Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളം തിരിച്ചറിയേണ്ട വിപത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2012, 09:33 pm IST
inVicharam

തൊഴിലില്ലായ്‌മ രൂക്ഷമെന്നവകാശപ്പെടുന്ന കേരളത്തിലെ തൊഴില്‍ മേഖല ഇന്ന്‌ ആശ്രയിക്കുന്നത്‌ അന്യസംസ്ഥാന തൊഴിലാളികളെയാണ്‌. കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്ത്‌ 10 ലക്ഷത്തോളം വരുമെന്നാണ്‌ ഏകദേശ കണക്ക്‌. കെട്ടിടനിര്‍മാണ മേഖലയിലേക്ക്‌ കുടിയേറിയ ഇവരുടെ സാന്നിധ്യം ഇന്ന്‌ നെല്ലിന്റെ കലവറയായ കുട്ടനാട്‌ പോലും ആശ്രയിക്കുന്നു. കേരളത്തില്‍ കൊയ്യാനോ റോഡ്പണിക്കോ പാറമടകളിലോ എന്നല്ല ശാരീരികാധ്വാനം ആവശ്യപ്പെടുന്ന ഒരു മേഖലയിലും മലയാളിയെ കാണുകയില്ല. മെയ്യനങ്ങി കേരളത്തില്‍ ജോലി ചെയ്യാത്തവര്‍ ഗള്‍ഫില്‍ പൊരിവെയിലത്ത്‌ ഏത്‌ അധ്വാനത്തിനും തയ്യാറാണ്‌. മലയാളിയുടെ ആസക്തി ലേബലുകളിലാണ്‌- മറുനാടന്‍ മലയാളി, വെള്ളക്കോളര്‍ തൊഴിലാളി മുതലായവ. ഈ സാഹചര്യത്തില്‍ ബംഗാളില്‍നിന്നും ബീഹാറില്‍നിന്നും ആന്ധ്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും തൊഴിലാളികള്‍ കേരളത്തിലേക്ക്‌ കുടിയേറ്റം നടത്തുന്നു.
ഇവരുടെ തൊഴില്‍രംഗത്തെ പ്രകടനം തൃപ്തികരമെന്ന്‌ പറയുമ്പോഴും ഇവരില്‍ ക്രിമിനലുകള്‍, മാവോയിസ്റ്റുകള്‍, മയക്കുമരുന്ന്‌ വിപണനക്കാര്‍, മോഷ്ടാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്‌. വീട്ടില്‍ കയറിയുള്ള മോഷണങ്ങള്‍ പണ്ട്‌ നടത്തിയിരുന്നത്‌ തമിഴ്‌നാട്ടിലെ ഒരു ഗ്രാമവാസികളായിരുന്നുവെങ്കില്‍ ഇന്ന്‌ മറുനാടന്‍ തൊഴിലാളികള്‍ മോഷണരംഗത്തും കള്ളനോട്ട്‌ വിതരണരംഗത്തും സജീവമാണ്‌. കേരളത്തില്‍ ഇവര്‍ കൊണ്ടുവരുന്ന വലിയ വിപത്ത്‌ മാലിന്യവല്‍ക്കരണവും ഇവര്‍ നേരിടുന്ന വിപത്ത്‌ പ്രാഥമിക സൗകര്യങ്ങളുടെ അഭാവത്തില്‍ തൊഴുത്തിലെ കന്നുകാലികളെപ്പോലെ വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കേണ്ടിവരുന്നതുമാണ്‌. അടുത്തയിടെ നടത്തിയ പരിശോധനകളില്‍ ഇവരുടെ ലേബര്‍ക്യാമ്പുകള്‍ വാസയോഗ്യമല്ലെന്ന്‌ കണ്ടെത്തി പൂട്ടേണ്ടിവന്നിരുന്നു.

അന്യസംസ്ഥാനത്തൊഴിലാളികളില്‍ പലരും രോഗാണുവാഹകരുമാണ്‌. പലതരം പനികള്‍ ഇവരാണ്‌ ഇറക്കുമതി ചെയ്യുന്നതെന്ന ആരോപണം സജീവമാണ്‌. കേരളത്തില്‍നിന്ന്‌ അപ്രത്യക്ഷമായ മലേറിയ മുതലായ പകര്‍ച്ചവ്യാധികള്‍ കണ്ടെത്തുന്നത്‌ ഇവരുടെ ക്യാമ്പുകളിലാണ്‌. ഇതോടെ ഇവരുടെ രക്തപരിശോധനക്ക്‌ ആരോഗ്യവകുപ്പ്‌ നീക്കം നടത്തുകയും പ്രതിദിനം രണ്ടായിരത്തോളം പേരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. പക്ഷെ ഈ രക്തം പരിശോധിക്കാനുള്ള സംവിധാനം കേരളത്തില്‍ പര്യാപ്തമല്ലാത്തത്‌ ഈ ശേഖരണം വൃഥാവിലാക്കി. രക്തപരിശോധനക്കുള്ള ടെക്നീഷ്യന്മാര്‍ പോലും ഇവിടെ ആവശ്യത്തിനില്ല. ലക്ഷക്കണക്കിന്‌ അന്യസംസ്ഥാന തൊഴിലാളികളെ ഏജന്റുമാര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അവരുടെ താമസസ്ഥലം ചേരികളായി വൃത്തിഹീനമായി മാറുന്നതും അവരുടെ രോഗാതുരത കൂട്ടുന്നു. അടുത്തിടെ ഇവരുടെ ചില ക്യാമ്പുകളില്‍ മിന്നല്‍പരിശോധന നടത്തിയപ്പോള്‍ കണ്ട വൃത്തിഹീനമായ കാഴ്ചകളാണ്‌ ലേബര്‍ ക്യാമ്പുകള്‍ അടക്കാന്‍ കാരണമായത്‌. ഇവിടെ കമ്മീഷന്‍ അടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യുന്ന ഏജന്റുമാര്‍ ഇവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധിക്കാറില്ല. തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്ന ഏജന്റുമാര്‍ പിന്നീട്‌ അവരുമായി ബന്ധപ്പെടാതെ ഒരു മറുനാടന്‍ തൊഴിലാളി മരിച്ചപ്പോള്‍ അയാള്‍ ഏത്‌ നാട്ടുകാരനാണെന്ന്‌ പോലുമറിയാതെ അനാഥശവമായി സംസ്ക്കരിക്കപ്പെട്ടത്‌ വാര്‍ത്തയായിരുന്നല്ലോ. അന്യസംസ്ഥാന തൊഴിലാളികളുടെ പെരുമാറ്റവും ഇടപഴകലും മലയാളികള്‍ക്ക്‌ അരോചകമായി തോന്നാമെങ്കിലും അവരും മനുഷ്യരാണെന്നും മനുഷ്യസഹജമായ ആവശ്യങ്ങള്‍ക്ക്‌ സംവിധാനം ഒരുക്കണമെന്നും ബന്ധപ്പെട്ടവര്‍ ചിന്തിക്കാറില്ല.

യാതൊരു റെക്കോഡുമില്ലാതെ കുടിയേറുന്ന ഇവരിലെ കുറ്റവാളികളെ കണ്ടെത്താനോ, ഇവരുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യാനോ ഉള്ള നീക്കവും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഈ തൊഴിലാളികള്‍ സംഘടിതരല്ല. ഇവര്‍ വോട്ടുബാങ്കുകള്‍ അല്ല. ഇവരുടെ ആശ്രയത്തിന്‌ പാര്‍ട്ടി അംഗത്വമില്ല. അങ്ങനെ കേരളത്തില്‍ വന്ന്‌ മലയാളികള്‍ ചെയ്യാന്‍ വൈമുഖ്യം കാണിക്കുന്ന തൊഴിലുകള്‍ കൃത്യമായി ചെയ്യുന്ന ഇവരോടുള്ള പെരുമാറ്റം മനുഷ്യത്വഹീനമാകരുത്‌.
നോക്കുകൂലി തൊഴിലാളികള്‍ യൂണിഫോം ധരിച്ച്‌ വെറുതെ നോക്കിനിന്ന്‌ ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ പാര്‍ട്ടി അംഗത്വം അവര്‍ക്ക്‌ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ഇന്ന്‌ മറുനാടന്‍ തൊഴിലാളികള്‍ കേരളത്തെ തൊഴില്‍രംഗത്ത്‌ ഒരു അനിവാര്യ ഘടകമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ഇവരുടെ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താനുള്ള പോലീസ്‌ നീക്കം സജീവമാക്കണം. ഈ തൊഴിലാളികള്‍ക്ക്‌ സുരക്ഷിതത്വവും മനുഷ്യത്വപരമായ ജീവിത സാഹചര്യങ്ങളും ഉറപ്പാക്കുന്നതിനോടൊപ്പം ഇവിടെ തീവ്രവാദികളെയും മോഷ്ടാക്കളെയും തിരിച്ചറിയാനും രജിസ്ട്രേഷന്‍ ഉപകരിക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഇതില്‍ ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നത്‌ ഇവരുടെ സംസ്ഥാനത്തേക്കുള്ള കുത്തൊഴുക്ക്‌ ശക്തിപ്പെടുന്ന സാഹചര്യത്തിലും ജീവിതസാഹചര്യങ്ങളുടെ അഭാവത്തില്‍ ഇവരുടെ സാന്നിധ്യം മറ്റൊരു മാലിന്യോല്‍പ്പാദന രംഗമാകുന്നതുകൊണ്ടാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പുതിയ വാര്‍ത്തകള്‍

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.