ശ്രീനഗര്‍: വടക്കു പടിഞ്ഞാറന്‍ കശ്മീരില്‍ ഭൂചലനം. റിക്റ്റര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മൂന്ന് സെക്കന്‍ഡുകള്‍ നീണ്ടു നിന്ന് ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാവിലെ 11.36ന് ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഗില്‍ഗിത് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
















