ബാലസോര്‍: വ്യോമസേനക്ക് ഉപയോഗിക്കുന്നതിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ് മിസെയിലിന്റെ പതിപ്പ് വീണ്ടും വിജയകരമായി പരീക്ഷിച്ചു. ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍നിന്നാണ് മിസെയില്‍ പരീക്ഷിച്ചത്. ചാന്ദിപ്പൂരില്‍നിന്നുള്ള വ്യോമസേനാ പതിപ്പ് ആകാശ് മിസെയിലിന്റെ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ അറിയിച്ചു. 25 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസെയിലിന് 60 കിലോഗ്രാം വരെ പോര്‍മുന വഹിക്കാന്‍ കഴിയും.
ആകാശ് മിസെയില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട വ്യോമസേനാപതിപ്പിന്റെ പരീക്ഷണം ഇന്നലെ രാവിലെ 7.57 നാണ് നടന്നതെന്ന് ഡിഫന്‍സ് റിസേര്‍ച്ച് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വക്താവ് അറിയിച്ചു.
2008 ല്‍ കരസേനക്കുവേണ്ടിയും ഇത്തരത്തിലുള്ള മിസെയില്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. മെയ് 24, 26,28, ജൂണ്‍ 1 തീയതികളിലും ആകാശ് മിസെയില്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ജൂണ്‍ 1 ന് പരീക്ഷിച്ചത് ആകാശിന്റെ തന്നെ വ്യോമസേനക്ക് ഉപയോഗിക്കാവുന്ന പതിപ്പിലായിരുന്നു.
ഇലക്ട്രോണിക്സ് ആന്റ് റഡാര്‍ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് (എല്‍ആര്‍ഡിഇ) നിര്‍മിച്ച രാജേന്ദ്ര റഡാര്‍ ഉപയോഗിച്ച് തുടര്‍ച്ചയായി വിവിധ ലക്ഷ്യങ്ങളെ ഉന്നം വെയ്‌ക്കാന്‍ കഴിയും. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസെയില്‍ ഡവലപ്മെന്റ് പോഗ്രാമിന്റെ (ഐജിഎംഡിപി) കീഴിലാണ് 1990 ല്‍ ആകാശ് മിസെയിലിന്റെ നിര്‍മാണം. നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറിയത്.
















