Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അമ്പത്‌ വര്‍ഷത്തെ വിജയചരിത്രവുമായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2012, 10:31 pm IST
inErnakulam

കൊച്ചി: കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ പുരോഗതിക്ക്‌ വഴി തെളിയിച്ച പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‌ 50 വയസ്‌. സംസ്ഥാനത്തിന്റെ കാര്‍ഷിക-സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതിന്‌ 1962-ലാണ്‌ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനം സര്‍ക്കാര്‍ ആരംഭിച്ചത്‌. 750 ലക്ഷം രൂപയായിരുന്നു തുടക്കത്തിലെ മൂലധനം. 14,020 ഹെക്ടര്‍ ഭൂമി സ്വന്തമായുള്ള കോര്‍പ്പറേഷന്‍ ഇന്ന്‌ രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റേഷന്‍ കമ്പനികളില്‍ ഒന്നാണ്‌. 6458 ഹെക്ടര്‍ ഭൂമി റബര്‍ കൃഷിക്കും 6361 ഹെക്ടര്‍ കശുമാവ്‌ കൃഷിക്കും വിനിയോഗിക്കുന്നു. ശേഷിച്ച സ്ഥലത്ത്‌ കുരുമുളക്‌, തെങ്ങ്‌ തുടങ്ങിയവയുടെ കൃഷിയും വന്‍തോതില്‍ നടക്കുന്നുണ്ട്‌. റബര്‍, കശുമാവ്‌ കൃഷികളിലാണ്‌ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

കമ്പനിയുടെ എസ്റ്റേറ്റുകളില്‍ റബര്‍ പാല്‍ സംസ്കരണ യൂണിറ്റുകളും റബര്‍ തടികളുടെ പ്രോസ്സസിംഗ്‌ യൂണിറ്റും സ്ഥാപിച്ച്‌ ഉന്നത ഗുണനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കുന്നു. സംസ്കരിച്ച റബര്‍ തടികള്‍ തേക്ക്‌, മഹാഗണി പോലുള്ള തടികള്‍ക്ക്‌ ബദലായി ഇപ്പോള്‍ ഉപയോഗിച്ച്‌ വരുന്നു. ഉപഭോക്താവിനു സാമ്പത്തിക ലാഭം നേടാനും വനനശീകരണം തടയാനും ഇത്‌ സഹായകമാണ്‌.

കമ്പനിയുടെ കീഴില്‍, കൊടുമണില്‍ രണ്ട്‌ ലാറ്റക്സ്‌ സെന്‍ട്രിഫ്യൂജ്‌ ഫാക്ടറികളും റബര്‍ തടി സംസ്കരണ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നു. പ്രതിദിനം 36,000 ലിറ്റര്‍ റബര്‍ പാല്‍ ഇവിടെ സംസ്കരിക്കാം. കാലടി എസ്റ്റേറ്റിലും റബര്‍ തടി സംസ്കരണ ഫാക്ടറിയും രണ്ട്‌ സെന്‍ട്രിഫ്യൂജ്‌ ഫാക്ടറികളും സ്ഥാപിച്ചിട്ടുണ്ട്‌. ഇവിടെ 27,000 ലിറ്റര്‍ റബര്‍ പാല്‍ പ്രതിദിനം സംസ്കരിക്കാന്‍ സൗകര്യമുണ്ട്‌.

ഇക്കോ ടൂറിസം, ഫാം ടൂറിസം മേഖലകളിലും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ്‌. കോര്‍പ്പറേഷന്റെ ഭൂരിഭാഗം എസ്റ്റേറ്റുകളും പ്രകൃതി സൗന്ദര്യം തുളുമ്പുന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നതിനാലാണ്‌ അധികൃതരുടെ ചിന്ത ഈ മേഖലയിലേക്ക്‌ തിരിഞ്ഞത്‌. പ്രസിദ്ധ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലൊന്നായ അതിരപ്പള്ളി സ്ഥിതിചെയ്യുന്നത്‌ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കാലടി എസ്റ്റേറ്റിനു സമീപത്താണ്‌. പ്രദേശത്തെ വന്‍ ടൂറിസം സാധ്യതകള്‍ മുന്നില്‍ക്കണ്ട്‌ അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപം കേരളത്തിലെ ആദ്യത്തെ ഫാം ടൂറിസം പദ്ധതി കോര്‍പ്പറേഷന്‍ ഉടന്‍ ആരംഭിക്കും. പദ്ധതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സഞ്ചാരികള്‍ക്കാവശ്യമായ സൗകര്യങ്ങളും ഇവിടെ പൂര്‍ത്തിയായി കഴിഞ്ഞു. പ്ലാന്റേഷന്‍ വാലി എന്ന പേരിലാവും ഇത്‌ അറിയപ്പെടുക.

പ്ലാന്റേഷന്‍ ലേബര്‍ ആക്ട്‌ പ്രകാരം കമ്പനിയിലെ എല്ലാ തൊഴിലാളികള്‍ക്കും സൗജന്യ വൈദ്യസഹായം ലഭ്യമാണ്‌. നിലവില്‍ കൊടുമണ്‍, കാലടി, പേരാമ്പ്ര, മലബാര്‍ എന്നിവിടങ്ങളില്‍ കമ്പനിയുടെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു.

സ്ത്രീ ശാക്തീകരണ പരിശീലന പരിപാടികള്‍, സ്വയം തൊഴില്‍ പദ്ധതികള്‍, നൈപുണ്യ വികസന പരിപാടികള്‍ തുടങ്ങിയവ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട്‌. തൊഴിലാളികളുടെ മക്കള്‍ക്കായി കാലടി എസ്റ്റേറ്റ്‌ ഗ്രൂപ്പില്‍ ഒരു ഹൈസ്കൂളും പേരാമ്പ്ര എസ്റ്റേറ്റില്‍ അപ്പര്‍ പ്രൈമറി സ്കൂളും കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്നു. കൊടുമണ്‍, അതിരപ്പള്ളി, പേരാമ്പ്ര എന്നിവിടങ്ങളില്‍ കോര്‍പ്പറേഷന്‌ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവുകളും ഉണ്ട്‌. കൃഷി വകുപ്പിന്‌ കീഴില്‍ വര്‍ഗീസ്‌ ജോര്‍ജ്‌ ചെയര്‍മാനും സുബൈര്‍ ഖാന്‍ മാനേജിങ്‌ ഡയറക്ടറുമായ ഡയറക്ടര്‍ ബോര്‍ഡാണ്‌ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

പുതിയ വാര്‍ത്തകള്‍

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.