Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചരിത്രമുറങ്ങുന്ന നമ്പൂരിയച്ചന്‍ ആല്‍മരം വെട്ടിമാറ്റാന്‍ ഗൂഢനീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2012, 07:17 am IST
inErnakulam

പറവൂര്‍: പറവൂരിന്റെ ലാന്റ്മാര്‍ക്കായി നൂറ്റാണ്ടുകളായി അറിയപ്പെടുന്ന നമ്പൂരിയച്ചന്‍ ആല്‍മരം കാലപ്പഴക്കത്തിന്റെ മറവില്‍ മുറിച്ചനീക്കാന്‍ രഹസ്യ നീക്കം. പൊതുജന സംരക്ഷകരെന്ന ലേബലില്‍ ചിലരുടെ പരാതിയുടെ മറവിലാണ്‌ പറവൂര്‍ പിഡബ്ല്യുഡി റോഡ്‌ സെക്ഷന്‍ അന്വേഷണത്തിനായി വില്ലേജാഫീസിലേക്ക്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടത്‌. തുടര്‍ന്ന്‌ വില്ലേജാഫീസര്‍ പറവൂര്‍ തഹസില്‍ദാര്‍ക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. താലൂക്കാഫീസില്‍നിന്നും തുടര്‍ റിപ്പോര്‍ട്ട്‌ പിഡബ്ല്യുഡി റോഡ്‌ സെക്ഷനിലെത്തുകയും അവിടെനിന്നും സോഷ്യല്‍ ഫോറസ്റ്റ്‌ ഡിപ്പാര്‍ട്ടുമെന്റിലെത്തുകയും ഫോറസ്റ്റ്‌ ഉദ്യോഗസ്ഥന്മാര്‍ അന്വേഷണത്തിനായി പറവൂരിലെത്തുകയും ചെയ്തു. ഹൈന്ദവ വിശ്വാസത്തിനപ്പുറം പറവൂരിന്റെ സംസ്ക്കാരിക പൈതൃകം പേറുന്ന ഈ ആല്‍മരം മുറിച്ചുനീക്കാന്‍ തുനിഞ്ഞാല്‍ വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന്‌ മനസ്സിലാക്കി തല്‍ക്കാലം ശ്രമം മാറ്റുകയായിരുന്നു. കാലപ്പഴക്കത്തിന്റെ മറവില്‍ നമ്പൂരിയച്ചന്‍ ആല്‍മരം മുറിച്ചുനീക്കാന്‍ ശ്രമിക്കുന്ന ഗൂഢ സംഘത്തെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്‌ പറവൂരിലെ വിശ്വാസികളും നമ്പൂരിയച്ചന്‍ ട്രസ്റ്റ്‌ അംഗങ്ങളും.

ജീവിതത്തിലൊരിക്കലെങ്കിലും പറവൂരിലെത്തുന്ന ആരും തന്നെ നമ്പൂരിയച്ചന്‍ ആല്‍മരത്തെ ശ്രദ്ധിച്ചുകാണും. പറവൂരിന്റെ നാളിതുവരെയുള്ള ചരിത്രം നെഞ്ചിലേറ്റി അഭിമാനത്തോടെ തേജസ്സോടെ തല ഉയര്‍ത്തി നില്‍ക്കുകയാണീ വൃക്ഷ മുത്തച്ഛന്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്‍മരവും നമ്പൂരിയച്ചന്റെ ചരിത്രവും ഐതിഹ്യമാല മുതല്‍ പുതിയതലമുറയിലെ എഴുത്തുകാരനായ സേതുവിന്റെ മറുപിറവിയില്‍വരെ രേഖപ്പെടുത്തിയിട്ടുണ്ട്‌. നിരൂപകശ്രേഷ്ഠനായ എം.കൃഷ്ണന്‍ നായര്‍ മുതല്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ വരെ പലപ്പോഴും തന്റെ എഴുത്തുകളില്‍ പറവൂര്‍ നമ്പൂരിയച്ചന്‍ ആലിനെ പരാമര്‍ശിച്ചിട്ടുണ്ട്‌. പറവൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ആലിനെക്കുറിച്ച്‌ വിശ്വ വിജ്ഞാനകോശത്തില്‍ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. ശക്തി പൂജകനും മഹാമാന്ത്രികനുമായിരുന്ന പുളിയാമ്പിള്ളി നമ്പൂതിരിയുടെ ആത്മാവ്‌ തന്റെ ഇഷ്ടദൈവമായിരുന്നു ദേവീചൈതന്യത്തോടെ ഈ ആലില്‍ കുടികൊള്ളുന്നതായാണ്‌ ഐതിഹ്യം.

പറവൂരിലെ മുഴുവന്‍ ജനവിഭാഗവും ഈ വൃക്ഷ മുത്തച്ഛനെ ദര്‍ശിക്കാതെ വീടുകളിലേക്ക്‌ മടങ്ങാറില്ല. ആല്‍മരത്തിലെ ചൈതന്യ പ്രതിഷ്ഠയില്‍ നിത്യവും വിളക്കു കൊളുത്തി ആരാധനയും നടക്കുന്നുണ്ട്‌. മണ്ഡല വ്രതക്കാലത്ത്‌ 41 നും മകരചൊവ്വയ്‌ക്കും മുഴുവന്‍ ദിവസ പൂജകള്‍ നടക്കാറുണ്ട്‌. കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ സാംസ്ക്കാരിക മേഖലയിലെ ഉന്നതന്മാരില്‍ ഭൂരിഭാഗവും ഒട്ടനവധി സമ്മേളനങ്ങളില്‍ ഈ ആലിന്‍ചുവട്ടിലെ വേദിയില്‍ പ്രസംഗിച്ചിട്ടുണ്ട്‌. തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന ടി.കെ.നാരായണപിള്ള മുതല്‍ ജനാധിപത്യ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ്‌, ആര്‍.ശങ്കര്‍, സി.അച്യുത മേനോന്‍, കെ.കരുണാകരന്‍, വി.കെ.വാസുദേവന്‍ നായര്‍, സി.എച്ച്‌. മുഹമ്മദ്‌ കോയ എന്നിവരുള്‍പ്പടെയുള്ളവരുടെ പട്ടിക വളരെ നീണ്ടതാണ്‌.

മഹാമാന്ത്രികനും തികച്ചും സാത്വികനുമായിരുന്ന പുളിയാമ്പിള്ളി നമ്പൂതിരി തന്റെ ഇഷ്ടദൈവമായിരുന്ന ദേവീ ചൈതന്യത്തോടൊപ്പം കുടികൊള്ളുന്ന ഈ ആല്‍മരം മുറിച്ചുനീക്കാനുള്ള ഏതൊരു നീക്കത്തേയും ശക്തമായി നേരിടുമെന്നും പറവൂരിലെ ജനങ്ങളൊന്നടങ്കം ഈ ശ്രമത്തിന്‌ പിന്നിലുണ്ടാകുമെന്നും വിവിധ സംഘടനാ നേതാക്കള്‍ ഉറപ്പിച്ച്‌ പറഞ്ഞു.

സോമന്‍ ആലപ്പാട്ട്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.