Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിശബ്ദമായ വിനിമയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2012, 06:05 pm IST
inSamskriti

നിങ്ങളുടെ പ്രതികരണങ്ങളെ വിലയിരുത്താന്‍ നിങ്ങള്‍ക്ക്‌ കഴിയുന്നുവെങ്കില്‍ നിങ്ങള്‍ ബോധത്തോടെയാണ്‌ പെരുമാറുന്നതെന്നും നിങ്ങളൊരു യന്ത്രമല്ലെന്നും മനസ്സിലാക്കാം. ബോധമനസ്സില്‍ നിന്നും ഊര്‍ജ്ജം നേടുക. ചില സമയത്ത്‌ നിങ്ങളുടെ ബോധം ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളിലെ ‘ഞാന്‍’ എന്നു പറയുന്നത്‌ ഒരു യന്ത്രംപോലെയാണ്‌. യാന്ത്രികമായ അവസ്ഥയിലാണ്‌ നിങ്ങള്‍. ‘ഞാന്‍’ എന്നതിനെ ബോധത്തോടെ പ്രവര്‍ത്തിപ്പിക്കണം. ഈ ബോധത്തെ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യത്തിലും ഉള്‍പ്പെടുത്തുക.

ബോധത്തോടെ ഓരോ പ്രവൃത്തിയും ചെയ്യുക. ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ കാര്യത്തിലും ബോധം സൃഷ്ടിക്കുക എന്നത്‌ ഒരുതരം ആത്മീയവ്യായാമമാണ്‌. മനഃശാസ്ത്രജ്ഞന്മാര്‍ വിശേഷിപ്പക്കുന്ന ആത്മപ്രതികരണം തന്നെയാണ്‌ ബോധം എന്നതും അതായത്‌ ഒരു കാര്യത്തെകുറിച്ച്‌ ആലോചിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവ്‌. ഇത്‌ മനുഷ്യന്‌ മാത്രമുള്ള കഴിവാണ്‌. ഇത്‌ തത്വശാസ്ത്രത്തിന്റെയും മാനുഷികശാസ്ത്രത്തിന്റെയും അടിസ്ഥാനമാണ്‌.

നിങ്ങളുടെ മനസ്സിന്റെ പൊട്ടിത്തെറിക്കലുകളെ ശാന്തമായ പ്രതികരണമാക്കി മാറ്റുക. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരിശുദ്ധമാണോ അതോ നെഗേറ്റെവ്‌ ഊര്‍ജ്ജം കലര്‍ന്നതാണോ എന്ന്‌ പരിശോധിക്കുക. നിങ്ങളുടെ സ്വരം വിറയാര്‍ന്നതാണോ അതോ ഉറച്ചതാണോ. ശരീരം അസ്വസ്ഥമാണോ ശാന്തമാണോ, അനാവശ്യചിന്തകളെ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ, നിങ്ങള്‍ക്ക്‌ സ്വയം നന്നായി സംസാരിക്കാന്‍ കഴിയാറുണ്ടോ, അനാവശ്യചിന്തകള്‍ ഒഴിവാക്കി മനസ്സിനെ ശൂന്യമാക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ, നിങ്ങള്‍ സ്വയം സംസാരിക്കുന്നതെങ്ങനെയെന്ന്‌ നിരീക്ഷിക്കുക, അത്‌ നിങ്ങളെ ശരിയായ വഴിയിലേക്ക്‌ നയിക്കുന്നുണ്ടോ അതോ വഴി തെറ്റിക്കുന്നുണ്ടോ എന്ന്‌ കണ്ടെത്തുക.

നമ്മുടെ ജീവിതത്തെ ഭരിക്കുന്നത്‌ നമ്മുടെ മനസ്സാണ്‌. മനസ്സിന്റെ പ്രതിഫലനമാണ്‌ ജീവിതം. മനസ്സുകൊണ്ട്‌ നമ്മള്‍ ബന്ധനത്തിലാക്കപ്പെട്ടിരിക്കുന്നു. മനസ്സ്‌ ഒരു തടവറയാണ്‌. സ്വയം സംസാരിക്കുന്ന രീതി നമ്മുടെ മനസ്സിനുണ്ട്‌. നിര്‍ബന്ധപൂര്‍വ്വമായ ചിന്തകള്‍ താളം തെറ്റിക്കുന്നു.

നിങ്ങളുടെ ചിന്തകളെപ്പറ്റി ചിന്തിക്കുക. ചിന്തകളെ നിരീക്ഷിക്കുക. മനസ്സില്‍ ഉയരുന്ന ഓരോ ചിന്തകളെയും ശ്രദ്ധിക്കുക. ഒരു പരീക്ഷണമെന്ന നിലയ്‌ക്ക്‌ ഇപ്പോള്‍തന്നെ കണ്ണുകളടച്ച്‌ മനസ്സില്‍ ഉയരുന്ന ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ചിന്തകളെ നിരീക്ഷിക്കുക. അപ്പോള്‍ ഒരു ചിന്തപോലും ഉണ്ടാവുകയില്ല. ചിന്തകളെ നിക്ഷേപിക്കാനായി കാത്തിരിക്കുമ്പോള്‍ ചിന്തകള്‍ തന്നെ ഉണ്ടാവുകയില്ല. ജാഗരൂകരായിരുന്ന സമയത്ത്‌ നമ്മള്‍ സ്വയം വല്ലാതെ ബോധമുള്ളവരാകുന്നു. ബോധം കുറയുമ്പോള്‍ ചിന്തകള്‍ ധാരാളമായുണ്ടാകുന്നു. അതായത്‌ മനസ്സ്‌ എപ്പോഴും സംസാരിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനര്‍ത്ഥം നിങ്ങളുടെ ബോധനിലവാരം വളരെ താഴ്‌ന്നതാണെന്നാണ്‌.

ആവശ്യമുള്ളപ്പോള്‍ മനസ്സിനെ സ്വയം സംസാരിക്കാന്‍ അനുവദിക്കുക. മറ്റ്‌ സമയങ്ങളില്‍ നിശബ്ദമായിരിക്കാന്‍ പഠിക്കുക. ചിന്തകള്‍ ശരീരത്തെ പലതരത്തില്‍ ബാധിക്കുന്നു. നെഗേറ്റെവ്‌ ചിന്തകള്‍ ശരീരത്തെ മുറിവേല്‍പ്പിക്കുന്നു. പോസിറ്റീവ്‌ ചിന്തകള്‍ ശരീരത്തെ ഉന്മേഷമുള്ളതാക്കുന്നു. അങ്ങനെയുള്ള ശരീരം നിങ്ങളെ ഉയര്‍ത്തുന്നു. മുറിവേറ്റ ശരീരത്തില്‍ നിങ്ങള്‍ ജീവിതസാഹചര്യങ്ങള്‍ക്കിരയാകുന്നു.

ഒരു നെഗേറ്റെവ്‌ ചിന്തയുണ്ടാകുമ്പോള്‍ അതില്‍നിന്ന്‌ അകന്നുനില്‍ക്കാന്‍ ശ്രമിക്കുക. അതിനെ തിരിച്ചറിയാതിരിക്കുക. അത്തരം ചിന്തകള്‍ക്ക്‌ വെറുതെ സാക്ഷിയായിരിക്കുക. ഒരു നിരീക്ഷകനാകുക. ചിന്തകള്‍ നിരീക്ഷിക്കപ്പെടട്ടെ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ ഒരു കാഴ്ചക്കാരനാകുക. ചിന്ത ഒരു കാഴ്ചയുമായിരിക്കട്ടെ. ക്രമേണ അത്തരം ചിന്തകളെ ഒഴിവാക്കാന്‍ പഠിക്കുക. കഴിയുമെങ്കില്‍ വാക്കുകളുപയോഗിക്കാതെ നിശബ്ദമായി സ്വയം ആശയവിനിമയം നടത്തുക. വാക്കുകളില്ലാത്ത, ഒരു നിശബ്ദമായ വിനിമയം രൂപപ്പെടുത്താന്‍ ശ്രമിക്കുക.

സ്വാമി സുഖബോധാനന്ദ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.