Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രധാന നഗര പ്രദേശങ്ങളില്‍ പ്രീപെയ്ഡ്‌ ഓട്ടോ സംവിധാനം തുടങ്ങാന്‍ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2012, 11:22 pm IST
in Ernakulam

കൊച്ചി: ഓട്ടോറിക്ഷായാത്രക്കാരുടെ സുരക്ഷക്കായി ഇന്‍ഫോപാര്‍ക്ക്‌ പരിസരം, എറണാകുളം കളക്ട്രേറ്റ്‌ പരിസരം, ടൂറിസ്റ്റ്‌ മേഖലയായ ഫോര്‍ട്ട്‌ കൊച്ചി, കെഎസ്‌ആര്‍ടിസി സ്റ്റാന്റ്‌ എന്നിവിടങ്ങളില്‍ പ്രീ പെയ്ഡ്‌ ഓട്ടോ സംവിധാനം തുടങ്ങാന്‍ എറണാകുളം റേഞ്ച്‌ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ്‌ പോലീസ്‌ കെ.പത്മകുമാര്‍ ഐപിഎസ്‌ നിര്‍ദേശിച്ചു.

അനധികൃതമായും മീറ്ററിടാതെയും അമിതചാര്‍ജ്‌ ഈടാക്കിയും സര്‍വ്വീസ്‌ നടത്തുന്ന ഓട്ടോ റിക്ഷകള്‍ക്കെതിരെ കൊച്ചി സിറ്റി ട്രാഫിക്‌ പോലീസ്‌ കര്‍ശന നടപടി സ്വീകരിച്ചു വരുന്നു. കഴിഞ്ഞ രണ്ടാഴ്ചയില്‍ മീറ്ററിടാതെയും അമിത ചാര്‍ജ്‌ ഈടാക്കിയും സര്‍വീസ്‌ നടത്തിയ 898 ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയും 95000 രൂപ ഫൈന്‍ ഈടാക്കുകയും ചെയ്തിട്ടുളളതാണ്‌. പൊതുജനങ്ങള്‍ക്കെതിരെ ഓട്ടോറിക്ഷക്കാരുടെ അതിക്രമം തടയുന്നതിനായി പരമാവധി പ്രീപെയ്ഡ്‌ ഓട്ടോ സംവിധാനത്തിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന്‌ ട്രാഫിക്‌ വെസ്റ്റ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ മുഹമ്മദ്‌ റഫീക്ക്‌ അറിയിച്ചു.

സ്കൂള്‍ തുറന്നതിനുശേഷം സ്കൂളുകളോടനുബന്ധിച്ച ബസ്റ്റോപ്പുകളില്‍ കൃതൃമായി നിര്‍ത്തി കുട്ടികളെകയറ്റുന്നതിനും ഇറക്കുന്നതിനുമായി രാവിലെയും വൈകിട്ടും കുട്ടികളെ കയറ്റാത്ത സര്‍വ്വീസ്‌ ബസുകള്‍, ലൈസന്‍സും, ബാഡ്ജും, യൂണിഫോമും ഇല്ലാത്ത കണ്ടക്ടര്‍മാര്‍, സ്കൂള്‍ കുട്ടികളോടും മറ്റു യാത്രക്കാരോടും അപമര്യാദയായി പെരുമാറുക എന്നിവയ്‌ക്ക്‌ ജൂണ്‍മാസം ഇതുവരെ 603 സര്‍വ്വീസ്‌ ബസുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചു.

കാറുകളുടെ ഗ്ലാസുകളില്‍ ഒട്ടിച്ചിട്ടുളള കറുത്ത ഫിലിമുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്നും ജില്ലാ പോലീസ്‌ മേധാവി എം.ആര്‍.അജിത്കുമാര്‍ കര്‍ശന നിര്‍ദേശം നല്‍കി. തുടര്‍ന്നുളള ദിവസങ്ങളില്‍ ഇതുനീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്‌. നിലവില്‍ നോ പാര്‍ക്കിംഗ്‌ ഏരിയായിലുളള ഗതാഗതതടസം ഉണ്ടാകുന്നതിന്‌ സ്റ്റിക്കര്‍ പതിച്ച്‌ പിഴ ഈടാക്കുന്ന സമ്പ്രദായം, ബ്ലാക്ക്‌ ഫിലിം പതിച്ച വാഹനങ്ങള്‍ക്കും ബാധകമാക്കുന്നതിന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ നിര്‍ദേശിച്ചു.

ട്രാഫിക്‌ നിയമലംഘനങ്ങളെക്കുറിച്ചുളള പൊതുജനങ്ങളുടെ പരാതി എസ്‌.എം.എസ്‌ മുഖേന ട്രാഫിക്‌ അസി.കമ്മീഷണര്‍മാരുടെ 9497990067, 9497990068 നമ്പരുകളിലോ, ട്രാഫിക്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ 9497987099, 9497987100, 9497987102 നമ്പരുകളിലോ അറിയിക്കണമെന്ന്‌ ട്രാഫിക്‌ പോലീസ്‌ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

India

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

പുതിയ വാര്‍ത്തകള്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.