മുള്ളേരിയ : കാസര്‍കോടിണ്റ്റെ സമാധാനവും സ്വൈര ജീവിതവും തകര്‍ക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ സഹായിക്കുന്ന നീക്കങ്ങളില്‍ നിന്നും ഭരണ പ്രതിപക്ഷ കക്ഷികള്‍ പിന്‍മാറണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യ വേദി കാസര്‍കോട് താലൂക്ക് സമ്മേളനം മുള്ളേരിയയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മതേതരത്വം എന്നാല്‍ മതമൗലീക വാദികള്‍ക്കു മുന്നിലുള്ള നാണം കെട്ട കീഴടങ്ങലല്ല. പെരുമ്പാവൂറ്‍ ഗോഹത്യയും ദുര്‍ഗ്ഗാ പരമേശ്വരിക്ഷേത്രത്തിലെ വിളക്കില്‍ അറുത്ത പോത്തിണ്റ്റെ തലവെച്ചതും ഉദുമ വിഷ്ണു ക്ഷേത്രത്തില്‍ നടത്തിയ അക്രമവും കൂട്ടിവായിക്കുമ്പോള്‍ മനസ്സിലാകുന്നത് കേരളം വര്‍ഗ്ഗീയ ലഹള ഉണ്ടാക്കിയെടുക്കാനുള്ള സ്ഥലമായി മുസ്ളിം തീവ്രവാദികള്‍ മാറ്റി എന്നതാണ്. പാവപ്പെട്ട മുക്കുവരെ വെടിവെച്ചിട്ട ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി വാദിച്ച കര്‍ദിനാള്‍ ആലഞ്ചേരിയുടെ പാസ്പോര്‍ട്ട് റദ്ദ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവസരം ഉണ്ടാക്കികൊടുക്കാന്‍ ഭരണക്കാര്‍ നോക്കണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. സമ്മേളനത്തില്‍ നടരാജ് നായിക്ക് അദ്ധ്യക്ഷത വഹിച്ചു. രവീശ തന്ത്രി കുണ്ടാര്‍ ,ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. ഗണേഷ് പെര്‍ള നന്ദിയും പറഞ്ഞു.
















