ന്യൂദല്‍ഹി: കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ രാജ്യത്തിന്റെ പല സ്ഥലങ്ങളില്‍ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 7700 ലധികം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ 2,036 പേര് സുരക്ഷാ ഉദ്യോഗസ്ഥരാണ്. 6,553 ഗ്രാമീണരും 2036 സുരക്ഷാ ഉദ്യോഗസ്ഥരും 2001 ല്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇടതുപക്ഷ തീവ്രവാദികള്‍ 1,594 പേരെ തട്ടിക്കൊണ്ടുപോകുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുകൂടാതെ പോലീസിന് നക്സലുകളെക്കുറിച്ച ്വിവരങ്ങള് ചോര്ത്തിക്കൊടുക്കുന്നവരെയും നക്സലുകള്‍ കൊലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ഒഡീഷ, മഹാരാഷ്ട്ര, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും നിരവധി മാവോയിസ്റ്റുകളെ പിടികൂടിയതായും 327 സൈനിക ഉദ്യോഗസ്ഥരെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ കൊലചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
















