Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സ്പിരിറ്റ്‌ കടത്ത്‌ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2012, 10:37 pm IST
inKollam

പുനലൂര്‍: കേരള- തമിഴ്‌നാട്‌ അതിര്‍ത്തി പ്രദേശമായ ആര്യങ്കാവ്‌ ചെക്ക്പോസ്റ്റില്‍ ആധുനികവത്കരണം വൈകുന്നത്‌ സ്പിരിറ്റ്‌ മാഫിയയ്‌ക്ക്‌ സഹായകമാകുന്നു. സ്പിരിറ്റ്‌ മാഫിയാകളുടെ പ്രധാന യാത്രാ വഴിയായി ഇവിടം മാറിയിരിക്കുന്നു.

തമിഴ്‌നാട്ടിലെ പുളിയറ ചെക്ക്പോസ്റ്റ്‌ കടന്നെത്തുന്ന സ്പിരിറ്റ്‌ ഇതുവഴി കേരളത്തിലെ മറ്റു ജില്ലകളിലും എത്തുന്നു. കച്ചിലോറികളിലും മുട്ട കയറ്റിവരുന്ന ലോറികളിലുമുള്ള ഡിഷുകള്‍ക്കുള്ളില്‍ വന്‍കന്നാസുകളില്‍ നിറച്ചും പെട്രോള്‍ ടാങ്കറുകളുടെയും മറ്റും സമീപമായി ഉള്ളറകള്‍ പണിത്‌ അതില്‍ നിറച്ചും കാറുകളുടെയും മറ്റു വാഹനങ്ങളുടെയും ഡിക്കികളില്‍ സമാന്തരമായി ബോക്സ്‌ നിര്‍മ്മിച്ച്‌ പെട്രോള്‍ വാല്വ്‌ എന്ന വ്യാജേന വച്ചിരിക്കുന്ന സ്ഥലങ്ങളിലൂടെ ഇതില്‍ നിറച്ചുമാണ്‌ തമിഴ്‌നാട്ടില്‍ നിന്നും ആര്യങ്കാവ്‌ ചെക്ക്പോസ്റ്റു വഴി സ്പിരിറ്റ്‌ എത്തുന്നത്‌. ഒറ്റുകാര്‍ മുഖേന വല്ലപ്പോഴും നടക്കുന്ന റെയ്ഡുകളില്‍ ലക്ഷങ്ങള്‍ വിലവരുന്ന സ്പിരിറ്റ്‌ ശേഖരം പിടികൂടുമ്പോഴും പരിശോധനയ്‌ക്കായി യാതൊരുവിധ സംവിധാനങ്ങളും ഈ ചെക്ക്പോസ്റ്റില്‍ ഇല്ല. പരിശോധനയ്‌ക്കായി മുന്‍പു ഉണ്ടായിരുന്ന നീളന്‍കമ്പി മാത്രമാണ്‌ ഇപ്പോഴും ഉള്ളത്‌. ഏറ്റവും പ്രയോജനപ്രദമായ സ്കാനര്‍ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പരിശോധന സുഗമമാക്കാനും സ്പിരിറ്റ്‌ കടത്ത്‌, നികുതി വെട്ടിപ്പ്‌ തടയാനും ഉപകരിക്കും. ചെക്കുപോസ്റ്റിന്റെ ആധുനികവല്‍ക്കരണത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ 200 കോടി രൂപയുടെ പദ്ധതി തയാറാക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത്‌ ആ പദ്ധതി കടലാസില്‍ ഒതുങ്ങി.

ആര്യങ്കാവിലെ സെയില്‍ ടാക്സ്‌ ചെക്കുപോസ്റ്റിന്റേതായി രണ്ടരഏക്കര്‍ ഭൂമിയുണ്ട്‌. ഇവിടെ പരിശോധനയ്‌ക്കായി യാര്‍ഡ്‌ സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുവാന്‍ കഴിയുമെന്നിരിക്കെ അധികൃതര്‍ ഈ ചെക്കുപോസ്റ്റില്‍ യാതൊരു നവീകരണവും നടത്തിയിട്ടില്ല. സെയില്‍ടാക്സ്‌, എക്സൈസ്‌, മോട്ടോര്‍വെഹിക്കിള്‍ പരിശോധനകള്‍ നടക്കുന്ന ഈ ചെക്കുപോസ്റ്റില്‍ സ്കാനര്‍ സ്ഥാപിച്ചാല്‍ ഗതാഗതക്കുരുക്കിനും ഒരുപരിധി വരെ പരിഹാരമാകും.

സ്ഥലസൗകര്യം ഏറെയുള്ളതിനാല്‍ വാഹനങ്ങള്‍ ദേശീയപാതയില്‍ നിന്നും അകത്തു കടത്തി പരിശോധന നടത്തുവാനും കഴിയും എന്നിരിക്കെ ഇതിനെയൊക്കെ കണ്ടതായി കൂടി അധികൃതര്‍ നടിക്കാറില്ല. അതിനാല്‍ ഈ ചെക്കുപോസ്റ്റുകള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയിട്ടുണ്ട്‌. സ്പിരിറ്റ്‌ കടത്തിനും നികുതി വെട്ടിപ്പിനും പേരുകേട്ട ആര്യങ്കാവ്‌ ചെക്കുപോസ്റ്റിനോടുള്ള സര്‍ക്കാരിന്റെ അനാസ്ഥ തുടരുമ്പോള്‍ ഈ ചെക്കുപോസ്റ്റുവഴി കേരളത്തിലേക്ക്‌ സ്പിരിറ്റ്‌ നിര്‍ബാധം ഒഴുകുന്ന കാഴ്ചയാണ്‌ കാണാന്‍ കഴിയുന്നത്‌. ഇവിടെ നിന്നുള്ള ടാക്സ്‌ വെട്ടിപ്പുമൂലം ഇപ്പോള്‍ ചെക്കുപോസ്റ്റില്‍ നിന്നും ലഭിക്കേണ്ടുന്നതിന്റെ പത്തിലൊരു വരുമാനം കൂടി ലഭിക്കാത്ത അവസ്ഥയാണ്‌ ഉള്ളത്‌. ഇതൊക്കെ വകുപ്പ്‌ മേധാവികളും സമ്മതിക്കുമ്പോഴും ഇതുവഴി 250ഓളം ലോറികളാണ്‌ ദിവസവും കടന്നുപോകുന്നത്‌.
സ്പിരിറ്റിനൊപ്പം കഞ്ചാവ്‌, മറ്റ്‌ നിരോധിത പാന്‍മസാലകളും ചെക്കുപോസ്റ്റു കടന്ന്‌ കേരളത്തില്‍ എത്തുന്നുണ്ട്‌. എന്നാല്‍ ഇതുവഴി അന്യസംസ്ഥാന തീര്‍ത്ഥാടകരില്‍ നിന്നും അമിത ഫീസ്‌ ഈടാക്കുന്നതായ പരാതിയും ഏറെയാണ്‌. ഈ ചെക്കുപോസ്റ്റിലെ ആധുനികവത്കരണം വൈകുന്നതു മൂലം സര്‍ക്കാരിന്‌ കിട്ടേണ്ടുന്നതായ വരുമാനം നഷ്ടമാകുമ്പോഴും ഇത്‌ വൈകിപ്പിക്കുന്നതാരെന്ന ചോദ്യമാണ്‌ ഇന്ന്‌ ഉയര്‍ന്നു കേള്‍ക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Thiruvananthapuram

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)
Kerala

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.