ഷഹ്‌ദോള്‍: മധ്യപ്രദേശിലെ ഷഹ്‌ദോള്‍ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ പ്രത്യേക സായുധ സേനയിലെ നാല് ഉദ്യോഗസ്ഥര്‍ മരിച്ചു. 29 പേര്‍ക്കു പരുക്ക്. ആറു പേരുടെ നില ഗുരുതരമാണ്. പ്രത്യേക സായുധ സേനയിലെ 29-ാം ബറ്റാലിയനിലെ സൈനികരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം ആസിഡ് വഹിച്ചുകൊണ്ടു പോകുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജയ്സിങ് നഗര്‍ പൊലീസ് സ്റ്റേഷനു 60 കിലോമീറ്റര്‍ അകലെ പാന്ഥ ബസാറിലാണു സംഭവം.
















