Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നമ്പൂതിരിയുടെ ഗ്രാമീണ രൂപങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2012, 09:08 pm IST
inVaradyam

വിഖ്യാത രചനാ സിദ്ധികള്‍ നിറത്തിന്റെ ചാരുതയാല്‍ വിവരിക്കുന്ന ഒരു പ്രദര്‍ശനം. മലയാളക്കരയുടെ നമ്പൂതിരിയുടെ, ഓമനത്വം തുളുമ്പുന്ന പെണ്‍മണികള്‍. ഒന്നിലേറെ ചിത്രങ്ങള്‍ ഭാവവൈവിധ്യത്താല്‍ വേറിട്ടുനില്‍ക്കുന്നു. ഹരി കാംബോജിയില്‍ മലയാളികള്‍ ഇന്നും മറക്കാത്ത “അമ്പലക്കുളങ്ങര കുളിക്കാന്‍ ചെന്നപ്പോള്‍ അയലത്തെപ്പെണ്ണുങ്ങള്‍ കളിയാക്കി” എന്ന ഗാനത്തിനെ നിറക്കൂട്ടുകളാല്‍ നമ്പൂതിരി ആവിഷ്ക്കരിച്ചിട്ടുണ്ട്‌. ഇന്ന്‌ കാഴ്ചയില്‍ തന്നെ കാണാന്‍ സാധിക്കാത്ത ഒന്നായ നാടന്‍ സ്ത്രീകളെ ഭംഗിയാക്കിത്തീര്‍ത്തിട്ടുണ്ട്‌. നളകൂബരന്മാര്‍ക്ക്‌ മോക്ഷം നല്‍കാന്‍ ഉരലില്‍ ബന്ധിക്കപ്പെട്ട ഉണ്ണികൃഷ്ണനും വേറിട്ട ചിത്രമാണ്‌.

എറണാകുളം നഗര സിരാകേന്ദ്രമായ സൗത്തിലെ നാണപ്പ ആര്‍ട്ട്‌ ഗ്യാലറിയിലാണ്‌ നമ്പൂതിരിയുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്‌. ഒരുപക്ഷെ വിദ്യാര്‍ത്ഥിയായിരിക്കവെയാകും ഇത്രയേറെ ഓയില്‍ പെയിന്റിംഗ്‌ വര്‍ക്ക്‌ ചെയ്തിരിക്കുക. ഏഴ്‌ ചിത്രങ്ങള്‍ ഈ ഗണത്തില്‍ എഴുതിത്തീര്‍ത്തിട്ടുണ്ട്‌. സ്ത്രീപക്ഷ രചനകള്‍. 2011 ലും 12 ലുമായി തീര്‍ത്ത ഏഴുചിത്രങ്ങളും നമ്പൂതിരിയുടെ സുഹൃത്തിന്‌ വേണ്ടി വരഞ്ഞതു തന്നെയാണ്‌. എണ്ണഛായാ ചിത്രങ്ങള്‍ അതും നമ്പൂരിയുടേത്‌ കണ്ടാലും മതി വരാത്ത അനുഭവം നമുക്ക്‌ തരും. ചാര്‍ക്കോളില്‍ വരഞ്ഞ ആനയും കഥകളി വേഷവും മാസ്റ്റര്‍ പീസു വര്‍ക്കു തന്നെയാണ്‌. അണിയറയില്‍ വേഷം ഒരുക്കുകയും മനയോല തേക്കുന്ന നടനേയും കയ്യടക്കത്തോടെ ആവിഷ്ക്കരിച്ചിട്ടുണ്ട്‌.

ആയോധന കലയിലെ മെയ്‌വഴക്കങ്ങളുടെ കമനീയ രൂപങ്ങള്‍ അതിശയപ്പെടുത്തുന്നവയാണ്‌. ബാലന്മാര്‍ മുതല്‍ പയറ്റുമുറകള്‍ സായത്തമാക്കിയ പടത്തലവന്മാരുടെ ചുവടുകളുടെ ധന്യമായ ഭാവം അനുഭവചാര്‍ത്താണ്‌. ആയുധങ്ങളുമായി അടരാടുന്ന രംഗം ശ്രദ്ധേയമാണ്‌. രേഖാ ചിത്രങ്ങള്‍ക്കൊപ്പമാണ്‌ നമ്പൂതിരി വായനക്കാരെ കൂട്ടിക്കൊണ്ടുപോയിരുന്നത്‌. അതില്‍നിന്നും ഒരു മാറ്റത്തിന്റെ തിരനോട്ടമാണ്‌ ഓയില്‍ പെയിന്റിംഗിന്റെ കമനീയത.

വിവിധ മാധ്യമങ്ങള്‍കൊണ്ട്‌ തീര്‍ത്ത 15 ല്‍ പരം ചിത്രങ്ങളാണ്‌ കലാധരന്‍ ഒരുക്കിയെടുത്ത ഈ പ്രദര്‍ശനശാലയില്‍. പുതിയ ചിത്രങ്ങള്‍കൊണ്ട്‌ മിനഞ്ഞെടുത്ത ഈ പ്രദര്‍ശനം അപൂര്‍വതയില്‍ തിളങ്ങി നില്‍ക്കുന്നു.

ഗൗരവത്തോടെ നില്‍ക്കുന്ന കരിവീരന്റെ ഒരു ത്രിമാന രൂപം ചാര്‍ക്കോളിലാണ്‌ വരഞ്ഞിരിക്കുന്നത്‌. ഗജസൗന്ദര്യത്തെ ഏറെ പഠനം നടത്തിയ അദ്ദേഹത്തിന്റെ വിരലിലൂടെ പിറന്ന നല്ല ചിത്രമാണിത്‌. സ്ത്രീ രൂപത്തെ ഇത്രയേറെ ആഴത്തില്‍ വിവരിക്കുന്ന രചനാപാടവം ഒരു പക്ഷെ മറ്റാര്‍ക്കുമില്ല. കണ്ണിന്റെ സൂക്ഷ്മാംശങ്ങള്‍ ഇല്ലാതെ നിറഞ്ഞ ഭാവം അതേപടി നിലനിര്‍ത്താനും ഓരോന്നിനും വേറെ വേറെ രസങ്ങള്‍ വിരിയുന്നു എന്നതാണ്‌ സവിശേഷത.

സമയമേതും പാഴാക്കാതെ, വിശ്രമം ക്യാന്‍വാസിന്‌ മുകളില്‍ത്തീര്‍ക്കുന്ന ഈ ഭുവനൈക കലാകാരന്റെ മേന്മയേറിയ വരകള്‍ ഇനിയും തെളിഞ്ഞുവന്നാലും അത്ഭുതപ്പെടാനില്ല. ഇത്‌ നമ്പൂതിരിയുടെ യുഗം തന്നെ. അതെല്ലാം കാണാനും അനുഭവിക്കാനും നമുക്കും അവസരം തന്നു എന്നതാണ്‌ ജഗദീശ്വര അനുഗ്രഹം.

>> പാലേലി മോഹന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.