Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അക്രമരഹിത സമൂഹസൃഷ്ടി ലക്ഷ്യമിട്ട്‌ അന്തര്‍ സംസ്ഥാന ഗാന്ധി പീസ്‌ ബസ്‌ ഇന്ന്്‌ ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2012, 10:28 pm IST
in Ernakulam

കൊച്ചി: അക്രമ രഹിത സമൂഹസൃഷ്ടിയെന്ന സന്ദേശവുമായി ഗാന്ധിജിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ നാടുകളിലൂടെ കടന്നു പോകുന്ന യുവജന പര്യടനം ഇന്ന്‌ ജില്ലയിലെത്തും. 17ന്‌ കന്യാകുമാരിയില്‍ നിന്നാരംഭിക്കുന്ന ഗാന്ധി പീസ്‌ ബസിന്റെ പര്യടനമാണ്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങുന്നത്‌. ജൂലൈയില്‍ മംഗലാപുരത്താണ്‌ പര്യടനത്തിന്റെ സമാപനം.

കേരള ഗാന്ധി സ്മാരക നിധിയും ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പും സംയുക്തമായാണ്‌ പര്യടനപരിപാടിക്ക്‌ രൂപം നല്‍കിയിരിക്കുന്നത്‌. അഞ്ച്‌ ബസുകളിലായാണ്‌ ഗാന്ധി സമാധാന സന്ദേശ വാഹകരുടെ പര്യടനം. തമിഴ്‌നാട്‌, കേരളം, കര്‍ണാടകം എന്നീ മൂന്നു സംസ്ഥാനങ്ങളില്‍ ഗാന്ധിജിയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ കേന്ദ്രങ്ങളില്‍ പര്യടനം എത്തും. വിവിധ സ്ഥലങ്ങളില്‍ പര്യടനത്തിന്റെ ഭാഗമായി ചര്‍ച്ചായോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്‌.

എറണാകുളം ജില്ലയില്‍ 23ന്‌ എത്തുന്ന പീസ്‌ ബസിന്റെ ആദ്യ സ്വീകരണം മുളന്തുരുത്തിയിലാണ്‌. ഉച്ചയ്‌ക്ക്‌ ഒന്നിന്‌ പെരുമ്പള്ളി മാഹേര്‍ സ്നേഹഭവനില്‍ ജില്ലാതലത്തില്‍ ആദ്യസ്വീകരണം നല്‍കും. ഭവന്‍ അങ്കണത്തില്‍ ഒരുക്കുന്ന പ്രദര്‍ശനം വീക്ഷിക്കാന്‍ വിവിധ സ്കൂളുകളില്‍ നിന്നായി വിദ്യാര്‍ഥികള്‍ എത്തും. സ്വീകരണത്തില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിന്ദു ജോര്‍ജ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റീസ്‌ പുത്തന്‍വീട്‌, മാഹേര്‍ സ്ഥാപക ഡയറക്ടര്‍ സിസ്റ്റര്‍ ലൂസി കുര്യന്‍, ഇ.ആര്‍. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇവിടെ ഉച്ചഭക്ഷണത്തിന്‌ ശേഷം ‘അക്രമത്തിനെതിരെ യുവശക്തി’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്‌.

23-ന്‌ വൈകീട്ട്‌ മൂന്നിന്‌ തൃപ്പൂണിത്തുറ ഗവ. ബോയ്സ്‌ ഹയര്‍സെക്കന്ററി സ്കൂളില്‍ എത്തുന്ന സംഘത്തിന്‌ നഗരസഭ അധ്യക്ഷന്‍ ആര്‍.വേണുഗോപാലിന്റെ നേതൃത്വത്തില്‍ വന്‍വരവേല്‍പ്പ്‌ നല്‍കും. സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കും. പ്രകൃതി ജീവനത്തെക്കുറിച്ചുള്ള ചര്‍ച്ചയും ഗാന്ധി ചിത്രപ്രദര്‍ശനവുമാണ്‌ പര്യടനത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ചിട്ടുള്ളത്‌.

പാലാരിവട്ടം ജംഗ്ഷനിലാണ്‌ കൊച്ചി നഗരത്തിലെ സ്വീകരണകേന്ദ്രം. വൈകിട്ട്‌ അഞ്ചിന്‌ കൗണ്‍സിലര്‍മാരും പൗരപ്രമുഖരും ചേര്‍ന്നാണ്‌ ഗാന്ധി പീസ്‌ ബസിനെ വരവേല്‍ക്കുക. ആലുവയാണ്‌ അടുത്ത സ്വീകരണ കേന്ദ്രം. വൈകിട്ട്‌ 7.30ന്‌ അദ്വൈതാശ്രമത്തിലെത്തുന്ന പര്യടനത്തിലെ സംഘാംഗങ്ങള്‍ ആചാര്യന്‍മാരുമായി അഭിമുഖം നടത്തും. സംഘര്‍ഷ നിവാരണ പ്രക്രിയയാണ്‌ അഭിമുഖത്തിന്റെ വിഷയം.ഇന്നു രാത്രിയും 24നും ആലുവ ജനസേവ ശിശുഭവനില്‍ സംഘം വിശ്രമിക്കും.

ജൂണ്‍ 25ന്‌ രാവിലെ എട്ടിന്‌ ആലുവ യു.സി കോളേജിലെത്തുന്ന സംഘത്തെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന്‌ സ്വീകരിക്കും. ഗാന്ധിജിയുടെ പാദമുദ്ര പതിഞ്ഞ ഈ കലാലയത്തില്‍ മഹാത്മാവ്‌ നട്ട മാവുണ്ട്‌. അദ്ദേഹത്തിന്റെ കയ്യൊപ്പ്‌ കോളേജിലെ സന്ദര്‍ശകപുസ്തകത്തിലും സ്ഥാനം പിടിച്ചിട്ടുണ്ട്‌. അക്രമത്തിനെതിരെ സമൂഹപ്രതിജ്ഞയാണ്‌ കോളേജിലെ പരിപാടി. അങ്കമാലിയാണ്‌ ജില്ലയിലെ അവസാന സ്വീകരണകേന്ദ്രം. പര്യടനത്തിന്‌ ജില്ലാതല യാത്രയയപ്പ്‌ നല്‍കുന്നതും ഇവിടെയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.