Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നെല്‍വയല്‍ ഡാറ്റ ബാങ്ക്‌: റവന്യൂ മന്ത്രിയുടെ പരിശോധനയ്‌ക്ക്‌ എറണാകുളത്ത്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2012, 10:41 pm IST
in Ernakulam

കൊച്ചി: നെല്‍വയല്‍ ഡാറ്റബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന്‌ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്‌ നേരിട്ട്‌ നടത്തുന്ന പരിശോധനയ്‌ക്ക്‌ എറണാകുളം ജില്ലയില്‍ തുടക്കമായി. മുന്‍കൂട്ടി അറിയിക്കാതെ ഇന്നലെ കളക്ടറേറ്റിലെത്തിയ മന്ത്രി തുടര്‍ന്ന്‌ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ തെളിവെടുത്തു. ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ ടി.ഒ. സൂരജും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സംസ്ഥാനത്തെ മറ്റ്‌ ജില്ലകളിലും പരിശോധന തുടരുമെന്ന്‌ മന്ത്രി വ്യക്തമാക്കി.

എഡിഎം, ആര്‍ഡിഒ, ഡപ്യൂട്ടി കളക്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരുടെ അടിയന്തരയോഗവും മന്ത്രി വിളിച്ചു ചേര്‍ത്തു. ജില്ലയിലെ നെല്‍വയല്‍ ഡാറ്റബാങ്ക്‌ സംബന്ധിച്ച്‌ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. നിലവിലുള്ള ഡാറ്റബാങ്കിന്റെ പുനഃപരിശോധനയും സ്ഥലത്തെത്തി നേരിട്ടുള്ള പരിശോധനയും എത്രയും വേഗം പൂര്‍ത്തിയാക്കണം. സെപ്തംബര്‍ 17നകം അന്തിമ ഡാറ്റബാങ്ക്‌ തയാറാക്കുമെന്നാണ്‌ സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കാക്കനാട്‌ സീപോര്‍ട്ട്‌ – എയര്‍ പോര്‍ട്ട്‌ റോഡിന്‌ സമീപം ഡിഎല്‍എഫിന്റെ നിര്‍മാണം പുരോഗമിക്കുന്ന പാര്‍പ്പിട സമുച്ചയം മന്ത്രിയും ലാന്‍ഡ്‌ റവന്യൂ കമ്മീഷണറും സന്ദര്‍ശിച്ചു. സ്ഥലത്തിന്റെ സ്കെച്ച്‌, അടിസ്ഥാന നികുതി രജിസ്റ്റര്‍ തുടങ്ങിയ രേഖകളും ഇവിടെ വച്ച്‌ പരിശോധിച്ചു. തുടര്‍ന്ന്‌ തെങ്ങോട്‌, ഞാറക്കുഴി എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലും മന്ത്രിയും ലാന്‍ഡ്‌ റവന്യൂ കമ്മീഷണറും സന്ദര്‍ശനം നടത്തി. ഈ പാടങ്ങളില്‍ നാലു വര്‍ഷം മുമ്പ്‌ വരെ മൂന്നു പൂ കൃഷി നടന്നിരുന്നതാണെന്ന്‌ നാട്ടുകാര്‍ മന്ത്രിയെ ധരിപ്പിച്ചു. പാടം നികത്തല്‍ സംബന്ധിച്ച്‌ പല തവണ പരാതി നല്‍കിയിരുന്നതാണെന്നും അവര്‍ പറഞ്ഞു.

ഡാറ്റ ബാങ്ക്‌ സംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എറണാകുളത്തെ സാഹചര്യം വിലയിരുത്താനാണ്‌ താന്‍ മുന്‍കൂട്ടി അറിയിക്കാതെ എത്തിയതെന്ന്‌ മന്ത്രി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. 2008ല്‍ നിയമസഭ പാസാക്കിയ നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണത്തിലെ സുപ്രധാന വ്യവസ്ഥയാണ്‌ ഡാറ്റബാങ്ക്‌ രൂപീകരണം. ഉപഗ്രഹ മാപ്പിങ്ങും സര്‍വെയും നടത്തി നെല്‍വയലുകളുടെ വിവരശേഖരണം നടത്തിയെങ്കിലും നിരവധി പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിന്റെ നിജസ്ഥിതി ബോധ്യപ്പെടാനാണ്‌ നേരിട്ടുള്ള പരിശോധനയ്‌ക്ക്‌ തുടക്കമിട്ടിരിക്കുന്നത്‌.

ജില്ലാതലത്തില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ കൃഷി വകുപ്പ്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ സ്ഥലപരിശോധന നടത്തുക. ജനപ്രതിനിധികളോ പുറമെനിന്നുള്ളവരോ ഈ സംഘത്തിലുണ്ടാകില്ല. കണ്ടെത്തി നല്‍കുന്ന വിവരങ്ങളില്‍ പരിശോധനാസംഘത്തിന്‌ പൂര്‍ണ ഉത്തരവാദിത്തമുണ്ടാകും. സംസ്ഥാനതലത്തിലും പ്രത്യേക പരിശോധനാ സംവിധാനം ഒരുക്കുമെന്ന്‌ അടൂര്‍ പ്രകാശ്‌ വ്യക്തമാക്കി.

സംസ്ഥാനത്തെ നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കണമെന്നത്‌ സര്‍ക്കാരിന്റെ പ്രഖ്യാപിതനയമാണ്‌. 1971ല്‍ എട്ട്‌ ലക്ഷം ഹെക്ടര്‍ നെല്‍വയലുകളാണ്‌ ഉണ്ടായിരുന്നതെങ്കില്‍ ഇന്നത്‌ രണ്ട്‌ ലക്ഷം ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. ഇവയെങ്കിലും സംരക്ഷിക്കപ്പെടണം. അതിനായി സ്വീകരിക്കുന്ന നടപടികളില്‍ തിരിമറി നടത്താന്‍ ആരെയും അനുവദിക്കില്ല – മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Thiruvananthapuram

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.