Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹോട്ടല്‍ ഭക്ഷണം: പരാതി നല്‍കാന്‍ ദ്വിതല സംവിധാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2012, 10:47 pm IST
in Ernakulam

കൊച്ചി: ഹോട്ടല്‍ ഭക്ഷണത്തിന്റെ വില, ശുചിത്വം തുടങ്ങിയവയില്‍ പരാതി സ്വീകരിക്കാന്‍ ദ്വിതല സംവിധാനം ഒരുക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. കേരള ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷനുമായി സഹകരിച്ച്‌ ഈ മേഖലയില്‍ നിന്നുള്ള പരാതികള്‍ പരിഹരിക്കാനാണ്‌ ആദ്യഘട്ടത്തില്‍ ശ്രമം നടത്തുന്നത്‌. ഇത്‌ ഫലപ്രദമായില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ കളക്ടര്‍ പറഞ്ഞു.

ഹോട്ടലുകളുടെ ഗ്രേഡിങ്‌ സംബന്ധിച്ച്‌ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഹോട്ടലുടമകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില ഏകീകരണം സംബന്ധിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്‌. അതുവരെ ഇതു സംബന്ധിച്ച പരാതികള്‍ ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷനോ ജില്ലാ സപ്ലൈ ഓഫീസര്‍ക്കോ സമര്‍പ്പിക്കാം. ജില്ലാ സപ്ലൈ ഓഫീസര്‍ക്ക്‌ ലഭിക്കുന്ന പരാതികളിലും അസോസിയേഷനുമായി ബന്ധപ്പെടാനാണ്‌ ഇപ്പോഴത്തെ തീരുമാനം. പരാതികള്‍ പരിഹരിക്കുന്നതില്‍ ഹോട്ടലുടമകള്‍ എത്ര മാത്രം സഹകരിക്കുമെന്ന്‌ വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഹോട്ടലുകളില്‍ ആഹാരസാധനങ്ങളുടെ വിലവിവരപ്പട്ടിക നിര്‍ബന്ധമാണ്‌. ഇത്‌ പ്രദര്‍ശിപ്പിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ ജില്ല സപ്ലൈ ഓഫീസര്‍ നടപടി സ്വീകരിക്കും. ഹോട്ടലുകളിലെ പൊതുവായ ശുചിത്വം പരിശോധിക്കുന്നതിനും പൊതുജനാരോഗ്യം ഉറപ്പു വരുത്തുന്നതിനും ആരോഗ്യ വകുപ്പിന്‌ ചുമതലയുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ഭക്ഷ്യവിഷബാധയുടെ പേരില്‍ ഷവര്‍മയുടെ വില്‍പന തടഞ്ഞത്‌ പുനഃപരിശോധിക്കണമെന്ന്‌ ഹോട്ടലുടമകള്‍ ആവശ്യപ്പെട്ടു. ഷവര്‍മയ്‌ക്കൊപ്പം നല്‍കുന്ന മുട്ട ചേര്‍ത്തുണ്ടാക്കിയ മയണൈസാണ്‌ വിഷബാധയ്‌ക്ക്‌ കാരണം. മയണൈസാണ്‌ നിരോധിക്കേണ്ടത്‌. തന്തൂരി ചിക്കന്‍, ഫ്രൈഡ്‌ ചിക്കന്‍ തുടങ്ങിയവയ്‌ക്കൊപ്പവും മയണൈസ്‌ നല്‍കാറുണ്ടെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.

ജില്ല സപ്ലൈ ഓഫീസര്‍ എം.സി. രാധാമണി, കേരള ഹോട്ടല്‍ ആന്റ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ്‌ മോഹന്‍, ജില്ല പ്രസിഡന്റ്‌ എം.പി. ഷിജു തുടങ്ങിയവരും താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Kerala

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.