Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നേടേണ്ടത്‌ ഈശ്വരനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2012, 08:58 pm IST
in Samskriti

ഭാരതീയാശയം ഈശ്വരന്‍ ജീവിതലക്ഷ്യമെന്നാണ്‌; ഈശരനില്‍പ്പരമൊന്നുമില്ല. ഇന്ദ്രിയഭോഗങ്ങളാകട്ടെ,കൂടുതല്‍ മെച്ചപ്പെട്ടവ കിട്ടുമെന്നാശിച്ച്‌ നാം തല്‍ക്കാലം കടന്നുപോകുന്ന എന്തോമാത്രമാണ്‌. അതുമല്ല, മനുഷ്യന്‌ ഇന്ദ്രിയഭോഗങ്ങളല്ലാതെ മറ്റൊന്നുമില്ലെങ്കില്‍ അതു വിനാശകവും ഭയങ്കരവുമാണ്‌. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമുക്കു കാണാം, ഒരുവന്‌ ഇന്ദ്രിയഭോഗങ്ങള്‍ എത്രയ്‌ക്കു കുറവോ അത്രയ്‌ക്കുന്നതമാണ്‌ അയാളുടെ ജീവിതമെന്ന്‌. താണ ജീവികള്‍ക്കുള്ള ശ്രവണശക്തിയെയും ദര്‍ശനശക്തിയെയും കുറിച്ചു വിരാചിക്കുക; അവയുടെ സര്‍വ്വേന്ദ്രിയങ്ങളും ഉന്നതമായ കഴിവിയന്നവയാണ്‌. അവയുടെ ഇന്ദ്രിയസുഖം അത്യന്തമാണ്‌; സന്തോഷവും പ്രീതിയുംകൊണ്ട്‌ അവയങ്ങുന്മത്തരാകുന്നു. മനുഷ്യനും എത്രയേറെ താഴ്‌ന്നവനോ അത്രയേറെ സുഖം അവന്‍ ഇന്ദ്രിയങ്ങളില്‍ കാണുന്നു. അവര്‍ ഉയരത്തിലേയ്‌ക്കെത്തുംതോറും ലക്ഷ്യം യുക്തിയും സ്നേഹവുമായിത്തീരുന്നു. ഈ കഴിവുകള്‍ വികസിക്കുന്ന തോതിന്‌ ഇന്ദ്രിയാസ്വാദനത്തിനുള്ള ശക്തി അവനു നഷ്ടമാകുന്നു. അറിവില്ലാത്തവര്‍ക്കും കാട്ടുവര്‍ഗ്ഗക്കാര്‍ക്കും നാഗരികവര്‍ഗ്ഗക്കാരെക്കാള്‍ വളരെയേറെ ശക്തിയുള്ള ഇന്ദ്രിയവൈഭവങ്ങളാണുള്ളത്‌; വാസ്തവത്തില്‍ ചരിത്രത്തില്‍ നിന്നു നാം പഠിക്കുന്ന പാഠവുമിതാണ്‌. ഒരു ജനത നാഗരികമായി വരുന്നതോടെ അതിന്റെ നാഡീസംഘടന കൂടുതല്‍ ലോലമാകുകയും ശാരീരികമായി അവര്‍ കൂടുതല്‍ ദുര്‍ബലരാകുകയും ചെയ്യുന്നു. ഒരു കാട്ടുവര്‍ഗ്ഗത്തെ നാഗരീകരിക്കുക, അതുതന്നെ നിങ്ങള്‍ക്കു കാണാം. വേറൊരു ബര്‍ബ്ബരവര്‍ഗ്ഗം ഉയര്‍ന്നുവന്ന്‌ അതിനെ ആക്രമിക്കുന്നു. മിക്കവാറും എല്ലായ്‌പ്പോഴും ബര്‍ബ്ബരവര്‍ഗ്ഗമാണ്‌ ആക്രമിക്കുന്നത്‌. സര്‍വ്വസമയവും ഇന്ദ്രിയാനന്ദം കിട്ടാന്‍മാത്രം ആശിക്കുന്നെങ്കില്‍ നാം മൃഗീയാവസ്ഥയിലേക്കു നമ്മെ തരംതാഴ്‌ത്തുകയാണെന്നു നമുക്കുകാണാം. തന്റെ ഇന്ദ്രിയാനന്ദങ്ങള്‍ തീക്ഷണമായിത്തീരുന്ന ഒരിടത്തു തനിക്കുപോകണമെന്ന്‌ ഒരുവന്‍ പറയുമ്പോള്‍, താന്‍ ചോദിക്കുന്നതെന്താണെന്ന്‌ ആ മനുഷ്യന്‍ അറിയുന്നില്ല. മൃഗങ്ങളിലേയ്‌ക്ക്‌ അധഃപതിച്ചുമാത്രമേ അയാള്‍ക്കതു നേടാനാവൂ.

ഇന്ദ്രിയഭോഗഭരിതമായ ഒരു സ്വര്‍ഗ്ഗം കൊതിക്കുന്നവരെ സംബന്ധിച്ചും അങ്ങനെതന്നെ. ഇന്ദ്രിയച്ചെളിക്കുണ്ടില്‍ പുളയ്‌ക്കുന്ന പന്നിയെപ്പോലാണവര്‍. ഈ ഇന്ദ്രിയാനന്ദമാണവര്‍ക്കു വേണ്ടത്‌; അതിന്റെ നഷ്ടം അവര്‍ക്കു സ്വര്‍ഗ്ഗത്തിന്റെ നഷ്ടവുമാണ്‌. ഇവര്‍ക്ക്‌ ഒരിക്കലും ഭക്തന്മാരാകാന്‍ കഴിവില്ല, ആ വാക്കിന്റെ അത്യൂന്നതാര്‍ത്ഥത്തില്‍, അവര്‍ക്കൊരിക്കലും ഈ ശ്വരപ്രേമികളാകാനാവില്ല. അതേസമയം, ഈ താഴ്‌ന്ന ആദര്‍ശത്തെ പിന്‍തുടര്‍ന്നാല്‍തന്നെയും കാലഗതിയില്‍ അതും മാറും; താനറിയാത്ത എന്തോ ഉത്കൃഷ്ടമായ ഒന്ന്‌ ഓരോരുത്തനും കണ്ടെത്തും; അങ്ങനെ ജീവിതത്തോടും ഇന്ദ്രിയാഥത്ഥങ്ങളോടുമുള്ള ഈ അള്ളിപിടുത്തം ക്രമേണ നശിച്ചുപോകും. നാം ആഗ്രഹിക്കുന്ന മട്ടുതന്നെയുള്ള ഒരു സ്വര്‍ഗ്ഗത്തെക്കുറിച്ച്‌ നമ്മിരോരോരുവന്നും ഒരു സ്വര്‍ഗ്ഗഭാവനയുണ്ട്‌; എന്നാല്‍, കാലഗതിയില്‍, നാം വളര്‍ന്നു മുക്കുകയും ഉച്ചതരവസ്തുക്കള്‍ കാണുകയും ചെയ്യുന്തോറും അപ്പുറത്ത്‌ അതിലും ഉയര്‍ന്ന ഈഷദ്ദര്‍ശനങ്ങള്‍ നമുക്കു ലഭിക്കുന്നു.
എങ്കിലും ഭാവിജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ഭാവനകളെ-ഇക്കാലത്തു സാധാരണമായ രീതിയില്‍, ഒരു വസ്തുവിലും വിശ്വാസമില്ലാതെ- അതു നാശമാണ്‌. കൈവിട്ടുകൂടാ. അങ്ങനെ എല്ലാം നശിപ്പിക്കുന്ന അജ്ഞേയവാദി പിഴച്ചിരിക്കുന്നു. ഭക്തന്‍ ഉച്ചതരത്തെ ദര്‍ശിക്കുന്നു. അജ്ഞേയവാദി പിഴച്ചിരിക്കുന്നു. ഭക്തന്‍ ഉച്ചതരത്തെ ദര്‍ശിക്കുന്നു. അജ്ഞേയവാദിക്കു സ്വര്‍ഗ്ഗത്തില്‍ പോകേണ്ടാത്തത്‌ അയാള്‍ക്കതൊന്നുമില്ലാഞ്ഞിട്ടാണ്‌; അതേസമയം ഭക്തനു സ്വര്‍ഗ്ഗത്തില്‍ പോകേണ്ടാത്തത്‌ ഒരു കുട്ടിക്കളിയെന്ന്‌ അയാള്‍ വിചാരിക്കുന്നതുകൊണ്ടാണ്‌. അയാള്‍ക്കു വേണ്ടത്‌ ഈശ്വരനെയാണ്‌.

സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

Kerala

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.