Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വൈദ്യുതി വിലവര്‍ദ്ധന: പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2012, 10:51 pm IST
in Ernakulam

കൊച്ചി: വൈദ്യുതി വിലവര്‍ദ്ധനവിനെതിരെ ജില്ലയിലുടനീളം ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി.

സര്‍ക്കാരിന്റെയും ഇലക്ട്രിസിറ്റി ബോര്‍ഡിന്റെയും ഭരണപരാജയവും കെടുകാര്യസ്ഥയുമാണ്‌ ഇന്നത്തെ ഇലക്ട്രിസിറ്റി ചാര്‍ജ്‌ വര്‍ദ്ധനയ്‌ക്ക്‌ കാരണമെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌ അഭിപ്രായപ്പെട്ടു. വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ദ്ധനവിനെതിരെ ബിജെപി എറണാകുളം നിയോജകമണ്ഡലം കമ്മറ്റി കൊമ്പാറ ഇലക്ട്രിസിറ്റി ഓഫീസിനു മുമ്പില്‍ നടത്തിയ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കാന്‍ ആവശ്യമായ വിഭവശേഷി നമുക്കുണ്ട്‌. എന്നാല്‍ അത്‌ ഉപയോഗപ്പെടുത്താതെ ഇരു മുന്നണികളും കേരളത്തെ ഇരുട്ടിലേക്ക്‌ തള്ളിവിടുകയാണ്‌ സൗരോര്‍ജവും, കാറ്റാടിയന്ത്രവും, ചെറുകിട വൈദ്യുതി പദ്ധതികളും കേരളത്തിനു യോജിച്ചതാണ്‌. കായംകുളം താപവൈദ്യുതി നിലയത്തിലേക്ക്‌ എല്‍എന്‍ജിയില്‍ നിന്നും പ്രകൃതി വാതകം എത്തിയ്‌ക്കാനുള്ള നടപടികള്‍ക്ക്‌ വേഗത കൂട്ടണം. 1868 കോടിരൂപയുടെ കിട്ടാകടങ്ങള്‍ പിരിച്ചെടുക്കണം ഇതൊന്നും ചെയ്യാതെ ജനങ്ങളെ ശിക്ഷിക്കുന്നതില്‍ ന്യായികരണമില്ല, അദ്ദേഹം പറഞ്ഞു. പി.ജെ.അനില്‍കുമാര്‍, സിജി രാജഗോപാല്‍ സുധ ദിലീപ്‌, ദിനേശ്‌ പൈ, യു.ആര്‍.രാജേഷ്‌, അജേഷ്‌ ചേരാനല്ലൂര്‍ അയ്യപ്പന്‍ കാവ്‌ മുരളി, അജിത്‌, പച്ചാളം ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനയില്‍ നട്ടം തിരിക്കുന്ന ജനങ്ങളെ വീണ്ടും ദുരിതത്തിലാഴ്‌ത്തി വൈദ്യുതി ചാര്‍ജ്‌ കുത്തനെ വര്‍ദ്ധിപ്പിച്ച മന്ത്രി ആര്യടന്‍ മുഹമ്മദിന്റെ നടപടി വോട്ടുചെയ്ത്‌ അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു കുറ്റപ്പെടുത്തി. വൈദ്യുതി ചാര്‍ജ്ജു വര്‍ദ്ധന- പിന്‍വലിച്ചില്ലെങ്കില്‍ വൈദ്യുതി മന്ത്രിയെ വഴിയില്‍ തടയുന്നതടക്കമുള്ള സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പിറവം കെഎസ്‌ഇബി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ്‌ വി.എസ്‌.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.

പള്ളുരുത്തി: വൈദ്യുതിചാര്‍ജ്ജ്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി പള്ളുരുത്തി കെഎസ്‌ഇബി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. പള്ളുരുത്തി വെളിയില്‍ നിന്നും മാര്‍ച്ച്‌ ആരംഭിച്ചു. കെഎസ്‌ഇബി ഓഫീസിനുമുന്നില്‍ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു. ബിജെപി എറണാകുളം ജില്ലാ എക്സി.അംഗം പി.ബി.സുജിത്ത്‌ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ്‌ വി.ആര്‍.വിജയകുമാര്‍, കൊച്ചി മണ്ഡലം പ്രസിഡന്റ്‌ എന്‍.എസ്‌.സുമേഷ്‌, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ സഹജഹരിദാസ്‌, മണ്ഡലം ജന.സെക്രട്ടറിമാരായ കെ.വി.സുനില്‍, കെ.വി.അനില്‍കുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ എ.എസ്‌.ബിജു, ഇ.ജി.സേതുനാഥ്‌, എന്‍.ജി.അഭിലാഷ്‌, പി.ഡി.പ്രവീണ്‍, എം.എസ്‌.തമ്പി, കെ.ഡി.പാര്‍ത്ഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

പറവൂര്‍: വര്‍ദ്ധിപ്പിച്ച കറന്റ്‌ ചാര്‍ജ്‌ ചിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി പറവൂര്‍ മണ്ഡലം കമ്മറ്റി വരാപ്പുഴ കെഎസ്‌ഇബി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മറ്റി ചെയര്‍മാന്‍ നെടുമ്പാശ്ശേരി രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം എം.എന്‍.ബാലചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ്‌ അജി ചോട്ടാശ്ശേരി, ജനറല്‍ സെക്രട്ടറിമാരായ ടി.എ.ദിലീപ്‌, ടി.ജി.വിജയന്‍, സോമന്‍ ആലപ്പാട്ട്‌, വി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കോലഞ്ചേരി: വൈദ്യുതി ചാര്‍ജ്‌ വര്‍ദ്ധനവിനെതിരെ ബിജെപി കുന്നത്തുനാട്‌ നിയോജകമണ്ഡലം കമ്മറ്റി കോലഞ്ചേരി കെഎസ്‌ഇബി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ്‌ വി.എന്‍.വിജയന്റെ അദ്ധ്യക്ഷതയില്‍ കൂടിയ മാര്‍ച്ച്‌ എറണാകുളം ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം.രവി ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂര്‍: വൈദ്യുതിചാര്‍ജ്‌ വര്‍ദ്ധനവിനെതിരെ ബിജെപി പെരുമ്പാവൂരില്‍ കെഎസ്‌ഇബി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. പെരുമ്പാവൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച്‌ ബിജെപി ദേശീയ സമിതി അംഗം അഡ്വ.കെ.ആര്‍.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ്‌ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ മൂലം പൊറുതിമുട്ടിയ കേരള ജനതക്ക്‌ ഇരുട്ടടിയാവുകയാണ്‌ വൈദ്യുതി ചാര്‍ജ്‌ വര്‍ദ്ധനവെന്നും. വര്‍ദ്ധിപ്പിച്ച ചാര്‍ജ്‌ പിന്‍വലിക്കണമെന്നും, ഇല്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.