വാഷിംഗ്‌ടണ്‍: യുഎസിലെ വിവിധ സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ എട്ട് പേര്‍ മരിച്ചു. വിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്ത്യാന, ടെന്നീസി, കെന്റക്കി സംസ്ഥാനങ്ങളിലാണ് ചുഴലിക്കറ്റ് നാശം വിധച്ചത്. ഇന്റ്യാനയില്‍ വീശിയടിച്ച ചുഴലിക്കറ്റില്‍ എട്ട് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായും അധികൃതര്‍ വ്യക്തമാക്കി. ഇവിടെ നിരവധി വീടുകളും സ്കൂളുകളും തകര്‍ന്നു.ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവനയാണ് യുഎസ് സംസ്ഥനങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. കഴിഞ്ഞ ദിവസം വീശിയടിച്ച ചുഴലിക്കാറ്റില്‍ 13 പേര്‍ മരിച്ചിരുന്നു.
















