Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ലളിതകലാ അക്കാദമിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2012, 10:59 pm IST
inErnakulam

കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ കൊച്ചിയില്‍ തുടക്കമായി. ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസ്‌ നിര്‍വഹിച്ചു. കലാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിനായി ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട്‌ കേന്ദ്രീകരിച്ചുള്ള സ്ഥിരം വേദിയുടെ നിര്‍മാണം ജനുവരിയോടെ പൂര്‍ത്തിയാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഗ്രൗണ്ട്‌ സജ്ജമായാല്‍ ഭരണകൂടത്തിന്റെ കൂടി സഹകരണത്തോടെ ആഴ്ചയില്‍ ഒരു സംസ്കാരിക പരിപാടി വീതം സംഘടിപ്പിക്കുവാനാണ്‌ തീരുമാനം. മുഴുവന്‍ കലാകാരന്‍മാരേയും ഒരുപോലെ സജീവമായി പരിഗണിക്കുന്ന അക്കാദമിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാര്‍ഡ്‌ ജേതാവായ ജി.ശങ്കരക്കുറുപ്പിന്റെ പേരില്‍ ഒരു സ്്മാരകം ഉണ്ടാക്കാന്‍ കഴിയാത്തത്‌ സാംസ്ക്കാരിക കേരളത്തിന്‌ അപമാനമാണെന്ന്്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്ക്കാരിക മന്ത്രി കെ.സി.ജോസഫ്‌ പറഞ്ഞു. മറൈന്‍ ഡ്രൈവിനു സമീപം ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത്‌ ജി.ശങ്കരക്കുറുപ്പിന്റെ പേരില്‍ സ്മാരകം പണിയുന്നതിന്‌ നടപടിയാരംഭിക്കും. പുതുതലമുറയ്‌ക്ക്‌ ശ്രദ്ധേയമായ പരിഗണന നല്‍കി വ്യത്യസ്തമായ അഭിരുചികളുള്ള കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ്‌ ശ്രമിക്കുന്നത്‌. ഇതോടൊപ്പം തദ്ദേശീയരായ കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും നടപടികള്‍ വേണം. സുവര്‍ണ ജൂബിലി ആഘോഷം ഒരു ചടങ്ങു മാത്രമായി കാണാതെ കലാരംഗത്ത്‌ ശ്രദ്ധേയമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

കലാകരന്‍മാരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന്‌ 140 നിയോജക മണ്ഡലങ്ങളിലും ആര്‍ട്ട്‌ ഗ്യാലറികള്‍ തുടങ്ങണമെന്ന്‌ മുഖ്യാതിഥിയായി സംസാരിച്ച എക്സൈസ്‌ മന്ത്രി കെ.ബാബു പറഞ്ഞു. സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി കേരള ചിത്രകലയുടെ നവോര്‍ത്ഥാന വര്‍ഷമായി മാറുന്ന വിധത്തിലുള്ള പരിപാടികളാണ്‌ ലളിതകല അക്കാദമി വിഭാവനം ചെയ്തിരിക്കുന്നത്‌. കലാസൃഷ്ടിക്കള്‍ ജനപ്രിയമാക്കുന്നതിനായി കൂടുതല്‍ അവസരമൊരുക്കുകയാണ്‌ അക്കാദമിയുടെ ലക്ഷ്യം. ഇടുക്കി ജില്ലയിലെ ചുരം റോഡില്‍ പടുക്കൂറ്റന്‍ വഴിയോര ശില്‍പങ്ങളും കണ്ണൂരിലെ ശ്രീകണ്ഠപുരത്ത്‌ കേരളത്തിലെ ആദ്യ ആര്‍ട്ടിസ്റ്റ്‌ ഗ്രാമവും കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം കായലില്‍ ഇന്ത്യയിലെ ആദ്യ ഫ്ലോട്ടിങ്‌ ആര്‍ട്‌ ഗ്യാലറിയും അക്കാദമിയുടെ നേതൃത്വത്തില്‍ ആരംഭിക്കും. കോഴിക്കോടിനെ ശില്‍പ നഗരമാക്കിയതു പോലെ കോട്ടയം നഗരത്തെ മ്യൂറല്‍ സിറ്റിയാക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്‌. കണ്ണൂര്‍ ചാല ദുരന്തം നടന്ന വളവിനടുത്തു ഗ്യാസ്‌ ടാങ്കറിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച്‌ ഒരു സ്ഥിരം ഇന്‍സ്റ്റലേഷന്‍ കലാ രൂപം സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

യോഗത്തില്‍ എം.വി.ദേവന്‍ മുഖ്യപ്രഭാഷണം നടത്തി. ഡൊമിനിക്ക്‌ പ്രസന്റേഷന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, ജില്ലാ കളക്ടര്‍ പി.ഐ.ഷേയ്‌ക്‌ പരീത്‌, കേരള ലളിത കലാ അക്കാദമി ചെയര്‍മാന്‍ കെ.എ.ഫ്രാന്‍സിസ്‌, സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, വൈസ്‌ ചെയര്‍മാന്‍ പ്രൊഫ.കാട്ടൂര്‍ നാരായണപ്പിള്ള എന്നിവര്‍ സംസാരിച്ചു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

US

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.