തിരുവനന്തപുരം: സ്വരലയ കേസില്‍ വി.എസ്. അച്യുതാനന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടു. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് നിര്‍ദേശം. ക്രൈം എഡിറ്റര്‍ നന്ദകുമാറിനെതിരേ എം.എ. ബേബി നല്‍കിയ അപകീര്‍ത്തികേസിലെ സാക്ഷിയാണ് വി.എസ്.
സ്വരലയ എന്ന സ്വകാര്യ സ്ഥാപനം പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ എം.എ. ബേബിക്ക് ലഭിച്ച ഔദ്യോഗിക വസതിയുടെ പേരില്‍ ആരംഭിക്കുകയും ഇതേ മേല്‍വിലാസത്തില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി സര്‍ക്കാര്‍ സ്ഥാപനമെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികള്‍ പിരിക്കുകയും ചെയ്തുവെന്ന് കാണിച്ച് ക്രൈം മാഗസിനില്‍ ലേഖന പരമ്പര വന്നിരുന്നു. ഇതിനെതിരെയാണ് എം.എ. ബേബി അപകീര്‍ത്തിക്കേസ് നല്‍കിയിരിക്കുന്നത്.
അതേസമയം സാക്ഷിപട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വി.എസിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ നേരിട്ട് ഹാജരാകണമെന്ന് നേരത്തെയും വി.എസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: