Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകാഗ്രതയും ധ്യാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2012, 10:16 pm IST
in Samskriti

സാധാരണ ഏകാഗ്രതയും ധ്യാനവും തമ്മിലുള്ള വ്യത്യായം മനസ്സിലാക്കേണ്ടതാണ്‌. ധ്യാനം വെറും ഏകാഗ്രതയില്ല. അത്‌ പ്രത്യേകതരം ഏകാഗ്രതയാണ്‌. ഒന്നാമതായി ഇച്ഛാശക്തി പ്രയോഗിച്ചുള്ള ഒരു സബോധപ്രക്രിയയാണ്‌. രണ്ടാമതായി ഒരാദ്ധ്യാത്മികാശയത്തിലുള്ള ഏകാഗ്രതയാണ്‌; അതിന്നര്‍ത്ഥം, സാധകന്‌ ലൗകികാശയങ്ങള്‍ക്കുപരി ഉയരാനുള്ള കഴിവുണ്ടായിരിക്കണം. അവസാനമായി, ധ്യാനം സാധാരണയായി ഒരു പ്രത്യേക ബോധകേന്ദ്രത്തിലാണ്‌ ചെയ്യേണ്ടത്‌. ശരിയായ ധ്യാനം ദീര്‍ഘകാലാഭ്യാസം കൊണ്ട്‌ കൈവരുന്ന കുറെ ഉയര്‍ന്ന ഒരുവസ്ഥയാണെന്ന്‌ വ്യക്തം. നിഷ്ഠയുടെ ഫലമാണത്‌.

സാധാരണ ധ്യാനമെന്നറിയപ്പെടുന്നത്‌ ഒരു പേരര്‍ഹിക്കുന്നില്ല. മനസ്സ്‌ വിവിധ ദുഷ്ടചിന്തകള്‍കൊണ്ടും വാസനകള്‍കൊണ്ടും അസ്വസ്ഥമാകുന്നു; ലൗകിക കാര്യങ്ങള്‍ മനസ്സിനെ ഈശ്വര ധ്യാനത്തില്‍ നിന്നകറ്റുന്നു. മിക്ക സാധസകരുടെയും മനസ്സില്‍ മനസ്സിനെ വീണ്ടും വീണ്ടും അകത്തേക്ക്‌ വലിച്ച്‌ ഈശ്വരനിലുറപ്പിക്കാന്‍ ശ്രമിക്കേണ്ടിവരും. ഇത്തരമൊരവസ്ഥയാണ്‌ സാധാരണ ധ്യാനമെന്ന്‌ പറയുന്നത്‌. വാസ്തവത്തിലത്‌ പ്രത്യാഹാരമാണ്‌ – ബഹിര്‍മുഖമായ മനസ്സിനെ അകത്തേക്ക്‌ വലിക്കല്‍. ഒരേ ചിന്തയില്‍ മനസ്സിനെ അല്‍പനേരത്തേക്ക്‌ ധ്യാനനിരതമായി നിര്‍ത്തുന്നതാണ്‌ അടുത്തപടിയായ ധാരണ. ബഹിര്‍മുഖപ്രവണതകളെ നിരോധിച്ച്‌ മനസ്സ്‌ നിരന്തരം ഒരു പ്രവാഹം പോലെ ഈശ്വരചിന്താനിരതമാവുന്നതാണ്‌ ശരിയായ ധാനം.

ഒരു ലൗകികന്റെ ഏകാഗ്രത സ്ഥൂലമായ ഭൗതികനേട്ടത്തിലും ലാഭത്തിലും സുഖഭോഗത്തിലുമാണ്‌. ഒരു പരമാണുവിന്റെയോ ചെടിയുടെയോ ഘടനയില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഒരു ശാസ്ത്രജ്ഞന്റെ ഏകാഗ്രത. ചിന്തകളുടെ ചലനവും നിയമങ്ങളും നിരീക്ഷിക്കുന്ന മനഃശാസ്ത്രജ്ഞന്റെ ഏകാഗ്രത; അഹങ്കാരവും അതില്‍ നിന്ന്‌ വ്യതിരിക്തമായതും വിശകലനം ചെയ്യുന്ന രോഗിയുടെ ഏകാഗ്രത – ഇവിയെല്ലാം ഏകാഗ്രതാവിഷയമായ വസ്തുവിന്റെ നിലപാടില്‍ നിന്ന്‌ നോക്കുമ്പോള്‍ വിവിധതരത്തില്‍പ്പെട്ട ഏകാഗ്രതയാണ്‌.

സാധാരണ അര്‍ത്ഥത്തില്‍ ഈശ്വരവിശ്വാസമില്ലാത്ത സത്യാന്വേഷകനായ യോഗി കാലദേശബദ്ധമായ സ്ഥൂലഭൂതങ്ങളില്‍ ധ്യാനിച്ച്‌ തുടങ്ങി കാലദേശാതീതമായ ഭൂതങ്ങളെ ധ്യാനിക്കാം. അയാള്‍ക്ക്‌ പിന്നീട്‌ ആദ്യം കാലദേശങ്ങള്‍ക്കുള്ളിലും പിന്നെ അവയുടെ പരിമിതികള്‍ക്ക്‌ പുറത്തും ഉള്ള സൂക്ഷ്മഭൂതങ്ങളെ ഏകാഗ്രതയ്‌ക്കും ധ്യാനത്തിനും വിഷയമായി സ്വീകരിക്കാം. വീണ്ടും മുന്നോട്ടുപോയി അയാള്‍ത്ത്‌ ആദ്യം അന്തഃകരണത്തെ അഥവാ മനസ്സിനെയും, പിന്നെ അഹംകാരത്തെ തന്നെയും ഏകാഗ്രതയ്‌ക്കും ധ്യാനത്തിനും വിഷയമാക്കാം. ഈ വസ്തുക്കളുടെ ശരിയായ സ്വഭാവമറിഞ്ഞ്‌ പരിമിതപ്പെടുത്തുന്ന ഈ ഉപാധികളോട്‌ അയാള്‍ താദാത്മ്യപ്പെടാതാവുകയും തന്റെ ആത്മാവിനോട്‌ കൂടുതലടുത്ത്‌ ജ്ഞാനാനന്ദമയമായ ഒരത്ഭുതാവസ്ഥ അനുഭവിക്കുകയും ചെയ്യുന്നു.

ഈശ്വരന്റെ അസ്തിത്വത്തില്‍ വിശ്വസിക്കുന്ന വേദാന്തമാര്‍ഗത്തിലെ സാധകന്‌ തുടക്കത്തില്‍ ഒരു പവിത്രവ്യക്തിയുടെ ശാരീരികരൂപത്തെയോ (അതൊരു വിഗ്രഹമോ ചിത്രമോ ആവാം) അല്ലെങ്കില്‍ ഈശ്വരപ്രതീകത്തെയോ ധ്യാനിക്കാം. ഈ ഭൗതികരൂപം അഥവാ പ്രതീകം ആദ്യം കാലദേശബദ്ധവും പിന്നീട്‌ ഈ പരിമിതികളില്ലാത്തതുമാവാം. വീണ്ടും മുന്നോട്ടുപോയി അയാള്‍ ആ പവിത്രവ്യക്തിയുടെ ‘ഹൃദയ’ത്തെയോ ദിവ്യമനസ്സിനെയോ ധ്യാനിക്കുകയും ചെയ്യാം. പിന്നീട്‌ അയാള്‍ക്ക്‌ വ്യക്തിനിഷ്ഠമോ പ്രപഞ്ചവ്യാപകമോ ആയ ശുദ്ധബോധത്തിലേക്ക്‌ പുരോഗമിക്കാം; അതുകൊണ്ട്‌ തന്റെ അശുദ്ധവും പരിമിതവുമായ ബോധത്തെ ശുദ്ധവും അപരിമിതവും വിപുലവുമാക്കി തന്നില്‍ തന്നെയുള്ള അനന്തസത്തയെ അനുഭവിക്കാം; സമുദ്രത്തില്‍ മുങ്ങിയ ഉപ്പുപാവപോലെ ധ്യാതാവ്‌ കേവലദിവ്യതത്ത്വത്തില്‍ ലയിക്കുന്ന അത്യുന്നതസാക്ഷാത്കാരത്തിലേക്ക്‌ മുന്നേറുകകൂടി ചെയ്യാം. അങ്ങനെ, വ്യക്തിബോധത്തോട്‌ ബന്ധപ്പെട്ട വിവിധതരം ഏകാഗ്രതയിലും ധ്യാനത്തിലും നിന്നുതുടങ്ങി, എല്ലാ കര്‍ത്തൃകര്‍മ്മബന്ധങ്ങള്‍ക്കും, എല്ലാ ആപേക്ഷിതത്വത്തിനും, സമ്പൂര്‍ണം അതീതമായ, അഖണ്ഡൈകതത്ത്വമായ കേവലസത്യമായ, അത്യുന്നതബോധാതീതനിലയില്‍ അയാള്‍ക്കെത്തിച്ചേരാം. വെറും ഏകാഗ്രതയ്‌ക്ക്‌ അദ്ധ്യാത്മമൂല്യം ഉണ്ടായെന്ന്‌ വരില്ല. നേരത്തെ പറഞ്ഞതുപോലെ, അതഭ്യസിക്കുന്ന ആള്‍ ഒരളവോളം മനഃശുദ്ധി നേടുകയും അതേസമയം തന്റെ ആന്തരശക്തികളെ പരിശുദ്ധവും സമുന്നതവുമാക്കുന്ന പ്രക്രിയ തുടരുകയും ചെയ്യുന്നില്ലെങ്കില്‍ അത്‌ ആപത്കരംകൂടി ആയേക്കാം. ആവര്‍ത്തിച്ചുള്ള ദുഷ്ടചിന്തകളിലൂടെയും കര്‍മ്മങ്ങളിലൂടെയും മനസ്സിലടിഞ്ഞുകൂടിയ ചെളിയും ദുഷിച്ച വാസനകളും സംസ്കാരങ്ങളും എത്രത്തോളം നീക്കി മനസ്സ്‌ ശുദ്ധമാക്കുന്നുവോ അത്രയും കണ്ട്‌ ഏകാഗ്രതയും ധ്യാനവും ആദ്ധ്യാത്മികമായി ഫലപ്രദമാവുന്നു. മഹത്തായ വൈരാഗ്യവും പരിശുദ്ധിയും നേടിയാല്‍ മാത്രമേ പരമദിവ്യാനുഭൂതിയിലേക്കും സ്വതന്ത്ര്യത്തിലേക്കും അന്തിമമായി നയിക്കുന്ന ഉയര്‍ന്നതരം ഏകാഗ്രതയും ധ്യാനവും വിജയകരമായി അനുഷ്ഠിക്കാന്‍ സാധകന്‌ സാധിക്കൂ.

സാധാരണക്കാരനായ ആര്‍ക്കും ഏകാഗ്രത അഭ്യസിക്കാനുള്ള കഴിവുണ്ട്‌; എന്നാലത്‌ ലോകം നമുക്ക്‌ കാണിച്ചുതരുന്ന, നമുക്ക്‌ സുഖമോ ലാഭമോ ഉണ്ടാക്കുന്ന, വ്യക്തികളിലോ സാധനകളിലോ ആണ്‌ സാധാരമ പ്രയോഗിക്കുന്നതെന്നുമാത്രം. ആദ്ധ്യാത്മജീവിതമാചരിക്കുന്നതിന്‌ പെട്ടെന്ന്‌ പുതുതായി കഴിവുകളൊന്നും ഉണ്ടാക്കേണ്ടതില്ല. പഴയ കഴിവുകളും വാസനകളും, അവയുടെ ശക്തി കുറയാതെ, ഈശ്വരനിലേക്ക്‌ തിരിക്കണം. അപ്പോള്‍ ലൗകികമനുഷ്യന്‍ ആദ്ധ്യാത്മിക മനുഷ്യനായി മാറും.

– ശ്രീ യതീശ്വരാനന്ദ സ്വാമികള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Gulf

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

Kerala

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

പുതിയ വാര്‍ത്തകള്‍

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.