷം കുറ്റവാളികള്‍ക്ക്‌ വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷ നല്‍കണമെന്ന ആവശ്യം വിവിധയിടങ്ങളില്‍ നിന്നും ഉയര്‍ന്നു വരുകയാണ്‌. പ്രതികളുടെ ലൈംഗിക ശേഷി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ശിക്ഷാനടപടികള്‍ നിലവിലെ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. അമേരിക്ക, ലണ്ടന്‍, ജര്‍മ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ടെങ്കിലും അതിന്‌ നിയമത്തിന്റെ നൂലാമാലകളുണ്ടെന്നാണ്‌ ഇവര്‍ പറയുന്നത്‌.

രാസപ്രയോഗം നടത്തുന്നതുകൊണ്ട്‌ പ്രായോഗിക തലത്തില്‍ പരിഹാരം കാണാന്‍ സാധിക്കില്ല. കാരണം, രാസപ്രയോഗം താല്‍ക്കാലികമാണ്‌. കൂടാതെ മറ്റ്‌ ഘടകങ്ങളെ ഇത്‌ ആശ്രയിക്കുന്നില്ലെന്നുവേണം പറയാന്‍. സാമൂഹികമായ അവരുടെ അവസ്ഥ, മാനസിക പ്രശ്നങ്ങള്‍ ഇതൊക്കെയാണ്‌ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക്‌ ഓരോരുത്തരേയും നയിക്കുന്നതെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. പല സംസ്ഥാനങ്ങളും രാസപ്രയോഗത്തെ ഇപ്പോള്‍ തന്നെ അനുകൂലിച്ച്‌ കഴിഞ്ഞു. പ്രതികള്‍ക്ക്‌ കടുത്ത ശിക്ഷ നല്‍കണമെന്നു തന്നെയാണ്‌ ഇവരൊക്കെയും പറയുന്നത്‌.

ക്യാന്‍സര്‍ എന്ന മാരക അസുഖത്തെ ചികിത്സിക്കുമ്പോഴാണ്‌ സാധാരണ രാസപ്രയോഗം നടത്തുക. രോഗിയുടെ ശരീരത്തിലേക്ക്‌ മരുന്ന്‌ കുത്തിവെക്കുകയാണ്‌ ചെയ്യുന്നത്‌. മെയില്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയ്‌ക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. ക്യാന്‍സര്‍ എന്ന അസുഖത്തിന്‌ കാരണം ഈ ഹോര്‍മോണുകളാണെന്നും ബാരാ ഹിന്ദു റാവു ആശുപത്രിയിലെ ഡോ.അമേന്ദ്ര പതക്‌ പറഞ്ഞു.

പീഡനക്കേസിലെ ഒരു കുറ്റവാളിയില്‍ ഇത്‌ പ്രയോഗിക്കുന്നത്‌ ചെലവേറിയ കാര്യമാണ്‌. എല്ലാ മാസവും മരുന്ന്‌ കുത്തിവെച്ചില്ലെങ്കില്‍ ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിക്കുമെന്ന്‌ അദ്ദേഹം പറയുന്നു. അതുകൊണ്ട്‌ തന്നെ ഏറെപ്പേരും ശസ്ത്രക്രിയയാണ്‌ ചെയ്യുന്നത്‌. കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്നിരിക്കെ, ഇവര്‍ക്ക്‌ ശസ്ത്രക്രിയ ചെയ്യുക എന്നത്‌ അപ്രായോഗികമാണെന്നും ഡോ.അമേന്ദ്ര പറയുന്നു. കേസിലെ കുറ്റവാളികള്‍ക്ക്‌ തുടര്‍ച്ചയായി മരുന്ന്‌ കുത്തിവെക്കുന്നത്‌ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന്‌ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍ .അതുല്‍ ഗോഗിയ പറഞ്ഞു. രാസ പ്രയോഗം നടത്തുന്നത്‌ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുക, അസ്ഥി ക്ഷതം സംഭവിക്കുക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുക, പെരുമാറ്റത്തിലെ വൈരുധ്യം എന്നീ പ്രശ്നങ്ങള്‍ ഇതിലൂടെ ഉണ്ടാകുമെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. നിലവിലെ ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടത്‌ അനിവാര്യമാണ്‌. രാസപ്രയോഗം ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നത്‌ വിശദമായ ചര്‍ച്ചകള്‍ക്കും, ആലോചനകള്‍ക്കും, വിദഗ്ധരുടെ നിര്‍ദ്ദേശത്തോടെ മാത്രമെ ആകാവു എന്ന്‌ ഡോ. നിമേഷ്‌ ദേശായി പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.