Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതി വിരുദ്ധ സംഘത്തെ തകര്‍ത്തത്‌ കെജ്‌രിവാള്‍: ഹസാരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2012, 03:09 pm IST
inIndia

ന്യൂദല്‍ഹി: അഴിമതിവിരുദ്ധ സംഘത്തിന്റെ ഐക്യത്തെ തകര്‍ത്തത്‌ അരവിന്ദ്‌ കെജ്‌രിവാളിന്റെ രാഷ്‌ട്രീയ മോഹങ്ങളാണെന്ന്‌ അണ്ണാ ഹസാരെ. രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ രാഷ്‌ട്രീയക്കാരനല്ല. അതുകൊണ്ടാണ്‌ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള കെജ്‌രിവാളിന്റെ നീക്കത്തോട്‌ പരസ്യമായി തന്റെ വിയോജിപ്പ്‌ അറയിച്ചത്‌. ഇതേത്തുടര്‍ന്നാണ്‌ സംഘം പിളര്‍ന്നതെന്നും ഹസാരെ വ്യക്തമാക്കി.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ലോക്പാല്‍ ബില്‍ പാസാകുമെന്ന്‌ തനിക്ക്‌ ആത്മവിശ്വാസമുണ്ട്‌. നിര്‍ഭാഗ്യവശാല്‍ ഇത്‌ നേടുന്നുന്നതിന്‌ മുമ്പ്‌ സംഘം പിളര്‍ന്നു. ഇതില്‍ തനിക്ക്‌ അതിയായ വിഷമമുണ്ടെന്നും ഹസാരെ ബ്ലോഗില്‍ എഴുതി. രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ ഇല്ല. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായി താന സഹകരിച്ച്‌ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷമായ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ ഇത്‌ സാധിക്കാതെയാണ്‌ സംഘം പിളര്‍ന്നത്‌. രാഷ്‌ട്രീയ മോഹങ്ങളാണ്‌ ഇതിന്‌ കാരണമന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചിലര്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നു. ചിലര്‍ അഴിമതി വിരുദ്ധപ്രസ്താനവുമായി മുന്നോട്ട്‌ പോകുവാന്‍ ആഗ്രഹിക്കുന്നു. ഇത്‌ ശരിയല്ലെന്നും ഹസാരെ പറഞ്ഞു. ചില രാഷ്‌ട്രീയ പാര്‍ട്ടികളും വര്‍ഗീയ സംഘടനകളും തന്നെ സമീപിക്കുന്നുണ്ട്‌. ഒരിക്കലും തന്റെ ജീവിതം അത്തരം രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഭാഗമാകില്ലെന്നും അദ്ദേഹം അറിയിച്ചു. തന്റെ അവസാന ശ്വാസം നിലക്കുന്നതുവരെ ഇത്തരം ചിന്തങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ ആഗതമായിരിക്കുകയാണ്‌. വോട്ടിന്‌ വേണ്ടി ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ തന്റെ പേര്‌ ദുരുപയോഗം ചെയ്യുന്നുണ്ട്‌. തന്റെ പ്രസ്ഥാനത്തിന്റെ പേരും അവര്‍ ദുരുപയോഗം ചെയ്യുന്നുണ്ട്‌. ഇതില്‍ നിങ്ങളാരും വിശ്വസക്കരുതെന്നും അദ്ദഹം ആഹ്വാനം ചെയ്തു. ആഗസ്റ്റ്‌ നാലിന്‌ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ രാഷ്‌ട്രീയ പാര്‍ട്ടിയില്‍ ചേരില്ലെന്ന്‌ വ്യക്തമാക്കിയതാണെന്നും ഹസാരെ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി താന്‍ അഴിമതിക്കെതിരെയാണ്‌ പോരാടുന്നത്‌ ഭാവിയില്‍ ഇത്‌ തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ രാഷ്‌ട്രീയത്തില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നത്‌ കണ്ടാല്‍ ഹസാരെ തങ്ങള്‍ക്കൊപ്പം വരുമെന്ന്‌ കെജ്‌രിവാള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ്‌ കെജ്‌രിവാളിനെതിരെ ഹസാരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്‌. എന്നാല്‍ പുതിയ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ പോകുന്നതിന്‌ മുമ്പ്‌ ജനാഭിപ്രായം തേടാന്‍ കെജ്‌രിവാള്‍ ഒരുങ്ങുന്നു. രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്‌ മുമ്പ്‌ പൊതുജനാഭിപ്രായം ആരായും. പുതിയ പാര്‍ട്ടിയുടെ ഭരണഘടന, വീക്ഷണം തന്റെ പേരോ ചിത്രമോ പാര്‍ട്ടിക്ക്‌ വേണ്ടി ഉപയോഗിക്കരുതെന്നും ഹസാരെ വ്യക്തമാക്കി.

ബ്ലോഗിലൂടെയാണ്‌ ഹസാരെ കേജ്‌രിവാളിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്‌. ജനാഭിപ്രായം തേടിയതിന്‌ ശേഷം മാത്രമെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ രൂപീകരണവുമായി മുന്നോട്ട്‌ പോകുകയുള്ളൂവെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്‌. പാര്‍ട്ടിയുടെ ഭരണഘടന, വീക്ഷണം തുടങ്ങിയവയുടെ കരട്‌ രേഖ ഒക്ടോബര്‍ രണ്ടിന്‌ ജനങ്ങല്‍ക്ക്‌ മുമ്പില്‍ അവതരിപ്പിക്കും. തുടര്‍ന്ന്‌ മുതിര്‍ന്ന നേതാക്കള്‍ രാജ്യത്ത്‌ ഉടനീളം സഞ്ചരിച്ച്‌ ജനാഭിപ്രായം ആരായും. അവ കൂടി ഉള്‍പ്പെടുത്തി കരട്‌ രേഖയില്‍ മാറ്റം വരുത്താനാണ്‌ കെജ്‌രിവാള്‍ ഒരുങ്ങുന്നത്‌. ദല്‍ഹിയില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തി പരീക്ഷിക്കാനാണ്‌ നീക്കം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.