ഹിസാര്‍: ഹരിയാനയിലെ ജാട്ട് സമുദായക്കാര്‍ പ്രതിഷേധം ശക്തമാക്കുന്നു. സര്‍ക്കാര്‍ ജോലികളില്‍ ജാതിയടിസ്ഥാനത്തില്‍ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ഇക്കാര്യത്തില്‍ വെളളിയാഴ്ച തീരുമാനം അറിയിക്കാന്‍ ഹൂഡ സര്‍ക്കാരിനു ജാട്ട് സമുദായം അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് ഓള്‍ ഇന്ത്യ ജാട്ട് അരക്ഷന്‍ സന്‍ഗര്‍ഷ് സമിതി മുന്നറിയിപ്പു നല്‍കി.
ദല്‍ഹിയിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കുമുളള എല്ലാ റോഡുകളും ഉപരോധിക്കുമെന്നാണു ഭീഷണി. ചൊവ്വാഴ്ച ഹിസാറിലെ രാമായണ്‍ ഗ്രാമത്തില്‍ റെയ്ല്‍വേ ട്രാക്ക് ഉപരോധിച്ചു നടത്തിയ സമരം പോലീസുമായുളള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പോലീസ് വെടിവയ്‌പ്പില്‍ ഒരു യുവാവ് കൊല്ലപ്പെടുകയും ചെയ്തു.
















