Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അന്തര്‍ദിവ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2012, 06:26 pm IST
in Samskriti

സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്ന മതഗ്രന്ഥമായി ഉപനിഷത്തുകളെ വ്യാഖ്യാനിക്കുന്നു. പ്രകൃതിയുടെ കെട്ടുപാടുകളില്‍നിന്ന്‌ മോചിതനാകുക, ദൗര്‍ബല്യങ്ങള്‍ തള്ളിനീക്കുക. ഇപ്പോഴേ നിങ്ങള്‍ക്കീ സ്വാതന്ത്ര്യമുണ്ടെന്നും ഇത്‌ കാട്ടിത്തരുന്നു. ഇതിലുള്ള ഉപദേശങ്ങളുടെ മറ്റൊരു സവിശേഷതയാണിത്‌. നിങ്ങളൊരു ദ്വൈതിയാണ്‌; സാരമില്ല. സ്വാഭാവികമായിത്തന്നെ ആത്മാവ്‌ പൂര്‍ണമാണെന്ന്‌ നിങ്ങള്‍ക്ക്‌ സമ്മതിക്കാതെ തരമില്ല. ആത്മാവ്‌ അതിന്റെ ചില പ്രവൃത്തികളിലൂടെ സങ്കോചിച്ചിരിക്കുകയാണ്‌. വാസ്തവത്തില്‍, രാമാനുജന്റെ സങ്കോചവികാസവാദം ഇന്നത്തെ പരിണാമവാദികള്‍ പറയുന്ന വികാസവും ആദിമപ്രത്യാഗമവും തന്നെ. ആത്മാവ്‌ പിന്‍വാങ്ങുന്നു, സങ്കോചിക്കുന്നതായി തോന്നുന്നു. അതിന്റെ ശക്തികള്‍ ഭവിഷ്യത്തായിത്തീരുന്നു. സ്വന്തം സത്പ്രവൃത്തിയിലൂടെയും സദ്‌ വിചാരങ്ങളിലൂടെയും വീണ്ടും ആത്മാവ്‌ വികസിക്കുന്നു; നൈസര്‍ഗ്ഗികമായ അതിന്റെ പൂര്‍ണത പ്രകാശിപ്പിക്കുന്നു. അദ്വൈതി വരുത്തുന്ന ഒരേ ഒരു മാറ്റമാണിത്‌; അയാള്‍ പ്രകൃതിയിലാണ്‌ പരിണാമമംഗീകരിക്കുന്നത്‌, ആത്മാവിലല്ല. ഒരു മറയും അതിലൊരു ചെറിയ ദ്വാരവും സങ്കല്‍പിക്കുക. അതിന്റെ പിന്നില്‍നിന്ന്‌ ഈ വലിയ സദസ്സ്‌ നോക്കിക്കാണുന്ന ഒരു മനുഷ്യനാണ്‌ ഞാന്‍. ഇവിടെ വളരെക്കുറിച്ച്‌ മുഖങ്ങളേ എനിക്ക്‌ കാണാന്‍ കഴിയൂ. ആ ദ്വാരം ക്രമേണ വലുതാകുന്നുവെന്ന്‌ സങ്കല്‍പിക്കുക. അത്‌ വലുതാകുംതോറും ഈ സദസ്സ്‌ ഏറെയേറെ എനിക്ക്‌ വെളിപ്പെടുന്നു. ദ്വാരം വളര്‍ന്ന്‌ മറയോളമായാല്‍ മുഴുവനും കാണാം. ഒടുവില്‍ നിങ്ങളുടെയും എന്റെയും ഇടയ്‌ക്ക്‌ യാതൊന്നുമില്ല. എനിക്കും നിങ്ങള്‍ക്കും മാറ്റമൊന്നുമുണ്ടായില്ല. മാറ്റമെല്ലാം മറയ്‌ക്കായിരുന്നു. പരിണാമത്തെപ്പറ്റി അദ്വൈതിയുടെ നിലപാടിതാണ്‌; പ്രകൃതിയുടെ പരിണാമവും അന്തരാത്മാവിന്റെ ആവിര്‍ഭാവവും. ആത്മാവ്‌ ഒരുതരത്തിലും സങ്കോചിപ്പിക്കാവതല്ല. അപരിമിതമായ അതിന്‌ ഭേദമേല്‍ക്കില്ല. മായാമൂടുപടംകൊണ്ട്‌ അത്‌ മറയ്‌ക്കപ്പെട്ടപോലിരുന്നു എന്നുമാത്രം. ഈ മായാമൂടുപടം ഏറെയേറെ നോക്കുമ്പോള്‍ ആത്മാവിന്റെ സഹജവും സ്വാഭാവികവുമായ മഹത്വം വെളിപ്പെടുന്നു; കൂടുതല്‍ പ്രകടമാകുന്നു. ലോകം ഭാരതത്തില്‍ നിന്ന്‌ പഠിക്കാന്‍ കാത്തിരിക്കുന്ന ഒരേ ഒരു മഹാസിദ്ധാന്തമാണിത്‌. അവരൊന്തെക്കെപ്പറഞ്ഞാലും വീമ്പിളക്കാന്‍ നോക്കിയാലും നാള്‍ ചെല്ലുന്തോറും ഇത്‌ സമ്മതിക്കാതെ ഒരു സമുദായത്തിനും നിലനില്‍ക്കാനാവില്ലെന്ന്‌ അവര്‍ കണ്ടുപിടിക്കും. സര്‍വവും തല കീഴായിമാറുന്നത്‌ കാണുന്നില്ലേ? നല്ലതെന്ന്‌ സ്വയം തെളിയിക്കുന്നതുവരെ എല്ലാം ചീത്തതന്നെ എന്നെണ്ണുന്നതായിരുന്നു പതിവെന്നറിയാമല്ലോ. വിദ്യാഭ്യാസത്തിലും കുറ്റവാളിയെ ശിക്ഷിക്കുന്നതിനും ഭ്രാന്തിന്റെ ചികിത്സയിലും നാടോടിയായ രോഗചികിത്സയില്‍പ്പോലും അതായിരുന്നു പഴയ നിമയം? ഇന്നത്തെ നിയമമോ? നവീനനിയമം പറയുന്നു: സ്വയം ശരീരം രോഗമില്ലാത്തതാണ്‌.
സ്വപ്രകൃതികൊണ്ടുതന്നെ അത്‌ രോഗത്തെ നശിപ്പിക്കുന്നു. ശരീരധാതുക്കളെ സംഭരിക്കാന്‍ തുണയ്‌ക്കുക, ഇതാണ്‌ ഔഷധത്തിന്‌ അങ്ങേയറ്റം ചെയ്യാവുന്നത്‌. കുറ്റവാളികളെക്കുറിച്ച്‌ അതെന്തു പറയുന്നു? കുറ്റവാളി എത്ര നീചനായാലും അവന്റെ ഉള്ളില്‍ ദിവ്യതയുണ്ടെന്നും, അവനോട്‌ അതനുസരിച്ച്‌ പെരുമാറണമെന്നും അത്‌ സിദ്ധാന്തിക്കുന്നു. ഈവക കാര്യങ്ങളൊക്കെ ഇങ്ങനെ മാറിവരികയാണ്‌. സ്വഭാവപരിഷ്കരണശാലകളും പ്രായശ്ചിത്താലയങ്ങളും ഇപ്പോള്‍ സ്ഥാപിക്കപ്പെടുന്നു. ഓരോന്നിനെക്കുറിച്ചും കഥ ഇതുതന്നെ. ബോധപൂര്‍വ്വമായോ അല്ലാതെയോ, മറ്റ്‌ രാജ്യങ്ങളിലും അന്തര്‍ദിവ്യതയെന്ന ഭാരതീയാശയം സ്വയം പ്രകടമാകുന്നുണ്ട്‌. മനുഷ്യര്‍ തമ്മിലുള്ള പെരുമാറ്റത്തിന്‌ ഒരു മുഴുമാറ്റമേര്‍പ്പെടും. മനുഷ്യരാശിയുടെ കുറ്റങ്ങളെയും കുറവുകളെയും ചൂണ്ടിപ്പറയുക എന്നും മറ്റുമുള്ള വെറും പഴഞ്ചന്‍ ആശയങ്ങള്‍ പോയ്‌മറയുക തന്നെ വേണം. പാപമേ ഇല്ലെന്ന അതിനീചമായ ആശയം പ്രസംഗിക്കുന്നവന്‍ എന്ന്‌ ലോകത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ എന്നെ ആക്ഷേപിച്ചിട്ടുണ്ട്‌. വളരെ നല്ലത്‌! ഈ കൂട്ടരുടെ തന്നെ പിന്‍ഗാമികള്‍ തിന്മയുടെയല്ല, നന്മയുടെ പ്രചാരകനെന്ന നിലയില്‍ എന്നെ അനുഗ്രഹിക്കും. തിന്മയുടെയല്ല, നന്മയുടെ ദേശികനാണ്‌ ഞാന്‍. ഇരുളിന്റെയല്ല, വെളിച്ചത്തിന്റെ പ്രചാരകന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

പുതിയ വാര്‍ത്തകള്‍

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.