Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മൂലമ്പിളളി പുനരധിവാസം: ഭവനവായ്‌പ പ്രശ്നം ലീഡ്‌ ബാങ്കുമായി ചര്‍ച്ചചെയ്ത്‌ തീര്‍ക്കുമെന്ന്‌ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2012, 12:33 am IST
inErnakulam

കൊച്ചി: വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട്‌ പുനരധിവാസ ഭൂമി ലഭിച്ചവര്‍ക്ക്‌ ബാങ്കുകള്‍ ഭവന വായ്‌പ അനുവദിക്കുന്നില്ലെന്ന പ്രശ്നം ജില്ലാ ലീഡ്‌ ബാങ്കുമായി ചര്‍ച്ച ചെയ്ത്‌ പരിഹരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ ക്യാമ്പ്‌ ഓഫീസില്‍ ചേര്‍ന്ന പുനരധിവാസ പദ്ധതി അവലോകന യോഗത്തില്‍ പ്രതിനിധികള്‍ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.

പുനരധിവാസ പദ്ധതിയില്‍ ഭൂമി ലഭിച്ചവര്‍ക്ക്‌ 25 വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ്‌ ഭൂമി നല്‍കിയിട്ടുളളത്‌. ഇത്‌ ഈടായി സ്വീകരിച്ച്‌ ഭവന വായ്‌പ നല്‍കണമെന്ന്‌ ലീഡ്‌ ബാങ്കായ യൂണിയന്‍ ബാങ്ക്‌ രേഖാമൂലം മറ്റു ബാങ്കുകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നതാണ്‌. എന്നാല്‍ ഒരു ബാങ്കും ഇതംഗീകരിച്ച്‌ വായ്‌പ നല്‍കുന്നില്ലെന്നും ഇതുമൂലം പെയിലിങ്‌ കഴിഞ്ഞ പലവീടുകളുടെയും നിര്‍മാണം മുടങ്ങിയതായും പരാതി ഉയര്‍ന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി.

മൂലമ്പിളളി പാക്കേജിലുളളതും വിവിധ പുനരധിവാസ കേന്ദ്രങ്ങളിലായി വീട്‌ നിര്‍മിക്കുന്നതിന്‌ പെര്‍മിറ്റ്‌ എടുത്തവരുമായ 14 പേര്‍ക്ക്‌ കൂടി പെയിലിങ്‌ ചാര്‍ജായി 75000 രൂപ വീതം അനുവദിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതില്‍ മൂന്നു പേര്‍ കൊച്ചി നഗരസഭാതിര്‍ത്തിയിലും ബാക്കിയുളളവര്‍ തൃക്കാക്കര നഗരസഭ പരിധിയിലുളള പുനരധിവാസ ഭൂമിയിലുമാണ്‌ വീടു വയ്‌ക്കുന്നത്‌. ഇതു സംബന്ധിച്ച്‌ കഴിഞ്ഞ ജൂണ്‍ ആറിന്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

മൂലമ്പിളളിയിലെ പുനരധിവാസഭൂമിയിലേക്കുളള റോഡിന്റെ നിര്‍മാണം 10 ദിവസത്തിനകം പൂര്‍ത്തീകരിക്കും. നിലവിലുളള റോഡ്‌ ദേശീയപാതയില്‍ നിന്ന്‌ കുത്തനെ ആണ്‌. ഇതുമൂലം വീടുപണിക്കുളള സാധനങ്ങളും മറ്റും ഇറക്കാന്‍ ബുദ്ധിമുട്ട്‌ നേരിടുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. കുത്തനെയുളള ഇറക്കം ലഘൂകരിക്കുന്നതിനായി മൂന്നുലക്ഷം രൂപയുടെ പദ്ധതി പൊതുമരാമത്ത്‌ വകുപ്പ്‌ സമര്‍പ്പിച്ചത്‌ അംഗീകരിച്ച ജില്ലാ കളക്ടര്‍ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിച്ചു.

മൂലമ്പിളളി പാക്കേജിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും ഇതിനകം നടപ്പാക്കിയതായി യോഗം വിലയിരുത്തി. തര്‍ക്കമുളള രണ്ടു മൂന്നു കേസുകളില്‍ നയപരമായ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ അടിയന്തര തീരുമാനത്തിന്‌ ശ്രമിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. കൂടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക്‌ ഭാവിയില്‍ ജോലിയുള്‍പ്പെടെയുളള കാര്യങ്ങളില്‍ മുന്‍ഗണന ലഭിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവരെന്ന്‌ തെളിയിക്കുന്ന സാക്ഷ്യപത്രം നല്‍കണമെന്ന്‌ യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കാമെന്ന്‌ ജില്ലാ കളക്ടര്‍ വ്യക്തമാക്കി. യോഗത്തില്‍ സമതിയംഗങ്ങളായ സി.ആര്‍.നീലകണ്ഠന്‍, റജികുമാര്‍, ഫ്രാന്‍സിസ്‌ കളത്തുങ്കല്‍, കുരുവിള മാത്യൂസ്‌, എല്‍.എ ഡപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ്‌ പിളള തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.