Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍ക്കാര്‍ ആര്‍ജവം കാട്ടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2012, 10:01 pm IST
in Vicharam

കേരളത്തിലെ നീതിന്യായ സംവിധാനങ്ങളെ ഒരുകൂട്ടര്‍ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുതയാണ്‌ ഇപ്പോള്‍ പുറത്ത്‌ വന്നുകൊണ്ടിരിക്കുന്നത്‌. സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി എം.എം.മണി കുറച്ച്‌ ദിവസങ്ങള്‍ക്കുമുമ്പ്‌ വെളിപ്പെടുത്തിയ സത്യം മാത്രമല്ല മറ്റനേകം നിഷ്ഠൂരമായ കൊലപാതകങ്ങള്‍ സിപിഎം ആസൂത്രണം ചെയ്ത്‌ നടപ്പാക്കി. പ്രതിയോഗികളെ വക വരുത്താന്‍ ലിസ്റ്റ്‌ തയ്യാറാക്കി ഓരോരുത്തരെയായി ഓരോ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ കൊന്നുതള്ളിയതിന്റെ ചരിത്രമാണ്‌ എം.എം.മണി പരപ്രേരണയൊന്നുമില്ലാതെ പൊതുയോഗത്തില്‍ പ്രഖ്യാപിച്ചത്‌. ഇമ്മാതിരി കൊലകള്‍ പാര്‍ട്ടിക്ക്‌ പുത്തരിയല്ലെന്ന്‌ സമര്‍ത്ഥിക്കാനാണ്‌ മണി ശ്രമിച്ചത്‌. സംഭവം വിവാദമായപ്പോള്‍ പാര്‍ട്ടി സ്ഥാനത്തുനിന്നും മണിയെ തല്‍ക്കാലം മാറ്റിനിര്‍ത്തുകയാണ്‌ സിപിഎം ചെയ്തിട്ടുള്ളത്‌. പൊതുജന വികാരം തണുപ്പിക്കാനുള്ള ഒരു അടവുനയം ആയിമാത്രമെ പാര്‍ട്ടി നടപടിയെ കണക്കാക്കാന്‍ സാധിക്കു. മണി പറഞ്ഞ കൊലപാതകങ്ങളിലെ പ്രതികളെ സമര്‍ത്ഥമായി രക്ഷിച്ചു. പകരം പ്രതികളെ പോലീസിന്‌ നല്‍കുകയും തെളിവിന്റെ അപര്യാപ്തതമൂലം വ്യാജ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു ഇത്രകാലവും. യുവമോര്‍ച്ചാ നേതാവ്‌ കെ.ടി.ജയകൃഷ്ണനെ വകവരുത്തിയ കേസിലും അതേ രീതി അവലംബിച്ചു. അന്നുതന്നെ അക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കേസ്‌ അട്ടിമറിക്കാന്‍ പോലീസ്‌ കൂട്ടുനിന്നതിനെ കോടതിയും മാധ്യമങ്ങളും ബിജെപിയും നിശിതമായി വിമര്‍ശിച്ചതാണ്‌. പക്ഷേ ഇടതുസര്‍ക്കാറോ അതിനുശേഷം വന്ന വലതുസര്‍ക്കാറോ നടപടി സ്വീകരിച്ചിട്ടില്ല. ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ്പാര്‍ട്ടി നേതാവ്‌ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്‌ ജയകൃഷ്ണനെ കൊന്നതുപോലെ ക്ലാസുമുറിയിലിട്ടല്ലെന്നെയുള്ളു. വെട്ടിനും കൊലയ്‌ക്കും സമാനതകളുണ്ട്‌. ചന്ദ്രശേഖരന്റെ കൊലപാതകം പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണെന്ന്‌ കേസില്‍ പിടിയിലായ ടി.കെ.രജീഷ്‌ മൊഴിനല്‍കിയിരിക്കുന്നു.

സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ വീട്ടിലെ ഫോണില്‍ നിന്നാണ്‌ കൊല നടത്താനായി തന്നെ മുംബൈയില്‍ നിന്ന്‌ വിളിച്ചുവരുത്തിയതെന്നും പ്രധാനിയായ രജീഷ്‌ മൊഴിനല്‍കിയിരിക്കുകയാണ്‌. ചന്ദ്രശേഖരന്‍ വധം ആസൂത്രണം ചെയ്തത്‌ താനല്ല. കൊല്ലാനുള്ള പദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നു. പി.കെ.കുഞ്ഞനന്തന്‍, കൊടി സുനി, കിര്‍മാണി മനോജ്‌, അനൂപ്‌ എന്നിവരുടെ ആവശ്യപ്രകാരമാണ്‌ കൊലപാതകത്തില്‍ താന്‍ പങ്കാളിയായത്‌. ഇതിന്‌ പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൊല എങ്ങിനെ നടത്താമെന്ന ഗൂഢാലോചനയില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ടി.പി.ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക്‌ ശല്യമാണെന്ന്‌ പി.കെ.കുഞ്ഞനന്തന്‍ തന്നോട്‌ പറഞ്ഞതായും രജീഷ്‌ മൊഴി നല്‍കിയിട്ടുണ്ട്‌. കൊല നടത്താന്‍ ആയുധമേന്തിയാല്‍ മരണം ഉറപ്പായാല്‍ മാത്രമേ പിന്‍മാറൂ എന്ന സ്വഭാവമാണ്‌ രജീഷിന്റേത്‌. തലക്കും മുഖത്തും മാത്രം വെട്ടുക എന്നതാണ്‌ ഇയാളുടെ കൊലപാതക രീതി. ചന്ദ്രശേഖരന്‍ വധത്തില്‍ 51 വെട്ടുകള്‍ മുഖത്ത്‌ മാത്രം ഉണ്ടായിരുന്നു. 1999 ഡിസംബര്‍ ഒന്നിന്‌ കൊലചെയ്യപ്പെട്ട ജയകൃഷ്ണന്‍ മാസ്റ്ററുടെ ശരീരത്തില്‍ നിന്നും മുഖത്തിന്റെ ഒരുഭാഗം പൂര്‍ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. ബിജെപി അന്ന്‌ തന്നെ പാട്യം സ്വദേശിയുടെ പങ്കിനെക്കുറിച്ച്‌ ഉദ്യോഗസ്ഥര്‍ക്ക്‌ വിവരം നല്‍കിയെങ്കിലും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ പോലീസുകാര്‍ പാട്യത്തെ ഒരു കൊല്ലപ്പണിക്കാരനെ പ്രതിയാക്കി രജീഷിനെ രക്ഷപ്പെടുത്തുകയായിരുന്നു. സൈനിക പരിശീലനത്തിന്‌ സെലക്ഷന്‍ ലഭിച്ച രജീഷ്‌ പരിശീലകനെ മര്‍ദ്ദിച്ച്‌ നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. പിന്നീട്‌ പാര്‍ട്ടി നിശ്ചയിക്കുന്ന കൊല നടത്തി മഹാരാഷ്‌ട്രയിലേക്ക്‌ വണ്ടി കയറുന്ന പ്രതി നാട്ടുകാര്‍ക്ക്‌ പോലും അപരിചിതനായി നടക്കുകയായിരുന്നു. സ്പെഷ്യലൈസ്‌ ചെയ്ത കൊലയാളിയെ പാര്‍ട്ടി സുരക്ഷിതമായി പോറ്റിക്കൊണ്ടിരുന്നു എന്നു പറയുന്നതാവും ശരി.

ചന്ദ്രശേഖരന്‍ വധത്തിലെ രജീഷിന്റെ മൊഴിയെടുത്തപ്പോഴാണ്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്‌. കെ.ടി.ജയകൃഷ്ണന്‍ വധം, പാനൂരിലെ ബിഎംഎസ്‌ പ്രവര്‍ത്തകന്‍ വി.സി.വിനയന്‍, കുന്നോത്തുപറമ്പിലെ കെ.സി.രാജേഷ്‌, മാഹിയിലെ ഷിനോജ്‌, വിജിത്ത്‌ വധങ്ങളിലും കൂത്തുപറമ്പില്‍ നടന്ന നിരവധി അക്രമ സംഭവങ്ങളിലും താന്‍ നേരിട്ട്‌ പങ്കാളിയായിട്ടുണ്ടെന്ന മൊഴിയാണ്‌ അന്വേഷണ സംഘത്തിന്‌ ലഭ്യമായത്‌. കേരളത്തിന്റെ ഏതുഭാഗത്തായാലും ഇരയെ നിശ്ചയിച്ച്‌ സമയം തീരുമാനിച്ച്‌ വേട്ടക്കാരെ അയയ്‌ക്കുന്നത്‌ കണ്ണൂരിലെ ചില നേതാക്കളാണെന്നാണ്‌ ഇപ്പോള്‍ വ്യക്തമായത്‌. ഇക്കാര്യം മുന്‍പ്‌ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭയുടെ പരിരക്ഷ മുതലെടുത്ത്‌ പത്രത്തിന്‌ മൂക്കുകയറിടാന്‍ അന്നൊരു ശ്രമം നടക്കുകയുണ്ടായി. പക്ഷേ അത്‌ നടന്നില്ല. ഞങ്ങള്‍ പറഞ്ഞിടത്തേക്കാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ എത്തിച്ചേരുന്നത്‌. അന്ന്‌ പറഞ്ഞ നേതാക്കള്‍ ഒന്നല്ല പല പല കേസുകളില്‍ നോട്ടപ്പുള്ളികളായി മാറി. ചിലതില്‍ മൊഴി രേഖപ്പെടുത്തുന്നതിന്‌ പോലീസ്‌ നോട്ടീസുപോലും നല്‍കിക്കഴിഞ്ഞു. എല്ലാ കേസുകളും പുനരന്വേഷണവും വിചാരണയുമാണ്‌ ഈ മൊഴികള്‍ അനിവാര്യമാക്കുന്നത്‌. നീതിന്യായ വ്യവസ്ഥയെയും നടപടി ക്രമങ്ങളെയും വെല്ലുവിളിച്ചും തകിടംമറിച്ചും ഏതാനും ചിലര്‍ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെട്ടുകൂട. യഥാര്‍ത്ഥ പ്രതികള്‍ ആരായാലും അവരെത്ര ഉന്നതരായാലും രക്ഷപ്പെട്ടുകൂട. പാവപ്പെട്ടവരെ അവര്‍ സ്വന്തം പാര്‍ട്ടിക്കാരായാല്‍പ്പോലും നിഷ്കരുണം വെട്ടിനുറിക്കി കൊല്ലുക. അതിനായി പ്രത്യേക കൊലയാളി സംഘത്തെ പോറ്റിവളര്‍ത്തി സംരക്ഷിച്ചുപോരുക. ഇത്‌ അനുവദിച്ചുകൂട. ഇത്‌ ഭരണാധികാരികള്‍ ആവര്‍ത്തിക്കുന്നുണ്ട്‌. മുഖ്യമന്ത്രിയും ആഭ്യന്ത്രമന്ത്രിയുമൊക്കെ വലിയവായില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാകുമോ? അതിനുള്ള ആര്‍ജ്ജവും കാണിക്കാന്‍ കഴിയുമോ? കണ്ടറിയേണ്ട കാര്യമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.