ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെയും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേഷ്‌ടാവ് വി.വിജയ് സായ് റെഡ്ഡിയെയും നാര്‍കോ, പോളിഗ്രാഫ്, ബ്രയിന്‍ മാപ്പിംഗ് തുടങ്ങീ ടെസ്റ്റുകള്‍ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ ഹര്‍ജി സി.ബി.ഐയുടെ പ്രിന്‍സിപ്പല്‍ കോടതി തള്ളി.
സുപ്രീം കോടതിയുടെ ഉത്തരവില്ലാതെ ഇത്തരം സാങ്കേതിക ടെസ്റ്റുകള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സി.ബി.ഐ കോടതി ഹര്‍ജി തള്ളിയത്. അന്വേഷണവുമായി സഹകരിക്കാന്‍ ഇരുവരും തയ്യാറാകാത്ത സാഹചര്യത്തില്‍ മാത്രമേ ഇത്തരം ടെസ്റ്റുകള്‍ക്ക് അനുമതി നല്‍കാനാകൂ. കൂടാതെ ഇത്തരം ടെസ്റ്റുകളിലൂടെ പ്രതികളുടെ നിരപരാധിത്വം തെളിയിക്കാനും കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേ സമയം തങ്ങളെ നാര്‍ക്കോ ടെസ്റ്റിന് വിധേയരാക്കേണ്ട ആവശ്യമില്ലെന്നും കേസുമായി ബന്ധപെട്ട് തങ്ങള്‍ക്ക് അറിയാവുന്നതെല്ലാം സിബി.ഐയെ അറിയിച്ചിട്ടുണ്ടെന്നും ജഗന്‍ മോഹന്‍ റെഡ്ഡിയും വിജയ് സായ് റെഡ്ഡിയും വാദിച്ചു.
















