Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കാഴ്ചയുള്ളവര്‍ കാഴ്ചയില്ലാത്തവരുടെ ജീവിതം മാതൃകയാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2012, 10:00 pm IST
inErnakulam

കൊച്ചി: കാഴ്ചയുള്ളവര്‍ കാഴ്ചയില്ലാത്തവരുടെ ജീവിതം മാതൃകയാക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി. കാഴ്ചയില്ലാത്തവര്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ ഏറ്റവും കുറവാണെന്നാണ്‌ ആഗോളതലത്തില്‍ തന്നെയുള്ള റിപ്പോര്‍ട്ട്‌. കാഴ്ചയുള്ളവര്‍ തങ്ങള്‍ക്ക്‌ ലഭിച്ചിരിക്കുന്ന അനുഗ്രഹത്തിന്റെ മഹത്വം മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട്‌ യൂത്ത്‌ ഹോസ്റ്റലില്‍ ഹെലന്‍ കെല്ലര്‍ ജന്മദിനാഘോഷവും ബ്രെയില്‍ വാച്ച്‌ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌.

പുറംകണ്ണിനേക്കാള്‍ മഹത്തരമാണ്‌ അകക്കണ്ണ്‌. പ്രകൃതിയുടെയും ജീവജാലങ്ങളുടെയും മനോഹാരിത അകക്കണ്ണില്‍ അനുഭവവേദ്യമാക്കുന്നവര്‍ ശ്രേഷ്ഠരാണ്‌. വൈകല്യത്തെ പറ്റി ദുഃഖിക്കാതെ അനുഗ്രഹവും അവസരവുമായി കരുതി തന്റെ കഴിവുകള്‍ സമൂഹത്തിനായി പ്രയോജനപ്പെടുത്താന്‍ ഹെലന്‍ കെല്ലര്‍ക്കു കഴിഞ്ഞു. ശാരീരിക വൈകല്യമുള്ളര്‍ തങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ പുനഃസൃഷ്ടിക്കായി യത്നിക്കണമെന്ന സന്ദേശമാണ്‌ ഹെലന്‍ കെല്ലറുടെ ജീവിതം നല്‍കുന്നതെന്നും എല്‍ദോസ്‌ കുന്നപ്പിള്ളി പറഞ്ഞു.

കാഴ്ച അടക്കം വിവിധ വൈകല്യങ്ങള്‍ നേരിടന്നവരെ സ്വയം പര്യാപ്തരാക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമാണ്‌ എറണാകുളം ജില്ലാ പഞ്ചായത്ത്‌ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്‌. കാഴ്ചവൈകല്യമുള്ളവര്‍ക്കായി കംപ്യൂട്ടര്‍ പരിശീലന പദ്ധതി ഉടനെ നടപ്പാക്കും. അന്ധവനിതകള്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്‌ പ്രത്യേക പദ്ധതിക്ക്‌ രൂപം നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

കാഴ്ചവൈകല്യമുള്ള വനിതകള്‍ക്ക്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ നല്‍കുന്ന ബ്രയില്‍ വാച്ചുകളുടെ വിതരണവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍ വത്സ കൊച്ചുകുഞ്ഞ്‌, ചിന്നമ്മ വര്‍ഗീസ്‌, തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, എസ്‌.ബി.ടി അസിസ്റ്റന്റ്‌ ജനറല്‍ മാനേജര്‍ കെ. ലത, കേരള ഫെഡറേഷന്‍ ഓഫ്‌ ദി ബ്ലൈന്‍ഡ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.ജെ. വര്‍ഗീസ്‌, പ്രൊഫ. മോനമ്മ കൊക്കാട്‌, കെ.കെ. രാജന്‍, പി. റെജീന, കെ.പി. ഷറഫുന്നീസ എന്നിവര്‍ സംസാരിച്ചു.

‘അന്ധവനിതകള്‍ നേരിടുന്ന വെല്ലുവിളികള്‍’ സെമിനാര്‍ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ സി. സുന്ദരി ഉദ്ഘാടനം ചെയ്തു. ബീന കൃഷ്ണന്‍, പി.ആര്‍. മായ എന്നിവര്‍ സംസാരിച്ചു. കലാമത്സരങ്ങള്‍ ആകാശവാണി തിരുവനന്തപുരം സ്റ്റേഷന്‍ ഡയറക്ടര്‍ കെ.എ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ 9.30ന്‌ വികലാംഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ തൃത്താല പഞ്ചായത്തുകളില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പ്രൊഫ. കെ. ചന്ദ്രശേഖരന്‍ പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന്‌ വ്യക്തിത്വ വികസന സെമിനാറില്‍ മീന കുരുവിള പ്രസംഗിക്കും. ഉച്ചയ്‌ക്ക്‌ രിന്‌ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌ ഉദ്ഘാടനം ചെയ്യും. സി.കെ. അബൂബക്കര്‍ അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര റേഡിയോ വിതരണം ചെയ്യും. ഇന്ദിര പ്രസാദ്‌, സുഷമ, കെ.ആര്‍. ഔസേഫ്‌ എന്നിവര്‍ പ്രസംഗിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.