Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘പ്രഭുദയ’ കേരള തീരത്തേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2012, 11:07 am IST
in Uncategorized

ചെന്നൈ/ തിരുവനന്തപുരം: എംവി പ്രഭുദയയെ കേരളാതീരത്ത്‌ എത്തിക്കാന്‍ ചെന്നൈ പോലീസിന്റെ സഹായം തേടിയതായി എറണാകുളം റേഞ്ച്‌ ഐജി കെ.പത്മകുമാര്‍ അറിയിച്ചു. മത്സ്യബന്ധന ബോട്ടിലിടിച്ച്‌ മൂന്ന്‌ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ പ്രഭുദയയെ കേരളാതീരത്ത്‌ എത്തിക്കാന്‍ ചെന്നൈ സിറ്റി പോലീസ്‌ കമ്മീഷണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്‌ ആവശ്യപ്പെട്ടതെന്നും ഐജി പറഞ്ഞു.

ഇതിനായി പ്രത്യേക പോലീസ്‌ സംഘത്തെ നിയോഗിക്കാമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ ഉറപ്പ്‌ നല്‍കിയതായും ക്യാപ്റ്റന്‍ അടക്കമുള്ള കപ്പല്‍ ജീനക്കാരെ ചോദ്യം ചെയ്യാന്‍ വിവിധ ഏജന്‍സികളുടെ സഹായം അഭ്യര്‍ത്ഥിച്ചതായും ഐജി അറിയിച്ചു.

കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച്‌ മൂന്നുപേര്‍ മരിക്കുകയും രണ്ടുപേരെ കാണാതാകുകയും ചെയ്ത സംഭവത്തില്‍ ചെന്നൈ തീരത്ത്‌ നങ്കൂരമിട്ടിരുന്ന ‘പ്രഭുദയ’ കപ്പലിലെ സീമാന്‍ ഗുജറാത്ത്‌ സ്വദേശി മയൂര്‍ വീരേന്ദ്രകുമാറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഇയാളെ ഇന്ന്‌ അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കും.

എറണാകുളം റേഞ്ച്‌ ഐജി: കെ.പദ്മകുമാര്‍ ചെന്നൈയിലെത്തി തമിഴ്‌നാട്‌ പോലീസിന്റെ സഹായത്തോടെയാണ്‌ സീമാനെ അറസ്റ്റ്‌ ചെയ്തത്‌. കപ്പലിന്റെ ക്യാപ്റ്റന്‍ വിശാഖപട്ടണം സ്വദേശി പെരേര ഗോള്‍ഡന്‍ ചാള്‍സിനെ രണ്ടാംപ്രതിയാക്കിയിട്ടുണ്ട്‌. എന്നാല്‍ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ക്യാപ്റ്റനെ അറസ്റ്റ്‌ ചെയ്യുന്നതില്‍ സാങ്കേതിക തടസമുള്ളതിനാല്‍ കപ്പല്‍ കൊച്ചി തീരത്തെത്തിച്ച ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക.

കപ്പലിന്റെ സെക്കന്റ്‌ ഓഫീസര്‍ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി പ്രശോഭനാണ്‌ ഒന്നാംപ്രതി. കപ്പലില്‍ നിന്ന്‌ കടലില്‍വീണ ഇയാള്‍ ഇപ്പോള്‍ ശ്രീലങ്കയിലെ ട്രിങ്കോമാലിയില്‍ ചികിത്സയിലാണ്‌. ഇയാളെ ശ്രീലങ്കന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട്‌ കേരളത്തിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്‌. കപ്പലപകടം സംബന്ധിച്ച്‌ കേരളാ പോലീസിന്‌ ലഭിച്ച തെളിവുകളും കപ്പലിന്റെ ലോഗ്‌ ബുക്കിലെ രേഖകളും തെളിവായി സ്വീകരിച്ചാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. കഴിഞ്ഞ 1ന്‌ പുലര്‍ച്ചെ ചേര്‍ത്തല മനക്കോടം തീരക്കടലിലാണ്‌ കപ്പലിടിച്ച്‌ ദുരന്തമുണ്ടായത്‌.

ചെന്നൈ മറൈന്‍ പോലീസും കേരളാ പോലീസിനെ സഹായിക്കാന്‍ എത്തിയിരുന്നു. കപ്പലില്‍നിന്നും ചാടിരക്ഷപ്പെടാന്‍ ശ്രമിച്ച മലയാളി ഓഫീസര്‍ പ്രശോഭ്‌ സുഗതനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്‌ക്കും പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

ഇതിനിടെ എംവി പ്രഭുദയ എന്ന ഇന്ത്യന്‍ കപ്പലിലെ സെക്കന്റ്‌ ഓഫീസര്‍ തിരുവനന്തപുരം സ്വദേശി പ്രശോഭിനെ കപ്പലിലെ മറ്റ്‌ നാവികര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപിച്ച്‌ പിതാവ്‌ സുഗതന്‍ രംഗത്തെത്തി. അപകടത്തെത്തുടര്‍ന്ന്‌ പ്രഭുദയയിലെ മറ്റ്‌ നാവികര്‍ പ്രശോഭിനെ കടലിലെറിഞ്ഞ്‌ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നും അല്ലാതെ കപ്പലില്‍ നിന്നും കടലില്‍ ചാടി ജീവനൊടുക്കാന്‍ പ്രശോഭ്‌ ശ്രമിക്കുകയല്ല ഉണ്ടായതെന്നും സുഗതന്‍ പറഞ്ഞു. ഇക്കാര്യം പ്രശോഭ്‌ തന്നെയാണ്‌ തന്നോട്‌ വെളിപ്പെടുത്തിയത്‌.

ജനുവരിയിലെ രണ്ടാമത്തെ ആഴ്ചയാണ്‌ പ്രശോഭ്‌ പ്രഭുദയയില്‍ ജോലിയില്‍ പ്രവേശിച്ചത്‌. അപകട വിവരമറിഞ്ഞയുടനെ തന്നെ താന്‍ പ്രഭുദയയുടെ മുംബൈ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും തരാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന്‌ സുഗതന്‍ പറഞ്ഞു. മാര്‍ച്ച്‌ മൂന്നിന്‌ മുംബൈയില്‍നിന്ന്‌ വന്ന ഫോണ്‍ സന്ദേശത്തില്‍ പ്രശോഭിനെ കാണാതായതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ പൈറ്റ്‌ ദിസവം അര്‍ധരാത്രിയോടെ പ്രശോഭ്‌ ഫോണില്‍ ബന്ധപ്പെട്ടതായും ശ്രീലങ്കയിലാണെന്ന്‌ അറിയിച്ചതായും സുഗതന്‍ പറഞ്ഞു.

തുടര്‍ന്ന്‌ മണിക്കൂറുകള്‍ക്കം ശ്രീലങ്കന്‍ നാവിക കമാന്‍ഡര്‍ തന്നെ വിളിച്ച്‌ പ്രശോഭിനെ ട്രിങ്കോമാലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിയിച്ചു. മാര്‍ച്ച്‌ മൂന്നിന്‌ പുലര്‍ച്ചെ നാല്‌ മണിയോടെ ജോലികഴിഞ്ഞ്‌ മൂറിയിലേക്ക്‌ മടങ്ങിയ പ്രശോഭിനെ കപ്പല്‍ ജീനക്കാരില്‍ ഒരാള്‍ മുഖം മൂടിയശേഷം കടലിലേയ്‌ക്ക്‌ എറിയുകയായിരുന്നുവെന്ന്‌ സുഗതന്‍ പറഞ്ഞു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.