Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മലയാളത്തിന്റെ വിശ്വ മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2012, 06:48 pm IST
inVaradyam

മലയാള ഭാഷയ്‌ക്കും കലാസാംസ്കാരിക പാരമ്പര്യത്തിനും ലോകഭുപടത്തില്‍ അനശ്വരസ്ഥാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാംസ്കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന വിശ്വമലയാള മഹോത്സവം 30ന്‌ തിരുവനന്തപുരത്ത്‌ രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഉദ്ഘാടനം ചെയ്യും.

ഒക്ടോബര്‍ 30,31, നവംബര്‍ 1 തീയതികളില്‍ ഭാഷയും സാഹിത്യവും സംസ്കൃതിയും സംബന്ധിച്ച്‌ നടക്കുന്ന സെമിനാറുകളും സമ്മേളനങ്ങളും കലാ-സാഹിത്യ-സാംസ്കാരിക പ്രതിഭകളുടെ സാന്നിധ്യകൊണ്ട്‌ ശ്രദ്ധേയമാകും.

സെമിനാറുകള്‍, വിദേശത്തുനിന്നും ഇന്ത്യയില്‍നിന്നുമുള്ള അന്യഭാഷ എഴുത്തുകാരുമായുള്ള സംവാദം, കവിയരങ്ങ്‌, പുസ്തകപ്രദര്‍ശനം, കലാവിഷ്കാരങ്ങള്‍, ചിത്രരചനാമത്സരം, ആചാര്യപൂജ, ആദരസന്ധ്യ തുടങ്ങിയവ സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തും.

ബുക്കര്‍ പ്രൈസ്‌ ജേതാവും അഫ്രിക്കന്‍ നോവലിസ്റ്റുമായ ബെന്‍ ഒക്‌റി, ചൈനീസ്‌ സാഹിത്യകാരിയായ ടിയാമിന്‍ എന്നിവരെ പങ്കെടുപ്പിച്ച്‌ നടത്തുന്ന അന്തര്‍ദേശീയ സാഹിത്യസമ്മേളനം മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്‌. ഭാരതീയഭാഷകളിലെ എഴുത്തുകാരുടെ സംഗമം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 31 ന്‌ നടക്കും. തമിഴ്‌ എഴുത്തുകാരനായ ഡോ. ഇന്ദിര പാര്‍ത്ഥസാരഥി, ഡോ. സിര്‍പ്പി ബാലസുബ്രഹ്മണ്യം ബംഗാളി എഴുത്തുകാരി ശര്‍മ്മിള റേ, മലയാളിയ ഇംഗ്ലീഷ്‌ എഴുത്തുകാരി അനിതാനായര്‍, കന്നട എഴുത്തുകാരന്‍ ഡോ.സിദ്ധലിംഗം എന്നിവര്‍ പങ്കെടുക്കും.

വിവിധ കോളേജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും സാംസ്കാരിക രംഗത്തുനിന്നുള്ള പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുക്കുന്ന 16 സെമിനാറുകളാണ്‌ നടക്കുക. എം.ടി.വാസുദേവന്‍നായര്‍, ഒ.എന്‍.വി.കുറുപ്പ്‌, കാവാലം നാരായണപ്പണിക്കര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.പദ്മനാഭന്‍ തുടങ്ങിയ പ്രമുഖ സാഹിത്യകാരന്‍മാര്‍ മുഖ്യപ്രഭാഷണം നടത്തും. ഒക്ടോബര്‍ 31 ന്‌ രാവിലെ മലയാളസാഹിത്യത്തിന്‌ അമൂല്യസംഭാവനകള്‍ നല്‍കിയ ആചാര്യന്‍മാര്‍ക്ക്‌ പ്രണാമം അര്‍പ്പിക്കുന്ന ചടങ്ങില്‍ എം.ടി.വാസുദേവന്‍നായര്‍, ഒ.എന്‍.വി.കുറുപ്പ്‌, അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.പത്മനാഭന്‍, സുഗതകുമാരി, പി.ഗോവിന്ദപ്പിള്ള, കാവാലം നാരായണപ്പണിക്കര്‍, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ എന്നിവരെ ആദരിക്കും. ഉച്ചക്ക്‌ 2.30ന്‌ നടക്കുന്ന പ്രവാസി സമ്മേളനത്തില്‍ പ്രവാസി എഴുത്തുകാര്‍ക്ക്‌ പുറമേ കേന്ദ്രമന്ത്രി വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മന്ത്രി കെ.സി ജോസഫ്‌ എന്നിവര്‍ പങ്കെടുക്കും.

നവംബര്‍ 1 ന്‌ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ‘നാളത്തെ കേരളം:വികസന കാഴ്ചപാട്‌’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ വിഷയാവതരണം കേ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല നിര്‍വ്വഹിക്കും, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുന്‍കേന്ദ്രമന്തി ഒ.രാജഗോപാല്‍, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ്‌, കെ.പി മോഹനന്‍, കെ.ബി ഗണേഷ്‌ കുമാര്‍, ഷിബുബേബിജോണ്‍, അനൂപ്‌ ജേക്കബ്‌ എന്നിവരും സി.പി.ഐ സംസ്ഥാ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍,മുന്‍മന്ത്രി എന്‍,കെ പ്രേമചന്ദ്രന്‍, എം.എല്‍.എ മാരായ മാത്യു ടി തോമസ്‌, തോമസ്‌ ചാണ്ടി എന്നിവരും സി.പി ജോണ്‍ രാജന്‍ ബാബു എന്നിവര്‍ വിഷയത്തില്‍ പങ്കെടുത്ത്‌ സംസാരിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മലയാളത്തനിമ രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട്‌ ഭാഷാ കമ്പ്യൂട്ടിംഗ്‌ സെമിനാര്‍, കേന്ദ്ര മന്ത്രി കെ.വി.തോമസ്‌ ഉദ്ഘാടനം ചെയ്യും.

കവിയും കവിതയും എന്ന സെമിനാറില്‍ പ്രമുഖരായ മലയാളകവികള്‍ സ്വന്തം രചനയ്‌ക്ക്‌ പിന്നിലുള്ള പ്രചോദനവും രചനകളിലെ ആത്മകഥാംശവും ജനങ്ങളുമായി പങ്കുവെയ്‌ക്കും.

സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്നിവര്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, ചെമ്മനം ചാക്കോ എന്നിവര്‍ അദ്ധ്യക്ഷത വഹിക്കും.

പാരമ്പര്യസംസ്കൃതിയുടെ വിവിധമേഖലകളിലേയ്‌ക്ക്‌ വിരല്‍ ചൂണ്ടുന്ന രണ്ട്‌ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളില്‍ കനകക്കുന്ന്‌ കൊട്ടാരത്തില്‍ നടക്കും. വ്യത്യസ്തമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തവ്യക്തികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനങ്ങള്‍ ബി.ഇക്ബാല്‍, ഡോ.ജി.ബാലമോഹന്‍ തമ്പി എന്നിവര്‍ ഉദ്ഘാടനം ചെയ്യും. ആര്‍. രാമചന്ദ്രന്‍നായരും തലേക്കുന്നില്‍ ബഷീറും അദ്ധ്യക്ഷത വഹിക്കും.

പുത്തന്‍മാധ്യമസംസ്കാരത്തെക്കുറിച്ചുള്ള സെമിനാറില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. മാധ്യമരംഗത്തെ പുത്തന്‍പ്രവണതകള്‍ നവമാധ്യമങ്ങളുടെ പ്രാധാന്യം എന്നിവ ചര്‍ച്ചാവിഷയമാകും. പ്രമുഖ കഥാകൃത്തുക്കള്‍ പങ്കെടുക്കുന്ന കഥപറച്ചിലിന്റെ രസതന്ത്രം സെമിനാര്‍ ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളില്‍ വി.ജെ.ടി.ഹാളില്‍ നടക്കും. സേതു, സക്കറിയ എന്നിവര്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ ജോര്‍ജ്ജ്‌ ഓണക്കൂര്‍, കെ.എല്‍.മോഹനവര്‍മ്മ എന്നിവര്‍ അദ്ധ്യക്ഷതവഹിക്കും.മലയാളത്തിലെ യുവ എഴുത്തുകാരടക്കമുള്ളവരുടെ നിര സെമിനാറില്‍ പങ്കെടുക്കും. നാട്ടറിവുകള്‍ എന്ന പേരില്‍ കേരളീയ കലകളുടെ ദൃശ്യാവിഷ്കാരം നവംബര്‍ 1 ന്‌ വൈകീട്ട്‌ 7 ന്‌ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ സൂര്യകൃഷ്ണമൂര്‍ത്തി അവതരിപ്പിക്കും.

ലോകോത്തര പ്രസാധകരുടെ പുസ്തകങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട്‌ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ പുസ്തകമേള സംഘടിപ്പിക്കും. മേളയോടനുബന്ധിച്ച്‌ പുരസ്കാരങ്ങളും നല്‍കും. കേരള കലാമണ്ഡലം, ഗുരുഗോപിനാഥ്‌ നടനഗ്രാമം, ഫോക്‌ ലോര്‍ അക്കാദമി, കേരള സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങള്‍ വി.ജെ.ടി.ഹാളിലും ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലും, മ്യൂസിയം ഓഡിറ്റോറിയത്തിലും കേരളത്തിന്റെ തനത്‌ കലാരൂപങ്ങള്‍ അവതരിപ്പിക്കും. മഹോത്സവത്തിന്‌ മുന്നോടിയായി ഒക്ടോബര്‍ 21 മുതല്‍ 25 വരെ പഞ്ചായത്ത്‌ അസോസിയേഷന്‍ ഹാളില്‍ സായാഹ്നങ്ങളില്‍ നാടകങ്ങള്‍ അരങ്ങേറി. തീര്‍ത്ഥപാദമണ്ഡപത്തില്‍ കഥകളിയും മ്യൂസിയം ബാന്റ്‌ സ്റ്റാന്റില്‍ സാസ്കാരിക പരിപാടികളും നന്ദാവനത്തെ പ്രൊഫ.എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഹാളില്‍ കഥാപ്രസംഗവും കാര്‍ത്തികത്തിരുനാള്‍ തീയേറ്ററില്‍ ഉത്തരാസ്വയംവരവും അവതരിപ്പിച്ചു.

സാഹിത്യകൃതികളുടെ ചലച്ചിത്ര ആവിഷ്കാരങ്ങളില്‍നിന്നും തെരഞ്ഞെടുത്ത നിത്യഹരിത ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ഗാനസന്ധ്യ ‘നാഴിയുരിപ്പാലുകൊണ്ട്‌’ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറും. മലയാളത്തിലെ പ്രശസ്ത പിന്നണിഗായകരായ പി. ജയചന്ദ്രന്‍, കെ.എസ്‌ ചിത്ര, ജി.വേണുഗോപാല്‍, കല്ലറ ഗോപന്‍,ബി.വസന്ത, മഞ്ജരി, ജ്യോത്സ്ന, സുധീപ്കുമാര്‍, കൃഷ്ണചന്ദ്രന്‍, രാജലക്ഷ്മി, വിധുപ്രതാപ്‌, ശ്രീകാന്ത്‌ എന്നിവര്‍ പങ്കെടുക്കും.

കേരള ലളിതകലാ അക്കാദമിയുടെ ചിത്രപ്രദര്‍ശനവും, കുട്ടികള്‍ക്കായി ചിത്രരചനാമത്സരവും സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്കായി കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ എന്നിവ തയ്യാറാക്കാന്‍ 100 കലാകാരന്മാരെയും അക്കാദമി അണിനിരത്തും.

മൂന്നുദിവസങ്ങളില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പ്രസിദ്ധരായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വൈവിധ്യമായ കലാപരിപാടികള്‍ അരങ്ങേറും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

Kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

Local News

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

Kerala

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.