Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര സര്‍ക്കാരിന്റെ ഭാവി തുലാസില്‍: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2012, 08:55 pm IST
inIndia

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ച മമതാ ബാനര്‍ജിയുടെ നടപടി ആഹ്ലാദം പകരുന്നതാണെങ്കിലും സര്‍ക്കാരിന്റെ തകര്‍ച്ച പൂര്‍ണമാകുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന്‌ ബിജെപി വ്യക്തമാക്കി. യുപിഎ സര്‍ക്കാരിന്റെ തകര്‍ച്ച ആരംഭിച്ചു കഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം സര്‍ക്കാരിന്റെ നിലനില്‍പ്പിന്‌ വലിയ ചോദ്യചിന്‍ഹമാണെന്നും ബിജെപി വക്താവ്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. ഇളകുന്ന കെട്ടിടത്തിന്റെ ഒരു ഇഷ്ടിക താഴവീണു. മറ്റു ഇഷ്ടികകള്‍ അസ്ഥിരമാണെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ തകര്‍ച്ച കാത്തിരുന്ന്‌ കാണുമെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികളുമായി ചേര്‍ന്ന്‌ കൂടിയാലോചിച്ച ശേഷം ആവശ്യമെങ്കില്‍ പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ആവശ്യം മുന്നോട്ട്‌ വെക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപ തീരുമാനത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വിദേശനിക്ഷേപം സംബന്ധിച്ച്‌ എന്തെങ്കിലും തീരുമാനം സര്‍ക്കാര്‍ എടുക്കുന്നുണ്ടെങ്കില്‍ അത്‌ ഘടകകക്ഷികളുമായി ആലോചിച്ചുമാത്രമേയുള്ളുവെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ നേരത്തെ ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ അതുണ്ടായില്ല.
പ്രതിപക്ഷത്തിലെ ഒരംഗത്തോടുപോലും ഇതേക്കുറിച്ച്‌ ആലോചിച്ചില്ലെന്നും പ്രസാദ്‌ കുറ്റപ്പെടുത്തി. എല്ലാ ഘടകകക്ഷികളും തൃണമൂല്‍ എടുത്ത അതേ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിദേശനിക്ഷേപ തീരുമാനവും, ഡീസല്‍ പാചകവാതക നിയന്ത്രണങ്ങളും സര്‍ക്കാരിന്റെ അടവാണെന്നും കല്‍ക്കരി അഴിമതിയില്‍ നിന്നും രാജ്യത്തെ ജനങ്ങളുടെ ശ്രദ്ധതിരിക്കുവാനുള്ള തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്‌ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും പ്രസാദ്‌ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ന്‌ നടക്കുന്ന ഭാരത്‌ ബന്ദ്‌ പൂര്‍ണവിജയമായിരിക്കും. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കുപിതരായിരിക്കുന്ന ജനങ്ങള്‍ ബന്ദിനെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ന്‌ നടക്കാനിരിക്കുന്ന ബന്ദിന്‌ ഡിഎംകെ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ യുപിഎയുടെ പിന്തുണ പിന്‍വലിക്കില്ലെന്ന്‌ ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരെ ഇന്ന്‌ നടക്കുന്ന ബന്ദില്‍ പങ്കെടുക്കുമെന്ന്‌ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എഐഡിഎംകെ നേതാവും തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായ ജയലളിത തൃണമൂല്‍ തീരുമാനത്തെക്കുപറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇന്നലെ ആരംഭിച്ച കാവേരി നദീജല യോഗത്തില്‍ പങ്കെടുക്കാനായി ദല്‍ഹിയിലേക്ക്‌ പോകുന്നതിന്‌ മുന്‍പ്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അവര്‍. യോഗത്തെക്കുറിച്ചാണ്‌ ഇപ്പോള്‍ തന്റെ മുഴുവന്‍ ശ്രദ്ധയെന്നും ജയലളിത പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.