Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എഫ്സിഐ ഗോഡൗണുകളുടെ ഗുണനിലവാരം ഉറപ്പ്‌ വരുത്തുന്നതിന്‌ നടപടി: കേന്ദ്രമന്ത്രി കെ.വി.തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2012, 10:19 pm IST
inErnakulam

കൊച്ചി: ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുടെ മുഴുവന്‍ ഗോഡൗണുകളുടേയും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന്‌ നടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി.തോമസ്‌ പറഞ്ഞു. ഇതിന്‌ പ്രത്യേക സംവിധാനം ഏര്‍പെടുത്താനാണ്‌ ആലോചിക്കുന്നത്‌. എഫ്സിഐ ഗോഡൗണുകളില്‍ നിന്നും ഭക്ഷ്യധാന്യമെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഗുണ നിലവാരം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആരംഭിച്ച ഓണം-റംസാന്‍ മെട്രോ പീപ്പിള്‍സ്‌ ബസാര്‍ 2012-ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

എഫ്സിഐ ഗോഡൗണുകള്‍ക്കെതിരെയുള്ള പരാതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി കാണും. തെറ്റുകളുണ്ടെങ്കില്‍ കര്‍ക്കശമായ നടപടി സ്വീകരിക്കും. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അക്രഡിറ്റേഷനുള്ള പത്രപ്രവര്‍ത്തകര്‍ക്കും എഫ്സിഐ ഗോഡൗണുകള്‍ പരിശോധിക്കുന്നതിന്‌ ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ അനുമതി നല്‍കും. ഗോഡൗണുകളുടെ പാളിച്ചകളും തെറ്റുകളും ചൂണ്ടിക്കാണിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ളതാണ്‌ ഇത്തരം നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്‌ ഓണത്തിനാവശ്യമായ അരി അനുവദിച്ചിട്ടുണ്ട്‌.
കൂടുതല്‍ അരി നല്‍കുന്നത്‌ സംബന്ധിച്ച്‌ നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരും. കേരളത്തിലെ ഭക്ഷ്യ വിതരണം മെച്ചപ്പെടുത്തുന്നത്‌ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. കേന്ദ്ര ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥരും എഫ്സിഐ, നാഷണല്‍ കോപറേറ്റീവ്‌ കണ്‍സ്യൂമേര്‍സ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യാ ലിമിറ്റഡ്‌ (എന്‍സിസിഎഫ്‌) എന്നീ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു.

സപ്ലൈക്കോ, കണ്‍സ്യൂമര്‍ഫെഡറേഷന്‍ എന്നിവയ്‌ക്ക്‌ നേരിട്ട്‌ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്ന കാര്യം പരിഗണനയിലാണ്‌. ഇതിന്‌ കേന്ദ്ര സര്‍ക്കാരിന്റെ സഹായവും ഉറപ്പാക്കും. ഓണം പ്രമാണിച്ച്‌ കേരളത്തിന്‌ 59,000 ടണ്‍ അരിയും 29,000 ടണ്‍ ഗോതമ്പും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്‌. ഇതാദ്യമായാണ്‌ ഗോതമ്പ്‌ ഓണത്തിനു നല്‍കുന്നത്‌. ഇതിനു പുറമെ ബി.പി.എല്‍ ഉപഭോക്താക്കള്‍ക്കായി 84,978 ടണ്‍ അരിയും 34,190 ടണ്‍ ഗോതമ്പും പ്രത്യകമായി അനുവദിച്ചിട്ടുണ്ട്‌. ഉത്സവ സമയത്ത്‌ വിപണിയില്‍ അരി വില ഉയരുന്നത്‌ തടയുക എന്ന ലക്ഷ്യത്തോടെയാണ്‌ ഓണത്തിന്‌ വളരെ മുന്‍പ്‌ തന്നെ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന്‌ കേന്ദ്രം നടപടി സ്വീകരിച്ചത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ കേന്ദ്രം കേരളത്തിന്‌ നല്‍കുന്ന അരി 3,45,513 ടണ്‍ ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കെ.വി.തോമസ്‌ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം തന്നെ സഞ്ചരിക്കുന്ന ഓണച്ചന്ത ആരംഭിക്കുമെന്ന്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സിവില്‍ സപ്ലൈസ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ പറഞ്ഞു. ആദ്യഘട്ടത്തില്‍ 10 സഞ്ചരിക്കുന്ന ഓണച്ചന്തകളാണ്‌ ആരംഭിക്കുക. അടുത്ത വര്‍ഷത്തോടെ കൂടുതല്‍ സഞ്ചരുക്കുന്ന ഓണച്ചന്തകള്‍ ആരംഭിക്കുന്നതിന്‌ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമിനിക്ക്‌ പ്രസന്റേഷന്‍, ബെന്നി ബെഹ്നാന്‍, ലൂഡി ലൂയിസ്‌, മേയര്‍ ടോണി ചമ്മണി, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര എന്നിവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.