കിസ്ത്വാര്‍: ജമ്മുകാശ്മീരിലെ കിസ്ത്വാര്‍ ജില്ലയില്‍ ഭീകരര്‍ നടത്തിയ ഒളിയാക്രമണത്തില്‍ ഒരു ആര്‍മി ജവാന് കൊല്ലപ്പെട്ടു. കിഷ്ഠ്വാര്‍ മേഖലയിലെ ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് സൈനികര്‍ക്കുനേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തിയത്. ഏറ്റുമുട്ടല്‍ ഏറെനേരെ തുടര്ന്നതയി ദൃക്സാക്ഷികള്‍ പറഞ്ഞു. ദല്‍ഹി ഹൈക്കോടതിയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ജഹാംഗീര്‍ സരോരി എന്ന ഭീകരന് ഈ പ്രദേശത്ത് ഒളിവില്‍ താമസിക്കുകയാണെന്ന വിവരത്തെത്തുടര്‍ന്ന് ആര്‍മി ഉദ്യോഗസ്ഥര്‍ ഇൗ മേഖലയില്‍ ശക്തമായ തെരച്ചില്‍ നടത്തുമ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. എന്നാല്‍ ഈ പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: