Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീഷണി സന്ദേശം: പാക്കിസ്ഥാന്‌ തെളിവ്‌ നല്‍കാമെന്ന്‌ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2012, 10:24 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയൊട്ടാകെ ഭീതി പരത്തിയ വ്യാജ ഇ-മെയില്‍ സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനാണെന്നതു സംബന്ധിച്ച തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. വ്യാജസന്ദേശങ്ങളുടെ പിന്നില്‍ പാക്കിസ്ഥാന്‌ വ്യക്തമായ പങ്കുണ്ടെന്ന്‌ കാട്ടുന്ന തെളിവുകള്‍ എത്രയും പെട്ടെന്ന്‌ ഇന്ത്യ നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു. പാക്ക്‌ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലികിനെ ഫോണില്‍ വിളിച്ച്‌ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ഇന്ത്യയുടെ ആശങ്കയും ഷിന്‍ഡെ അറിയിച്ചതായി ആഭ്യന്തരമന്ത്രാലയത്തിലെ വക്താവ്‌ അറിയിച്ചു.

വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ റംസാനുശേഷം ആക്രമിക്കുമെന്ന ഭീഷണി സന്ദേശം ഫോണിലൂടെയും ട്വിറ്ററിലൂടെയും യൂടൂബിലൂടെയും പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന്‌ കര്‍ണാടക, മഹാരാഷ്‌ട്ര,തമിഴ്‌നാട്‌,പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയായിരുന്നു. കൂട്ടപ്പലായനത്തിന്റെ കാരണം അന്വേഷിച്ചപ്പോഴാണ്‌ വ്യാജസന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനിലാണെന്ന്‌ കണ്ടെത്താനായത്‌. സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനില്‍ നിന്നാണെന്ന്‌ ആഭ്യന്തര സെക്രട്ടറി ആര്‍ .കെ സിംഗാണ്‌ കഴിഞ്ഞദിവസം അറിയിച്ചത്‌. ഇരുരാജ്യങ്ങള്‍ക്കിടയിലുമുണ്ടായ ഗുരുതരമായ പ്രശ്നം അന്വേഷിക്കാന്‍ പാക്കിസ്ഥാന്റെ പൂര്‍ണസഹകരണവും ഇന്ത്യ തേടിയിട്ടുണ്ട്‌. വ്യാജ സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനില്‍ നിന്നാണെന്ന വാര്‍ത്ത പാക്കിസ്ഥാന്‍ തള്ളിക്കളഞ്ഞിരുന്നു.

അതേസമയം, ഇതു സംബന്ധിച്ച്‌ തെളിവ്‌ നല്‍കുവാന്‍ പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. തെളിവുനല്‍കുന്ന പക്ഷം പ്രശ്നത്തെപ്പറ്റി അന്വേഷിക്കുമെന്നും പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്‌ പറഞ്ഞു. സന്ദേശം പ്രചരിപ്പിച്ചത്‌ പാക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണെന്ന്‌ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ആസാം കലാപത്തെക്കുറിച്ചുള്ള കള്ള വിവരങ്ങളും ഊതിപ്പെരിപ്പിച്ച കാര്യങ്ങളും പ്രചരിപ്പിച്ച്‌ രാജ്യത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടിബറ്റിലുണ്ടായ ഭൂചലനം ,തായ്‌ലന്റ്‌ തുടങ്ങി വിവിധ സ്ഥലങ്ങളിലുണ്ടായ ദുരന്തങ്ങളുടെ ചിത്രങ്ങള്‍ എന്നിവ മോര്‍ഫ്‌ ചെയ്താണ്‌ ഭീഷണി സന്ദേശമായി അയച്ചത്‌. മ്യാന്‍മറിലുണ്ടായ അക്രമസംഭവങ്ങളെത്തുടര്‍ന്നാണ്‌ പാക്കിസ്ഥാനില്‍ നിന്ന്‌ അജ്ഞാത ഭീകരസംഘടനകള്‍ ഇന്ത്യക്കെതിരെ ഓണ്‍ലൈന്‍ യുദ്ധം ആരംഭിച്ചത്‌. എന്നാല്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചവരെ അമര്‍ച്ച ചെയ്യണമെന്നും ഇന്ത്യ പാക്കിസ്ഥാനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കൃത്രിമം കാട്ടിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ച 76 വെബ്സൈറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ചിത്രങ്ങള്‍ ഭൂരിഭാഗവും അപ്ലോഡ്‌ ചെയ്തത്‌ പാക്കിസ്ഥാനില്‍ നിന്നാണെന്നും കണ്ടെത്തിയിരുന്നു. ചില ഇന്ത്യക്കാരും ഇത്തരം ചിത്രങ്ങള്‍ അപ്ലോഡ്‌ ചെയ്തിട്ടുണ്ട്‌. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ ഇന്ത്യ. റംസാനുശേഷം ആക്രമണമുണ്ടാകുമെന്ന ഭീഷണിയെത്തുടര്‍ന്ന്‌ തമിഴ്‌നാട്ടില്‍ നിന്നും വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ പലായനം ആരംഭിച്ചു. അക്രമഭീതിയെത്തുടര്‍ന്ന്‌ ബംഗളൂരു, പൂനെ, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നും പലായനമാരംഭിച്ചിരുന്നുവെങ്കിലും തമിഴ്‌നാട്ടില്‍ സ്ഥിതി ശാന്തമായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ തമിഴ്‌നാട്ടിലെ കാഞ്ചീപുരം, തിരുവള്ളൂര്‍ ,കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്നലെ മുതല്‍ പലായനമാരംഭിച്ചിരിക്കുകയാണ്‌.

അതേസമയം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ആരംഭിച്ചിട്ടുണ്ടെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പറഞ്ഞു. വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കായി മൂന്ന്‌ ഹെല്‍പ്പ്ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്‌. ജയലളിത പറഞ്ഞു. റംസാന്‍ ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ കര്‍ശന സുരക്ഷ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയത്‌. വ്യാജ പ്രചാരണങ്ങളുടെ ഭാഗമായി വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലുള്ള പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. അതേസമയം പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ പലായനം കുറഞ്ഞതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.

സോഷ്യല്‍ മീഡിയകള്‍

സഹകരിക്കുന്നില്ലെന്ന്‌

ന്യൂദല്‍ഹി: വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന ഭീഷണിസന്ദേശങ്ങള്‍ വെബ്സൈറ്റുകളില്‍ നിന്നും നീക്കം ചെയ്യുന്നതില്‍ സോഷ്യല്‍ മീഡിയകള്‍ സഹകരിക്കുന്നില്ലെന്ന്‌ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഗൂഗിളും, ഫേസ്ബുക്കും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ?ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇതുവരെ ബ്ലോക്ക്‌ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭീതിജനിപ്പിക്കുന്ന സന്ദേശങ്ങളുടെ ഉറവിടം സംബന്ധിച്ചും അതിന്റെ വിശദവിവരങ്ങളും വ്യക്തമാക്കിയാല്‍ മാത്രമേ ചിത്രങ്ങള്‍ നീക്കം ചെയ്യൂ എന്ന നിലപാടാണ്‌ ഫേസ്ബുക്കിനും ഗൂഗിളിനും ഉള്ളത്‌.

89 ഓളം പുതിയ സൈറ്റുകള്‍ നിലവില്‍ നിര്‍ജ്ജീവമാക്കിയിട്ടുണ്ട്‌. ഇതോടെ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയ സൈറ്റുകളുടെ എണ്ണം 245 ആയി. 80 ഓളം ഇന്റര്‍നെറ്റ്‌ പേജുകളും യൂസര്‍ അക്കൗണ്ടുകളും നിര്‍ജ്ജീവമാക്കാന്‍ ഇന്നലെ ഉത്തരവിട്ടിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.