Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിഭാ പാട്ടീലിന്റെ കുടുംബത്തിന്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ പോലീസ്‌ സുരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2013, 08:26 pm IST
inIndia

മുംബൈ: മുന്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിന്റെ കുടുംബത്തിന്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ പോലീസ്‌ സംരക്ഷണം തുടരുന്നു. ജൂലൈയില്‍ രാഷ്‌ട്രപതി സ്ഥാനം ഒഴിഞ്ഞ പ്രതിഭയുടെ കുടുംബത്തിന്‌ 19 പോലീസുകാരാണ്‌ ഇപ്പോഴും സംരക്ഷണം നല്‍കുന്നത്‌. 18 കോണ്‍സ്റ്റബിള്‍മാരും ഒരു സബ്‌ ഇന്‍സ്പെക്ടറും ഇതില്‍ ഉള്‍പ്പെടുന്നു. പോലീസ്‌ സേനയെ ഇവിടെ നിന്നും പിന്‍വലിക്കുന്നതിന്‌ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ മൂന്ന്‌ തവണ മഹാരാഷ്‌ട്ര സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ മൗനം അവലംബിക്കുകയാണെന്നാണ്‌ ആരോപണം.

ക്രമസമാധാനം പാലിക്കുന്നതിന്‌ മതിയായ പോലീസ്‌ സേന ഇല്ല എന്നത്‌ മഹാരാഷ്‌ട്ര നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്‌. 2007 ജൂണിലാണ്‌ പ്രതിഭ പാട്ടീല്‍ രാഷ്‌ട്രപതിയായി ചുമതലയേല്‍ക്കുന്നത്‌. തുടര്‍ന്ന്‌ ഇവരുടെ ഭര്‍ത്താവ്‌ ദേവീസിംഗ്‌ ഷേഖാവത്ത്‌, മകന്‍ രാജേന്ദ്ര, മകള്‍ ജ്യോതി, മരുമകള്‍ മഞ്ജരി, മരുമകന്‍ ജയേഷ്‌, ചെറുമക്കളായ പൃഥ്വി, ധ്രുവേഷ്‌, സൗരഭി, വേദിക എന്നിവര്‍ക്ക്‌ സംരക്ഷണം നല്‍കണമെന്ന്‌ കേന്ദ്രം പ്രത്യേക നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതില്‍ ദേവീസിംഗിന്‌ ഇസഡ്‌ കാറ്റഗറി സുരക്ഷയും മക്കള്‍ക്ക്‌ വൈ കാറ്റഗറി സുരക്ഷയും മറ്റ്‌ കുടുംബാംഗങ്ങള്‍ക്ക്‌ എക്സ്‌ കാറ്റഗറി സുരക്ഷയുമാണ്‌ നല്‍കിയിരുന്നത്‌. നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ രാഷ്‌ട്രപതിയുടെ കുടുംബാംഗങ്ങള്‍ക്ക്‌ മതിയായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നതായും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്‍ പറയുന്നു.

ഷിഫ്റ്റ്‌ അടിസ്ഥാനത്തില്‍ മൂന്ന്‌ കോണ്‍സ്റ്റബിള്‍മാരാണ്‌ ദേവീസിംഗിന്‌ സുരക്ഷ നല്‍കിയിരുന്നത്‌. സ്പെഷ്യല്‍ എസ്കോര്‍ട്ട്‌ വാഹനവും ഇദ്ദേഹത്തിന്‌ അനുവദിച്ചിരുന്നു. വൈ കാറ്റഗറി സംരക്ഷണം ലഭിച്ചിരുന്ന പ്രതിഭയുടെ മക്കള്‍ക്കും ഇതിന്‌ സമാനമായ രീതിയിലാണ്‌ സംരക്ഷണം നല്‍കിയിരുന്നത്‌.

പ്രതിഭാ പാട്ടീല്‍ രാഷ്‌ട്രപതി സ്ഥാനത്ത്‌ നിന്നും വിരമിച്ചതിനെ തുടര്‍ന്ന്‌ ഇവരുടെ കുടുംബത്തിന്‌ നല്‍കിയിരുന്ന പോലീസ്‌ സംരക്ഷണം പിന്‍വലിക്കേണ്ടതായിരുന്നു. എന്നാല്‍ കേന്ദ്രം ഇതിന്‌ മുതിരാത്തതിനെ തുടര്‍ന്ന്‌ ആഗസ്റ്റ്‌-ഡിസംബര്‍ കാലയളവിനുള്ളില്‍ മൂന്ന്‌ തവണയാണ്‌ മഹാരാഷ്‌ട്ര സര്‍ക്കാര്‍ സുരക്ഷ പിന്‍വലിക്കുന്നതിന്‌ അനുമതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‌ കത്തയച്ചത്‌. എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ അനുമതി കൂടാതെ ഏകപക്ഷീയമായി മഹാരാഷ്‌ട്ര സര്‍ക്കാരിന സുരക്ഷ പിന്‍വലിക്കാനും സാധിക്കില്ല.

രാഷ്‌ട്രപതി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന്‌ പ്രതിഭ തന്നെ തന്റെ കുടുംബത്തിന്‌ നല്‍കുന്ന സംരക്ഷണം തുടരേണ്ടതില്ലെന്ന്‌ ആഭ്യന്തര മന്ത്രാലയം മുമ്പാകെ ആവശ്യപ്പെടുമെന്നാണ്‌ മഹാരാഷ്‌ട്ര സര്‍ക്കാര്‍ പ്രതീക്ഷിച്ചത്‌.

പോലീസ്‌ സേനയിലെ അപര്യാപ്തത പരിഹരിക്കുന്നതിനായി ചീഫ്‌ സെക്രട്ടറി മേധാവിയായിട്ടുള്ള ത്രെട്ട്‌ പെര്‍സപ്ഷന്‍ കമ്മറ്റിയുടെ ശുപാര്‍ശകള്‍ മുഖ്യമന്ത്രി പൃഥ്വിരാജ്‌ ചവാന്‌ നടപ്പാക്കേണ്ടിവരും. മുന്‍ ഉപമുഖ്യ മന്ത്രി വിജയ്‌ സിംഗ്‌ മോഹിത്‌ പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി അശോക്‌ ചവാന്‍, പൊതുമരാമത്ത്‌ മന്ത്രി ഛഗന്‍ ഭുജ്ബാല്‍, ഗ്രാമ വികസന മന്ത്രി ജയന്ത്‌ പാട്ടീല്‍ , ജല വിഭവ മന്ത്രി സുനില്‍ താക്കറെ എന്നിവര്‍ക്ക്‌ നല്‍കുന്ന സുരക്ഷ വെട്ടിക്കുറയ്‌ക്കുന്നതിനാണ്‌ ഈ കമ്മറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.