Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കല്‍ക്കരി കുംഭകോണം കത്തിപ്പടരുമ്പോള്‍ അഭിമാനത്തോടെ അഹിര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2012, 11:23 pm IST
inIndia

ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണം പാര്‍ലമെന്റിനെ ഇളക്കിമറിക്കുമ്പോള്‍ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന വ്യക്തിയാണ്‌ ഹന്‍സ്‌രാജ്‌ ഗംഗാറാം അഹീര്‍. കല്‍ക്കരിബ്ലോക്കുകള്‍ അനുവദച്ചതുമായി ബന്ധപ്പെട്ട അഴിമതി ആദ്യം പുറത്ത്‌ കൊണ്ടുവന്നത്‌ ബിജെപി എംപിയായ അഹിര്‍ ആണ്‌. സ്വകാര്യ കമ്പനിക്ക്‌ കല്‍ക്കരി ബ്ലോക്ക്‌ അനുവദിച്ചതിലെ അഴിമതി ഏഴ്‌ വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ അദ്ദേഹം പുറത്തുകൊണ്ടുവന്നത്‌. ഇതേത്തുടര്‍ന്ന്‌ 142 കല്‍ക്കരി ബ്ലോക്കുകളുടെ അനുമതി റദ്ദാക്കുകയായിരുന്നു.

35 ഓളം കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നതില്‍ യാതൊരുവിധ ക്ലിയറന്‍സും കൂടാതെയാണ്‌ സ്ക്രീനിങ്‌ കമ്മിറ്റി അപേക്ഷ പരിഗണിച്ചതെന്നാണ്‌ ആദ്യം അദ്ദേഹം കണ്ടെത്തിയത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക്‌ അദ്ദേഹം കത്തെഴുതിയിരുന്നു. 138 ഓളം കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ച്‌ നല്‍കുന്നതില്‍ ക്രമക്കേട്‌ നടന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രാലയത്തിനും അദ്ദേഹം കത്തയച്ചിരുന്നു. 2005 ല്‍ പാര്‍ലമെന്റിന്റെ സ്റ്റാന്റിങ്‌ കമ്മിറ്റിയില്‍ അംഗമായിരുന്നപ്പോള്‍ അഴിമതിയുടെ കണക്കുകള്‍ അഹീര്‍ ചൂണ്ടിക്കാട്ടി. അന്നുമുതല്‍ ആരംഭിച്ചതാണ്‌ കേന്ദ്ര സര്‍ക്കാരിനെതിരായുള്ള അദ്ദേഹത്തിന്റെ പോരാട്ടം.

അഴിമതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അദ്ദേഹം കത്തയച്ചിരുന്നു. 2010 ല്‍ എന്‍ ഡി എയുടെ 19 കേന്ദ്ര മന്ത്രിമാര്‍ അഹിറിന്‌ ഈ വിഷയത്തില്‍ പിന്തുണ പ്രഖ്യാപിച്ചു. 2011 ആയപ്പോഴേക്കും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പ്രശ്നത്തില്‍ ഇടപെടുകയും പാര്‍ട്ടി വക്താവ്‌ പ്രകാശ്‌ ജാദ്‌വേക്കറിനോട്‌ കല്‍ക്കരി അഴിമതിയെക്കുറിച്ചുള്ള വസ്തുതകള്‍ അന്വേഷിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. പിന്നീട്‌ കേന്ദ്രത്തിനെതിരായുള്ള അഹിറിന്റെ പോരാട്ടത്തില്‍ ബിജെപിയും പങ്കുചേരുകയായിരുന്നു.

രാജ്യത്തിന്റെ പൊതുമുതല്‍ കൊള്ളയടിക്കുന്നതിനെതിരെയാണ്‌ താന്‍ പോരാടുന്നതെന്ന്‌ അഹീര്‍ പറഞ്ഞു. അഴിമതിക്കെതിരെയുള്ള പോരാട്ടമാണിത്‌. ഇത്‌ ഇനിയും തുടരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചന്ദ്രാപൂരില്‍ നിന്നുമാണ്‌ മൂന്ന്‌ തവണ അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയത്‌. അഴിമതിയുമായി ബന്ധപ്പെട്ട്‌ കേന്ദ്ര വിജിലന്റസ്‌ കമ്മീഷനും കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിനും അദ്ദേഹം കത്തയച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇവരുടെ ഭാഗത്തുനിന്നും ഒരു പ്രതികരണവും തനിക്ക്‌ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 142 കല്‍ക്കരി ബ്ലോക്കുകള്‍ റദ്ദാക്കിയതിലൂടെ തന്റെ യുദ്ധം വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അഴിമതിയുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനോട്‌ അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല.

1980 ലാണ്‌ അഹിര്‍ സജീവ രാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവരുന്നത്‌. കേന്ദ്രത്തിനെതിരായ പ്രക്ഷോഭവുമായി മുമ്പോട്ട്‌ പോകാനാണ്‌ അദ്ദേഹത്തിന്റെ പരിപാടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.