Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വിദ്യാഭ്യാസ വായ്‌പ: അപേക്ഷ 15 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന്‌ ജില്ലാ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2012, 11:07 pm IST
inErnakulam

കൊച്ചി: ജില്ലയിലെ വിവിധ ബാങ്കുകളില്‍ വിദ്യാഭ്യാസ വായ്‌പയ്‌ക്കായി എത്തുന്ന അപേക്ഷകളില്‍ 15 ദിവസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്‌ പരീത്‌ നിര്‍ദേശിച്ചു. വായ്‌പയ്‌ക്കായി എത്തുന്നവരോട്‌ പുതുതലമുറ ബാങ്കുകളില്‍ നിന്ന്‌ മോശം പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന പരാതി വ്യാപകമാണെന്ന്‌ അദ്ദേഹം പറഞ്ഞു. 28-ന്‌ ചേരുന്ന എംപിമാര്‍, എംഎല്‍എമാര്‍, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, മേയര്‍, ബാങ്ക്‌ പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

വായ്‌പാ അപേക്ഷകര്‍ ഹാജരാക്കേണ്ട രേഖകളെക്കുറിച്ച്‌ അവര്‍ക്ക്‌ നേരത്തെ വിവരം നല്‍കണം. ഇതിനായി ഓരോ ബാങ്കിലും ചെക്ക്‌ ലിസ്റ്റ്‌ തയ്യാറാക്കി അപേക്ഷ വാങ്ങുമ്പോള്‍ അവര്‍ക്കു നല്‍കണം. അപേക്ഷകരോട്‌ മാന്യമായി പെരുമാറുന്നുവെന്ന്‌ ഓരോ ബാങ്ക്‌ മാനേജരും ഉറപ്പാക്കണമെന്ന്‌ കളക്ടര്‍ പറഞ്ഞു. വായ്‌പ സംബന്ധിച്ച പുതുക്കിയ പൊതുമാനദണ്ഡങ്ങള്‍ എല്ലാ ബാങ്ക്‌ ശാഖകളിലും പ്രദര്‍ശിപ്പിക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്‌.

മെറിറ്റ്‌, പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്കായിരിക്കും വായ്‌പ. കോഴ്സുകള്‍ക്ക്‌ സര്‍ക്കാര്‍ അംഗീകാരമുണ്ടാകണം. വിദൂര വിദ്യാഭ്യാസം, കാമ്പസിതര വിദ്യാഭ്യാസം എന്നിവയ്‌ക്ക്‌ വായ്‌പ ലഭിക്കില്ല. ബാങ്ക്‌ ശാഖയുടെ അനുവദിച്ചിട്ടുള്ള സേവനമേഖലകള്‍ക്ക്‌ അനുസൃതമായിട്ടാകും വായ്‌പയെന്നാണ്‌ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്‌.

ട്യൂഷന്‍ഫീസ്‌, ഭക്ഷണചെലവ്‌ അടക്കമുള്ള ഹോസ്റ്റല്‍ ഫീസ്‌, പഠനോപകരണങ്ങള്‍, പുസ്തകങ്ങള്‍, എന്നിവയ്‌ക്കുള്ള ചെലവ്‌ വായ്‌പക്ക്‌ പരിഗണിക്കും. ഓരോ കോഴ്സിനും പരമാവധി ലഭ്യമാകുന്ന തുക, പലിശ തുടങ്ങിയവ അതതു ബാങ്കിന്റെ നിയമവ്യവസ്ഥകള്‍ക്ക്‌ വിധേയമായിരിക്കും. നാലു ലക്ഷം വരെയുള്ള വായ്‌പകള്‍ക്ക്‌ പ്രത്യേക ഈടാവശ്യമില്ല. എന്നാല്‍ 7.5 വരെയുള്ള വായ്‌പകള്‍ക്ക്‌ ആള്‍ജാമ്യമോ തക്കതായ ഈടോ നല്‍കണം. 7.5 ലക്ഷത്തിനുമുകളിലുള്ള വായ്‌പയ്‌ക്ക്‌ ഈടും ആള്‍ജാമ്യവും വേണം.

രാജ്യത്തിനകത്തുള്ള പഠനത്തിന്‌ പരമാവധി 10 ലക്ഷവും വിദേശ പഠനത്തിന്‌ 20 ലക്ഷം വരെയുമാണ്‌ വായ്‌പ. 4.5 ലക്ഷം രൂപ വരെ കുടുംബവരുമാനമുള്ളവര്‍ക്ക്‌ പ്ലസ്ടൂ കഴിഞ്ഞുള്ള പ്രൊഫഷണല്‍, സാങ്കേതിക വിദ്യാഭ്യാസത്തിന്‌ 2009 ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്ത തുകയ്‌ക്ക്‌ തിരിച്ചടവ്‌ ആരംഭിക്കുന്നതുവരെയുള്ള പലിശ വ്യവസ്ഥകള്‍ക്ക്‌ വിധേയമായി കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയായി നല്‍കിവരുന്നുണ്ട്‌. പഠനകാലയളവ്‌ അവസാനിച്ച്‌ ഒരു വര്‍ഷത്തിനുശേഷം അല്ലെങ്കില്‍ ജോലി കിട്ടി ആറുമാസത്തിനുശേഷം ഏതാണോ ആദ്യം വരുന്നത്‌ അന്നുമുതല്‍ വായ്‌പ തിരിച്ചടവ്‌ തുടങ്ങണം.

7.5 ലക്ഷം രൂപവരെ 10 വര്‍ഷവും അതിനുമുകളിലുള്ളവയ്‌ക്ക്‌ 15 വര്‍ഷം വരെയുമാണ്‌ തിരിച്ചടവ്‌ കാലാവധി. മാനേജുമെന്റ്‌ ക്വാട്ടയില്‍ പ്രവേശിച്ചവര്‍ക്ക്‌ ഈ നിര്‍ദേശങ്ങള്‍ ബാധകമല്ല. അത്തരം വായ്‌പകള്‍ അതതു ബാങ്കിന്റെ നിയമവ്യവസ്ഥകള്‍ക്ക്‌ വിധേയമായിരിക്കും. വായ്‌പ സംബന്ധിച്ച പരാതികള്‍ ജില്ലാ ലീഡ്‌ ബാങ്ക്‌ മാനേജര്‍ക്കാണ്‌ നല്‍കേണ്ടതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എല്‍ഡിഎം ജയപ്രകാശ്‌, വിവിധ ബാങ്ക്‌ പ്രതിനിധികള്‍തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.