കൊച്ചി: മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന വ്യക്തിയാണ് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ജസ്റ്റിസ്. വി.ആര്.കൃഷ്ണയ്യരുടെ പേരില്‍ കേരള സര്‍ക്കാര്‍ സ്ഥാപിക്കുന്ന മനുഷ്യാവകാശ ചെയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹത്തില്‍ കാണുന്ന തെറ്റുകള്‍, വീഴ്ചകള്‍, പൊതു മുതല്‍ ചോര്‍ച്ച, പോരായ്മകള്‍ എന്നിവയില്‍ അസ്വസ്ഥനാകുന്ന അദ്ദേഹം ഉടന്‍ തന്നെ അതിനെതിരെ ശബ്ദമുയര്‍ത്താറുണ്ട്. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമാണ് അയ്യരെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷ്ണയ്യരുടെ പ്രവര്‍ത്തന കാലഘട്ടം ഒരു തുറന്ന പുസ്തകമാണെന്നും നിയമരംഗത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമാണ് കൃഷ്ണയ്യരുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ പേരില്‍ ചെയര്‍ സ്ഥാപിച്ചതില്‍ അതീവ സന്തോഷവും അഭിമാനവുമുണ്ട്. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാകണം ഇതിന്റെ ഓരോ പ്രവര്‍ത്തനവുമെന്ന് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന് തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബെന്നി ബഹനാന് എംഎല്‍എ, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഹൈബി ഈഡന് എംഎല്‍എ, ലോപ്പസ് മാത്യു, നെടുമുടി ഹരികുമാര്‍, സര്‍വ്വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍ ഡോ.ഗോഡ്ഫ്രേ ലൂയിസ് തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. മനുഷ്യാവകാശ ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.എന്‍.എസ്.സോമന് ചെയറിനെകുറിച്ച് സംസാരിച്ചു. സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.എ.രാമചന്ദ്രന് സ്വാഗതവും സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ.വി.എസ്.സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: