ചെന്നൈ: പെട്രോള്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഈ മാസം 30ന് സംസ്ഥാന വ്യാപകമായി പ്രതിഷേധപ്രകടനം നടത്തുമെന്ന് ഡി.എം.കെ നേതാക്കള്‍ അറിയിച്ചു. പ്രതിഷേധ പ്രകടനം ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി ഉദ്ഘാടനം ചെയ്യും.
യു.പി.എയിലെ മുഖ്യ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും നേരത്തെ പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡി.എം.കെയുടെയും പ്രതിഷേധം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാല്, ബസ് വൈദ്യുതി നിരക്ക് തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ ജനജീവിതം ദുസഹമായിരിക്കുകയാണെന്നും ഡി.എം.കെ അറിയിച്ചു.
















