Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പള്ളുരുത്തിയില്‍ വീണ്ടും അമോണിയ വാതകം ചോര്‍ന്നു; നാട്ടുകാര്‍ പരിഭ്രാന്തിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2012, 11:33 pm IST
in Ernakulam

പള്ളുരുത്തി: പള്ളുരുത്തി നമ്പ്യാപുരം കളത്രിപാലത്തിനു സമീപം സ്ഥിതിചെയ്യുന്ന മത്സ്യസംസ്ക്കരണ ശാലയില്‍ അമോണിയ വാതകം ചോര്‍ന്നത്‌ പ്രദേശത്ത്‌ പരിഭ്രാന്തി പരത്തി. ഞായറാഴ്ച പകല്‍ 11.30യോടെയാണ്‌ സംഭവം. ഇവിടെ സ്ഥിതിചെയ്യുന്ന ഡെല്‍സി എക്സ്പോര്‍ട്ട്‌ എന്ന സ്ഥാപനത്തില്‍ അമോണിയ വാതകം കടന്നുപോകുന്ന പൈപ്പ്‌ മുറിച്ചുമാറ്റുന്നതിനിടയിലാണ്‌ അപകടം ഉണ്ടായത്‌. പ്രദേശത്ത്‌ രൂക്ഷമായരീതിയില്‍ അമോണിയയുടെ ഗന്ധം വ്യാപിച്ചു. ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക്‌ ഛര്‍ദ്ദിയും, തലചുറ്റലും അനുഭവപ്പെട്ടു. അമോണിയ വ്യാപകമായി പ്രദേശത്ത്‌ പരന്നതോടെ കണ്ണെരിച്ചിലും, തലചുറ്റലും പ്രദേശത്തുള്ളവര്‍ക്ക്‌ ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. കളത്രറോഡിലൂടെ കടന്നു പോകുന്നവരാണ്‌ ഫയര്‍ ഫോഴ്സിലും, പോലീസിലും വിവരമറിയിച്ചത്‌. ഇവിടെ മെയിന്റന്‍സ്‌ ജോലിയില്‍ ഏര്‍പ്പെട്ടവര്‍ അമോണിയ കടന്നുപോകുന്ന പൈപ്പ്‌ മാറിമുറിച്ചതാണ്‌ അപകടകാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. രണ്ടുപൈപ്പുകള്‍ കടന്നുപോകുന്നതില്‍ ഒരെണ്ണത്തിന്റെ വാല്വ്‌ അടച്ചിരുന്നു. എന്നാല്‍ മുറിക്കുന്നതിനിടയില്‍ പൈപ്പ്‌ മാറിമുറിക്കുകയായിരുന്നുവെന്നും പറയുന്നു. മട്ടാഞ്ചേരിയില്‍ നിന്നും ഫയര്‍ ഫോഴ്സിന്റെ രണ്ടുയൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വാതക ചോര്‍ച്ച നടന്നിടത്ത്‌ ശക്തിയായി വെള്ളം പമ്പുചെയ്തതിനുശേഷം ലൈന്‍ അടക്കുകയായിരുന്നു. ഇതിനിടയില്‍ കമ്പനിയുടെ മുന്നില്‍ തടച്ചുകൂടിയ നാട്ടുകാര്‍ കമ്പനി അടച്ചുപൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ബഹളം വെച്ചു. പള്ളുരുത്തി എസ്‌ഐ എസ്‌.രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം കമ്പനി അടച്ചു പൂട്ടുകയായിരുന്നു. ഫയര്‍ ഓഫീസര്‍ സി.എസ്‌.രഞ്ചിത്ത്‌ കുമാറിന്റെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം നടന്നത്‌. കൊച്ചിമേയര്‍ ടോണിചമ്മണി, ഹെല്‍ത്ത്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ടി.കെ.അഷറഫ്‌ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഈ പ്രദേശത്ത്‌ നാലോളം മത്സ്യസംഭരണശാലകള്‍ ഉണ്ട്‌. ഈ സ്ഥാപനങ്ങളില്‍ ഇതിന്‌ മുമ്പും വാതകം ചോര്‍ന്നിട്ടുണ്ട്‌. എന്നാല്‍ യാതൊരുനടപടിയും ഉണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.