ഇസ്ലാമാബാദ്: ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് പാക്കിസ്ഥാന് കൂടുതല്‍ പഠിക്കണമെന്ന് പാക്കിസ്ഥാനിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നതിന്റെ പശ്ചാത്തലത്തിലാണ് പത്രം ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ഭരണത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പാക്കിസ്ഥാന് കൂടുതല്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നാണ് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പ്രക്രിയകള്‍ വളരെ ഭംഗിയായാണ് നടന്നതെന്നും രാജ്യത്തെ ഏറ്റവും വലിയ സംഭവമായാണ് അതിനെക്കൊണ്ടാടിയതെന്നും പത്രം പറയുന്നു. ഒരു നല്ല ജനാധിപത്യ സമ്പ്രദായമാണ് ഇതിനെല്ലാം ഗുണകരമായതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഇത്തരത്തിലുള്ള നിലനില്‍പ്പ് നമ്മുടെ രാഷ്ട്രം മോശമായാണ് സ്വീകരിക്കുന്നതെന്നും ജനാധിപത്യത്തിന്റെ വ്യാഖ്യാനവും മറ്റ് രാഷ്ട്രീയ വിഷയങ്ങളും രാഷ്ട്രത്തെ ബാധിക്കുന്നുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
കൂടുതല്‍ വിവാദങ്ങളൊന്നും ഇല്ലാതെ പ്രണബ് മുഖര്‍ജി ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടുവെന്നും പത്രം പറയുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് പോലെ തന്നെ ഇന്ത്യയില്‍ നടക്കുന്ന മറ്റ് തെരഞ്ഞെടുപ്പുകളും സുഗമമായ രീതിയിലാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ആറ് ദശകമായി പാക് സര്‍ക്കാര്‍ നേരിടുന്നത് പ്രതികൂലമായ വിധിയാണെന്നും എന്തുകൊണ്ട് നമ്മുടെ ജനാധിപത്യ സംവിധാനം, കൂടുതല്‍ കാലം നിലനില്ക്കുന്നില്ല എന്നത് ആലോചിക്കേണ്ട കാര്യമാണെന്നും പത്രം പറയുന്നു. രാജ്യത്തെ സൈനിക ഇടപെടലുകള്‍ ജനാധിപത്യ സംവിധാനത്തെ പരാജയപ്പെടുത്തിയെന്നും പത്രം കുറ്റപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: